HOME
DETAILS

ഉപരാഷ്ട്രപതി സ്ഥാനാർഥി ജസ്റ്റിസ് സുദർശൻ റെഡ്ഢി മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരം സന്ദർശിച്ചു

  
Web Desk
September 03 2025 | 15:09 PM

 vice presidential candidate justice sudarshan reddy visits muslim league headquarters

ന്യൂ ഡൽഹി : ഭരണഘടനാ സംരക്ഷണപോരാട്ടത്തിൽ എപ്പോഴും ശക്തമായി നിലയുറപ്പിച്ച രാഷ്ട്രീയ പാരമ്പര്യമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിനെന്ന് ഇന്ത്യ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി ജസ്റ്റിസ് സുദർശൻ റെഡ്ഢി.ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥി എന്ന നിലയിൽ വോട്ട് തേടി ഡൽഹി ദരിയാഗഞ്ചിലെ മുസ്‍ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം 'ഖാഇദെ മില്ലത്ത് സെന്റർ' സന്ദർശിച്ച് സംസാരിക്കുകയായിരിന്നു അദ്ദേഹം.മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം പി, ദേശീയ സെക്രട്ടറി ഹാരിസ് ബീരാൻ എം പി എന്നിവർ ചേർന്ന് അദ്ദേഹത്തെ സീകരിച്ചു. 

അഞ്ചു വോട്ടുകളുടെ എണ്ണത്തിലല്ല മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയെ അളക്കുന്നതെന്നും അവർ ഉയർത്തിപ്പിടിക്കുന്ന മതേതര ജനാധിപത്യ മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നും പറഞ്ഞ സുദർശൻ റെഡ്ഢി അങ്ങിനെയുള്ള ലീഗിന്റെ പിന്തുണ ലഭിക്കുന്നതിൽ ഏറെ സന്തോഷുണ്ടെന്ന് ലീഗ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും തുടർന്നു മാധ്യമങ്ങളെ  കണ്ടപ്പോഴും ആവർത്തിച്ചു.

ഭരണ ഘടന സംരക്ഷണത്തിയുള്ള പോരാട്ടമാണിതെന്നും  വരും വരായ്കകൾ എന്തു തന്നെയായാലും പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാവ് രാജ്യസഭ എം.പി സയ്യിദ് നസീർ ഹുസൈനൊപ്പമാണ് ജസ്റ്റിസ് സുദർ​ശൻ റെഡ്ഡി പുതുതായി പണിതുയർത്തിയ ലീഗ് ദേശീയ ആസ്ഥാന​ത്ത് എത്തിയത്. പാർട്ടി ആസ്ഥാനത്ത് എത്തിയതിൽ ഏറെ സന്തോഷമുണ്ടെന്ന് വീഡിയോ കോൺഫറൻസ് വഴി ജസ്റ്റിസ് സുദർ​ശൻ റെഡ്ഡിയുമായി സംസാരിച്ച രാഷ്ട്രീയകാര്യ സമതി ചെയർമാൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ജനറൽ സെക്രട്ടറ പി.കെ കുഞ്ഞാലിക്കുട്ടി, എം.പിമാരായ പി.വി അബ്ദുൽ വഹാബ് നവാസ് ഖനി എന്നിവരും വീഡിയോ കോൺഫറൻസിൽ പ​ങ്കെടുത്ത് സ്ഥാനാർഥിക്ക് ആ​ശംസകൾ നേർന്നു.
 
ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ജസ്റ്റിസ് സുദർശൻ റെഡ്ഡിയുടെ പോരാട്ടം വിജയിക്കും ലീഗിന്റെ അഞ്ച് വോട്ടും പ്രാർഥനയും അദ്ദേഹത്തിന് ഉണ്ടാകുമെന്നും കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ കണ്ട ഇ.ടി മുഹമ്മദ് ബഷീർ ഉറപ്പുനൽകി. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി സെക്രട്ടറി ഖുറം അനീസ് ഉമർ, അസിസ്റ്റന്റ് സെക്രട്ടറി ആസിഫ് അൻസാരി, ഡൽഹി സ്റ്റേറ്റ് പ്രസിഡന്റ് മൗലാനാ നിസാർ അഹമ്മദ്, ജന. സെക്രട്ടറി ഇമ്രാൻ ഇജാസ്, എം എസ് എഫ് ദേശീയ ഉപാധ്യക്ഷൻ അതീബ് ഖാൻ, ഡൽഹി കെ എം സി സി ഭാരവാഹികളായ കെ കെ മുഹമ്മദ്‌ ഹലീം, സയ്യിദ് മർസൂഖ് ബാഫക്കി തുടങ്ങിയവർ പങ്കെടുത്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിന് നേപ്പാളിന്റെ വക രണ്ട് ആനകള്‍; രുദ്രകാളിയും ഖഗേന്ദ്ര പ്രസാദും ചാര്‍ട്ടേഡ് വിമാനത്തില്‍ ദോഹയിലെത്തും, വൈക്കോല്‍ ഇന്ത്യയില്‍നിന്ന്

Environment
  •  2 hours ago
No Image

ഇന്ത്യയെയും ചൈനയെയും ഭീഷണിപ്പെടുത്തരുത്; ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി പുടിൻ

International
  •  2 hours ago
No Image

കസ്റ്റഡി മർദ്ദനക്കേസ് ഒതുക്കാൻ 20 ലക്ഷം വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തി സുജിത്ത്; ഗുണ്ടാ പൊലിസ് സംഘത്തിൽ കൂടുതൽ പേർ, പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്

Kerala
  •  2 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തിലേക്ക് 6.5 ലക്ഷം കന്നി വോട്ടർമാർ

Kerala
  •  2 hours ago
No Image

'ഒരേ തസ്തികയ്ക്ക് പല യോഗ്യതകള്‍ വച്ച് അപേക്ഷ ക്ഷണിച്ചു' ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നോക്കുകുത്തി?

Kerala
  •  2 hours ago
No Image

ഗുരുതരമായ ഗതാഗത കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്താൻ തീരുമാനിച്ച് സഊദി അറേബ്യ

Saudi-arabia
  •  2 hours ago
No Image

ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍: ഇസ്‌റാഈല്‍ മറുപടി നല്‍കിയില്ലെന്ന് ഖത്തര്‍; ഗസ്സ പൂര്‍ണമായും കീഴ്‌പ്പെടുത്താനുള്ള ശ്രമം എല്ലാവരെയും അപകടത്തിലാക്കുമെന്നും വിദേശകാര്യ വക്താവ്

qatar
  •  3 hours ago
No Image

അന്ന് ന്യൂനപക്ഷകാർഡ്: ഇന്ന് ഭൂരിപക്ഷ പ്രീണനം'സി.പി.എമ്മിനെ തുണയ്ക്കുമോ അയ്യപ്പസംഗമം?'

Kerala
  •  3 hours ago
No Image

അമേരിക്ക ഇന്ത്യയുടെ മേൽ ചുമത്തിയ 50% തീരുവ മണ്ടൻ തീരുമാനം; ട്രംപ് ഇന്ത്യയോട് മാപ്പ് പറയണം, തീരുവ ഒഴിവാക്കണം: യുഎസ് നയതന്ത്ര വിദഗ്ധൻ എഡ്വേർഡ് പ്രൈസ്

International
  •  3 hours ago
No Image

'വിദേശി'കളെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാം, ജയിലിലടയ്ക്കാം; ഫോറിന്‍ ട്രൈബ്യൂണലുകള്‍ക്ക് ജുഡിഷ്യല്‍ മജിസ്ട്രേറ്റിന്റെ പദവി നല്‍കി കേന്ദ്രം

National
  •  3 hours ago