HOME
DETAILS

യാത്രക്കാർക്ക് കൂടുതൽ സൗകര്യം; "ലഗേജ് ഇല്ലാത്ത ഇക്കോണമി ക്ലാസ്" എന്ന പുതിയ സേവനം അവതരിപ്പിച്ചിച്ച് കുവൈത്ത് എയർവെയ്സ്

  
September 03 2025 | 17:09 PM

kuwait airways introduced a new luggage-free economy class

കുവൈത്ത്: "ലഗേജ് ഇല്ലാത്ത ഇക്കോണമി ക്ലാസ്" എന്ന പുതിയ ഓപ്ഷൻ അവതരിപ്പിച്ചിരിക്കുകയാണ് കുവൈത്ത് എയർവേയ്സ്. ഇതുവഴി യാത്രക്കാർക്ക് ചെക്ക്-ഇൻ ലഗേജിന് പകരം 7 കിലോഗ്രാം വരെ ഭാരമുള്ള ഒരു ക്യാബിൻ ബാഗുമായി മാത്രം യാത്ര ചെയ്യാൻ സാധിക്കും.

ഈ പുതിയ സേവനം ചെറിയ ബിസിനസ് യാത്രകൾക്കോ വ്യക്തിഗത യാത്രകൾക്കോ പോകുന്ന വലിയ സ്യൂട്ട്കേസുകൾ ആവശ്യമില്ലാത്ത യാത്രക്കാർക്ക്, കൂടുതൽ മികച്ച ഓപ്ഷനുകൾ നൽകുന്നുവെന്ന് കുവൈത്ത് എയർവെയ്സ് ചെയർമാൻ അബ്ദുൽമോഹ്സെൻ അൽ-ഫഖാൻ വ്യക്തമാക്കി. യാത്രക്കാർക്ക് ഒരു ക്യാബിൻ ബാഗുമായി ടെർമിനൽ 4-ലെ സെൽഫ്-സർവിസ് മെഷീനുകളിൽ നിന്ന് നേരിട്ട് ബോർഡിംഗ് പാസ് എടുക്കാം.

ടെർമിനലിൽ പ്രവേശനം മുതൽ സുഗമമായ ചെക്ക്-ഇൻ, ഓൺബോർഡ് സുഖസൗകര്യങ്ങൾ, ഉന്നത നിലവാരമുള്ള ആതിഥ്യമര്യാദ തുടങ്ങി യാത്രക്കാരുടെ യാത്രാനുഭവം ലളിതമാക്കാനുള്ള കുവൈത്ത് എയർവേയ്സിന്റെ പ്രതിബദ്ധത അൽ-ഫഖാൻ കൂട്ടിച്ചേർത്തു. 

എയർലൈൻ തങ്ങളുടെ ഇക്കോണമി ക്ലാസിനെ നാല് വിഭാഗങ്ങളായി പുനഃക്രമീകരിച്ചിട്ടുണ്ട് അവ:

1) ലഗേജ് ഇല്ലാത്ത ഇക്കോണമി ക്ലാസ്: ഹാൻഡ് ലഗേജ് മാത്രം, ഒയാസിസ് ക്ലബ് അംഗങ്ങൾക്ക് 50 ശതമാനം മൈലേജ്.
2) ഇക്കോണമി സേവർ: 32 കിലോഗ്രാം വരെ ഒരു ചെക്ക്-ഇൻ ബാഗ്, 50 ശതമാനം മൈലേജ്.
3) സ്റ്റാൻഡേർഡ് ഇക്കോണമി: 23 കിലോഗ്രാം വീതമുള്ള രണ്ട് ചെക്ക്-ഇൻ ബാഗുകൾ, പൂർണ മൈലേജ്.
4) ഇക്കോണമി ഫ്ലെക്സ്: 23 കിലോഗ്രാം വീതമുള്ള രണ്ട് ചെക്ക്-ഇൻ ബാഗുകൾ, 125 ശതമാനം മൈലേജ്.

1953-ൽ കുവൈത്ത് നാഷണൽ എയർവേയ്സ് ലിമിറ്റഡ് എന്ന പേരിലാണ് കുവൈത്ത് എയർവേയ്സ് സ്ഥാപിതമായത്. 1954 മാർച്ച് 16-ന് കമ്പനി ആദ്യ വിമാന സർവിസുകൾ നടത്തി. തുടർന്ന്, 1962-ൽ സർക്കാർ ഇതിന്റെ പൂർണ ഉടമസ്ഥാവകാശം ഏറ്റെടുത്തു.

Kuwait Airways has launched a new "Luggage-Free Economy Class" option, allowing passengers to travel with only one cabin bag weighing up to 7 kilograms, instead of checking in luggage. This move is expected to provide more flexibility and options for travelers, particularly those who prefer to pack lightly. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തര്‍ അംബാസഡറായിരുന്ന ദീപക് മിത്തല്‍ ഇനി യുഎഇയില്‍

uae
  •  7 hours ago
No Image

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലിസ് മർദിച്ച സംഭവം; പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്

crime
  •  8 hours ago
No Image

അലനല്ലൂരിൽ നടുറോഡിൽ കത്തിക്കുത്ത്: ഒരാൾ പിടിയിൽ, മറ്റ് പ്രതികൾക്കായി പൊലിസ് അന്വേഷണം ഊർജിതമാക്കി

crime
  •  8 hours ago
No Image

ജിഎസ്ടിയിൽ സമ​ഗ്ര അഴിച്ചുപണി: പുതിയ ഇരട്ട നികുതി ഘടനയ്ക്ക് അംഗീകാരം; സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ  

National
  •  15 hours ago
No Image

കുപ്രസിദ്ധ അധോലോക നേതാവും മുൻ എംഎൽഎയുമായ അരുൺ ഗാവ്‌ലി 17 വർഷത്തിന് ശേഷം ജയിൽമോചിതനായി

National
  •  16 hours ago
No Image

തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് കനത്ത തിരിച്ചടി: ടിടിവി ദിനകരൻ മുന്നണി വിട്ടു; തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് വെല്ലുവിളി

National
  •  16 hours ago
No Image

സഊദിയുടെ ആകാശം കീഴടക്കാൻ ഫെഡെക്സും; വിദേശ വിമാനക്കമ്പനിയായി പ്രവർത്തിക്കാനുള്ള ലൈസൻസ് നേടി

Saudi-arabia
  •  16 hours ago
No Image

ഭാര്യ സോഷ്യൽ മീഡിയയിൽ റീലുകൾ നിർമ്മിക്കുന്നതിനെ ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

crime
  •  17 hours ago
No Image

അജ്മാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം പൊലിസ് നിയന്ത്രണവിധേയമാക്കി; ആർക്കും പരിക്കുകളില്ല

uae
  •  17 hours ago
No Image

നബിദിനത്തിൽ പാർക്കിം​ഗിന് പണം മുടക്കേണ്ട; പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ആർടിഎ

uae
  •  17 hours ago