HOME
DETAILS

ആദരിക്കുന്നത് ഔചിത്യപൂർണം; വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ 

  
Web Desk
September 03 2025 | 13:09 PM

respecting is appropriate chief minister pinarayi vijayan praises vellappally natesan

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങൾ അതേ പടി പ്രായോഗികമായി നടപ്പിലാക്കിയ നേതാവാണ് വെള്ളാപ്പള്ളിയെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലാണ് എസ്എൻഡിപി യോഗം സാമ്പത്തിക ഉന്നതിയിലേക്ക് കുതിച്ചുയർന്നുവെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശ്രീനാരായണീയം കൺവെൻഷൻ സെന്റർ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം നിരന്തരമായി വർ​ഗീയ പരാമർശങ്ങൾ നടത്തി വാർത്തകളിൽ ഇടം നേടുന്ന വെള്ളാപ്പള്ളിയെ കുറിച്ച് മുഖ്യമന്ത്രിയുടെ ഭാ​ഗത്ത് നിന്നും ഇത്തരമൊരു പ്രസ്താവന വന്നതും ശ്രദ്ധേയമാണ്. 

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ എസ്എൻഡിപി യോഗത്തിന് നിർണായക സ്ഥാനമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനിന്ന കാലത്താണ് എസ്എൻഡിപി രൂപീകൃതമായത്. അറിവാണ് യഥാർത്ഥ ശക്തിയെന്നും വിദ്യാഭ്യാസമാണ് അതിന്റെ ഏക മാർഗമെന്നും ശ്രീനാരായണ ഗുരു പഠിപ്പിച്ചു. വിദ്യാഭ്യാസം ലഭിക്കാതിരുന്ന ഒരു വിഭാഗത്തിന് അത് എത്തിക്കുന്നതിൽ എസ്എൻഡിപി നിർണായക പങ്കുവഹിച്ചു. ഇത് സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളിൽ ഇപ്പോഴും ജാതിചിന്തയും വേർതിരിവുകളും നിലനിൽക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. വർഗീയത പടർത്തി മനുഷ്യരെ ഭിന്നിപ്പിക്കാൻ ബോധപൂർവം ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത്തരം പിന്തിരിപ്പൻ ശ്രമങ്ങളെ ഗൗരവമായി കാണണമെന്നും വർഗീയതയുടെ വിഷവിത്തുകൾ മനുഷ്യമനസ്സുകളിൽ പാകാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ശ്രീനാരായണ ഗുരുവിനെപ്പോലുള്ള നവോത്ഥാന നായകന്മാരെ സ്വന്തമാക്കാൻ ചില വർഗീയ ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും ഗുരുവിന്റെ ദർശനങ്ങളെ വർഗീയതയ്ക്കായി ദുരുപയോഗിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഗുരു ഒരു മതത്തിനോ ജാതിക്കോ വേണ്ടി മാത്രം പ്രവർത്തിച്ചവനല്ല, മനുഷ്യരെ ഒന്നിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സനാതന ധർമത്തെ ഗുരു എല്ലാവരെയും ഒന്നിപ്പിക്കാനുള്ള മാർഗമായാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് പതിറ്റാണ്ടിലേറെയായി എസ്എൻഡിപി യോഗത്തിന് നേതൃത്വം നൽകുന്ന വെള്ളാപ്പള്ളി നടേശനെ ആദരിക്കുന്നത് ഔചിത്യപൂർണമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അതേ സമയം വിദ്വേഷ പരാമർശങ്ങൾ ആവർത്തിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കഴി‍ഞ്ഞ ​ദിവസം മുസ്‌ലിം ലീഗിനും, പിജെ ജോസഫിനുമെതിരെയാണ് ഗുരുതര ആരോപണങ്ങളുമായി വെള്ളാപ്പള്ളി രംഗത്തെത്തിയത്. ഇരുകൂട്ടരും അധികാരത്തിലുള്ളപ്പോൾ സ്വന്തം സമുദായങ്ങൾക്ക് ആനുകൂല്യങ്ങൾ വാരിക്കോരി നൽകിയെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. തൊടുപുഴയിൽ നടന്ന യൂനിയൻ തല ശാഖാ സംഗമത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ കടന്നാക്രമണം.

പിജെ ജോസഫ് സ്വന്തം സമുദായത്തിന് വാരിക്കോരി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകിയിട്ടുണ്ടെന്നും ഇതിനായി നിയമങ്ങളും, ചട്ടങ്ങളും മാറ്റിയെഴുതി എന്നുമാണ് പരാമർശം നടത്തിയത്. ഇക്കാര്യം അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന അൽഫോൺസ് കണ്ണന്താനം പോലും വെളിപ്പെടുത്തിയിട്ടുണ്ട്. കാർഷിക രംഗത്തും വലിയ രീതിയിൽ ഫണ്ടുകൾ നൽകി. വിദ്യാഭ്യാസ രംഗത്ത് സർക്കാർ ചെലവഴിക്കുന്ന കോടികൾ സംഘടിത ന്യൂനപക്ഷങ്ങളുടെ കൈകളിലേക്കാണ് പോകുന്നത് എന്നും വെള്ളാപ്പള്ളി പറഞ്ഞു. 

മുസ്‌ലിം ലീഗ് ഭരിച്ചപ്പോൾ മുസ്‌ലിം ന്യൂനപക്ഷത്തിനും വാരിക്കോരി വിദ്യാഭ്യാസ സ്ഥാപനനങ്ങൾ അനുവദിച്ചെന്നും, ഈഴവരടക്കമുള്ള വിഭാഗങ്ങളെ തഴഞ്ഞെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഇക്കാര്യം തുറന്ന് പറയുന്നതിനാൽ പലർക്കും തന്നോട് ശത്രുതയാണെന്നും, വോട്ട് ബാങ്ക് രാഷ്ട്രീയം നോക്കി പാർട്ടികൾ പലതും തുറന്ന് പറയാൻ മടിക്കുകയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. നവോഥാന സമിതിയുടെ തലപ്പത്ത് തന്നെ നിയമിച്ചത് ആൺകുട്ടികളാണെന്നും, അവർ പറഞ്ഞാൽ സ്ഥാനമൊഴിയുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. 

കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന യോഗത്തിലും മുസ്‌ലിങ്ങൾക്കെതിരെ വിദ്വേഷം തുപ്പി വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. മുസ്‌ലിങ്ങൾ കുറഞ്ഞ വർഷം കൊണ്ട് അധികാര കേന്ദ്രങ്ങളിൽ എത്തിയെന്നും, ഈഴവർ വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം മാറുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. 

'ഉള്ളത് വിറ്റുകളയുന്ന ദുരവസ്ഥയിലാണ് ഈഴവ സമുദായം. ഇവിടെ വോട്ടുബാങ്ക് രാഷ്ട്രീയവും, അവസരവാദ രാഷ്ട്രീയവുമാണുള്ളത്. ഈഴവ സമുദായം തഴയപ്പെടുന്നു. ഈഴവ സമുദായത്തിന്റെ കണ്ണീരൊപ്പാൻ ഒരു സോദനരനെയും കാണുന്നില്ല. ചെത്തുകാരന്റെ പണം കൊണ്ടാണ് ഇടതുപക്ഷ പ്രസ്ഥാനം ഉൾപ്പെടെ വളർന്നത്. കോൺഗ്രസിൽ ഒരു ഈഴവ എംഎൽഎ മാത്രമേ ഉള്ളൂ. ആദർശ രാഷ്ട്രീയം മരിച്ചു. അതിനായി നിലകൊള്ളുമ്പോൾ തഴയപ്പെട്ടത് ഈഴവരാണ്. വോട്ട് ബാങ്കുള്ള സമുദായത്തെ പിന്തുണയ്ക്കാനും സ്ഥാനാർഥിയാക്കാനും ആളുണ്ട്,' വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

 

 

Chief Minister Pinarayi Vijayan lauded Vellappally Natesan, stating that paying respect is fitting, highlighting Natesan's contributions in a recent statement.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വലിയകുളങ്ങരയിൽ കെഎസ്ആർടിസി ബസും എസ്‌യുവിയും കൂട്ടിയിടിച്ച് മൂന്ന് മരണം

Kerala
  •  5 hours ago
No Image

സുപ്രീംകോടതി വിധി; സംസ്ഥാനത്ത് 50,000-ലധികം അധ്യാപകർക്ക് തൊഴിൽ നഷ്ടപ്പെടാന്‍ സാധ്യത

Kerala
  •  5 hours ago
No Image

ഖത്തര്‍ അംബാസഡറായിരുന്ന ദീപക് മിത്തല്‍ ഇനി യുഎഇയില്‍

uae
  •  6 hours ago
No Image

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലിസ് മർദിച്ച സംഭവം; പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്

crime
  •  6 hours ago
No Image

അലനല്ലൂരിൽ നടുറോഡിൽ കത്തിക്കുത്ത്: ഒരാൾ പിടിയിൽ, മറ്റ് പ്രതികൾക്കായി പൊലിസ് അന്വേഷണം ഊർജിതമാക്കി

crime
  •  6 hours ago
No Image

ജിഎസ്ടിയിൽ സമ​ഗ്ര അഴിച്ചുപണി: പുതിയ ഇരട്ട നികുതി ഘടനയ്ക്ക് അംഗീകാരം; സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ  

National
  •  13 hours ago
No Image

യാത്രക്കാർക്ക് കൂടുതൽ സൗകര്യം; "ലഗേജ് ഇല്ലാത്ത ഇക്കോണമി ക്ലാസ്" എന്ന പുതിയ സേവനം അവതരിപ്പിച്ചിച്ച് കുവൈത്ത് എയർവെയ്സ്

Kuwait
  •  14 hours ago
No Image

കുപ്രസിദ്ധ അധോലോക നേതാവും മുൻ എംഎൽഎയുമായ അരുൺ ഗാവ്‌ലി 17 വർഷത്തിന് ശേഷം ജയിൽമോചിതനായി

National
  •  14 hours ago
No Image

തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് കനത്ത തിരിച്ചടി: ടിടിവി ദിനകരൻ മുന്നണി വിട്ടു; തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് വെല്ലുവിളി

National
  •  14 hours ago
No Image

സഊദിയുടെ ആകാശം കീഴടക്കാൻ ഫെഡെക്സും; വിദേശ വിമാനക്കമ്പനിയായി പ്രവർത്തിക്കാനുള്ള ലൈസൻസ് നേടി

Saudi-arabia
  •  14 hours ago