തുംകൂർ റസിഡൻഷ്യൽ സ്കൂൾ പരിസരത്ത് പുലി ഇറങ്ങിയതായി റിപ്പോർട്ട്
തെലങ്കാന:തെലങ്കാനയിലെ തുംകൂർ റസിഡൻഷ്യൽ സ്കൂളിന് സമീപം പുലി ഇറങ്ങിയതായി വിവരം. ഇന്ന് രാവിലെ സ്കൂൾ പരിസരത്താണ് പുലിയെ കണ്ടത്. ഒരു നായയെ ഓടിച്ച് വന്ന പുലി, ആ നായയെ പിടിച്ച് കൊണ്ടുപോകുന്നത് സ്കൂൾ ജീവനക്കാർ കണ്ടതായി പറഞ്ഞു .
സംഭവത്തെക്കുറിച്ച് സ്കൂൾ ജീവനക്കാർ വനംവകുപ്പിനെ അറിയിച്ചതിനെ തുടർന്ന്, വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയെ അടിയന്തരമായി പിടികൂടുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി വനംവകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം തുംകൂരിൽ പുലി ഇറങ്ങി അഞ്ച് പേരെ ആക്രമിച്ചിരുന്നു. കേൾവി പ്രശ്നമുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളിന് സമീപമാണ് ഈ പുലിയെ കണ്ടെത്തിയത്, ഇത് പ്രദേശവാസികൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
A leopard was spotted near a residential school for hearing-impaired children in Tumkur, Telangana, this morning, causing alarm. The leopard was seen chasing a dog, which it later carried away, as witnessed by school staff. Forest officials were informed and have initiated efforts to capture the animal. This follows a recent incident where a leopard attacked five people in Tumkur.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."