HOME
DETAILS

വേഗതയില്ല; എന്നാലും കെമിക്കൽ ലാബുകളിൽ കെ ഫോൺ മാത്രം ഉപയോഗിച്ചാൽ മതിയെന്ന് ആഭ്യന്തരവകുപ്പ്, മറ്റു കണക്ഷനുകൾ വിലക്കി

  
കെ. ഷിന്റുലാൽ 
August 05 2025 | 01:08 AM

amid allegations on slow internet home department issued directive to use k fone only and banned other connects in chemical labs

കോഴിക്കോട്: ഇന്റർനെറ്റ് സേവനത്തിൽ തടസവും വേഗക്കുറവുമുണ്ടെന്ന വിവാദം  കത്തിനിൽക്കെ കെ ഫോൺ കണക്ഷൻ മാത്രം ഉപയോഗിക്കണമെന്ന നിർദേശവുമായി ആഭ്യന്തരവകുപ്പ്. കെമിക്കൽ എക്‌സാമിനേഷൻ ലാബോറട്ടറികളിലാണ് കെ ഫോൺ പ്രൈമറി കണക്ഷനായി തന്നെ ഉപയോഗിക്കാനും സെക്കൻഡറിയായി മറ്റു കണക്ഷനുകൾ പാടില്ലെന്നും നിർദേശം നൽകിയത്. നിബന്ധനകൾക്ക് വിധേയമായി കെമിക്കൽ എക്‌സാമിനേഷൻ ലബോറട്ടറിയിൽ പുതിയ കെ ഫോൺ കണക്ഷൻ എടുക്കുന്നതിനായി 6.95 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി ആഭ്യന്തരവകുപ്പ് അണ്ടർ സെക്രട്ടറി ഉത്തരവിട്ടു.  

തടസമോ വേഗതകുറവോ നേരിടാത്ത പക്ഷം സർക്കാർ ഓഫിസുകളിൽ അടിയന്തരമായി കെ ഫോൺ പ്രാഥമിക ഇന്റർനെറ്റ് കണക്ഷനായി ഉപയോഗിക്കേണ്ടതാണെന്നും ഇതര കണക്ഷനുകൾ വിച്ഛേദിക്കണമെന്നും സർക്കാർ കഴിഞ്ഞ വർഷം ഏപ്രിലിൽ ഉത്തരവിട്ടിരുന്നു. 

എന്നാൽ കെമിക്കൽ എക്‌സാമിനേഷൻ വകുപ്പിന് കീഴിലുള്ള മൂന്ന് ലാബുകളിലും സാംപിളുകൾ സ്വീകരിക്കുന്നത് മുതൽ കെമിക്കൽ അനാലിസിസ് സർട്ടിഫിക്കറ്റുകൾ ജനറേറ്റ് ചെയ്യുന്നത് വരെയുള്ള കാര്യങ്ങൾ ചെയ്യുന്ന ലബോറട്ടറി മാനേജ്‌മെന്റ് സിസ്റ്റം സോഫ്റ്റ്‌വെയർ, അഡ്മിനിസ്‌ട്രേറ്റീവ് ഡിവിഷനുകളിലെ ഇ ഓഫിസ് ജോലികൾ എന്നിവ ചെയ്യുന്നത് ബി.എസ്.എൻ.എല്ലിന്റെ ലീസ് ലൈൻ മുഖേനയാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ലാബുകളിൽ കണക്ട് ചെയ്തിരുന്ന ലീസ് ലൈനിന്റെ ബി.എസ്.എൻ.എൽ മുഖേനയുള്ള ഇന്റർനെറ്റ് കണക്ഷന് വാർഷികാടിസ്ഥാനത്തിൽ രണ്ട് ലക്ഷത്തോളമാണ് ചെലവ് വരുന്നത്. 

അതേസമയം കെ ഫോണിന്റെ  ഇന്റർനെറ്റ് സേവനം ഉപേക്ഷിക്കാനും മറ്റു സേവനദാതാക്കളിലേക്കു മാറാനും അനുവാദം തേടി വിവിധ സർക്കാർ വകുപ്പുകൾ ഇതിനകം  രംഗത്തെത്തിയിട്ടുണ്ട്.  തടസമില്ലാത്ത ഇന്റർനെറ്റ് സേവനം അനിവാര്യമായ വിഭാഗങ്ങൾക്ക് കെ ഫോണിനു പുറമേ മറ്റൊരു കമ്പനിയുടെ കൂടി ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന കാര്യം പരിഗണിക്കാമെന്ന് ചീഫ് സെക്രട്ടറി  വ്യക്തമാക്കിയതിന് പിന്നാലെയാണ് കെമിക്കൽ ലബോറട്ടറിയിൽ കെ ഫോൺ മാത്രം ഉപയോഗിച്ചാൽ മതിയെന്ന നിർദേശം നൽകിയത്.

 

Amid ongoing controversy over internet service disruptions and slow speeds, the Home Department has issued a directive to use only K-FON connections. The order specifies that in chemical examination laboratories, K-FON should be used as the primary connection, and no secondary connections from other providers are allowed.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ ഫാക്ടറിയിലെ വാട്ടര്‍ ടാങ്ക് പൊട്ടിത്തെറിച്ച് മൂന്ന് പ്രവാസികള്‍ മരിച്ചു

Kuwait
  •  3 hours ago
No Image

ഗസ്സ പൂര്‍ണമായി പിടിച്ചെടുക്കാന്‍ ഉത്തരവിട്ട് നെതന്യാഹു; നീക്കം ബന്ദിമോചനം ഉള്‍പെടെ മൂന്ന് യുദ്ധലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനെന്ന് റിപ്പോര്‍ട്ട് 

International
  •  3 hours ago
No Image

തിരുവനന്തപുരം വിമാനത്താവളത്തില്‍ 12.8 കിലോ ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയില്‍ 

Kerala
  •  4 hours ago
No Image

UAE Weather Updates: ഇന്ന് മഴയ്ക്ക് സാധ്യത; പൊടിക്കാറ്റടിക്കും; ഡ്രൈവര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലിസ്

Weather
  •  4 hours ago
No Image

ബാലുശ്ശേരിയില്‍ പുഴുവരിച്ച ബിരിയാണി നല്‍കിയ ശ്രീ സന്നിധി ഹോട്ടല്‍ അടച്ചുപൂട്ടി

Kerala
  •  4 hours ago
No Image

സുരക്ഷാ വീഴ്ച: ചെങ്കോട്ടയില്‍ മോക്ഡ്രില്ലിനിടെ ഒളിച്ചുവച്ച ബോംബ് കണ്ടെത്താനായില്ല- ഏഴു പേര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  5 hours ago
No Image

എയ്ഡഡ് നിയമനാംഗീകാരം: കൂലി ചോദിക്കരുത്, വേല തുടരാം; പന്ത്രണ്ടായിരത്തോളം അധ്യാപകരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി സർക്കാർ

Kerala
  •  5 hours ago
No Image

ഹാ! പച്ചമുളകിന് എന്തൊരു എരിവ്; സംസ്ഥാനത്ത് പച്ചക്കറികളുടെ വില കുതിച്ചുയരുന്നു, പ്രതിസന്ധിയിലായി സാധാരണക്കാർ

Kerala
  •  5 hours ago
No Image

വളര്‍ത്തുനായയെ പിടിക്കാന്‍ വീട്ടിലേക്ക് പാഞ്ഞുകയറി കയറി പുലി: അമ്മയും കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  5 hours ago
No Image

ബീഹാറിന് നേർവഴികാണിക്കാൻ യാത്രയുമായി രാഹുൽ ഗാന്ധി; ഇന്‍ഡ്യ മുന്നണി നേതാക്കള്‍ പങ്കെടുക്കുന്ന യാത്ര 30 ജില്ലകളിലൂടെ

National
  •  5 hours ago

No Image

'ശുദ്ധമായ വെള്ളമില്ല, പാലില്ല, ഭക്ഷണമില്ല' - ഗസ്സയിലെ അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികളും ജീവന് ഭീഷണിയാകുന്ന പോഷകാഹാരക്കുറവിന്റെ ഇരകളെന്ന് യു.എൻ

International
  •  15 hours ago
No Image

യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണത്തില്‍ ഇന്ത്യക്ക് ആശങ്കയില്ല; റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ നികുതി ഗണ്യമായി കൂട്ടും; വീണ്ടും ഭീഷണിയുമായി ട്രംപ്

International
  •  15 hours ago
No Image

വീട്ടിലെ ശുചിമുറിയില്‍ രക്തക്കറ: വീട്ടുവളപ്പില്‍ ഇരുപതോളം അസ്ഥികള്‍; സെബാസ്റ്റ്യന്‍ സീരിയന്‍ കില്ലറെന്ന് സൂചന

Kerala
  •  15 hours ago
No Image

മുന്‍ പങ്കാളിയെ ഓണ്‍ലൈനിലൂടെ അപകീര്‍ത്തിപ്പെടുത്താറുണ്ടോ?; എങ്കില്‍ യുഎഇയില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഇത്

uae
  •  15 hours ago