2025 ലെ വായു ഗുണനിലവാര സൂചിക: ഒമാൻ രണ്ടാം സ്ഥാനത്ത്
മസ്‌കത്ത്: 2025-ലെ എയർ ക്വാളിറ്റി ഇൻഡക്സ് (Air Quality Index) റാങ്കിംഗിൽ രണ്ടാം സ്ഥാനത്തെത്തി ഒമാൻ. ന്യൂംബിയോ (Numbeo) എന്ന അന്താരാഷ്ട്ര ഏജൻസിയാണ് ആഗോളതലത്തിലുള്ള ഈ റാങ്കിംഗ് പുറത്തിറക്കിയത്.
ഒമാൻ പിന്തുടരുന്ന ശക്തമായ പാരിസ്ഥിതിക നയങ്ങളെയും, കാര്യക്ഷമമായ നിയമനിർവ്വഹണത്തിന്റെയും, ശുദ്ധവായുവിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അവബോധത്തെയും എടുത്തു കാണിക്കുന്നതാണ് ഈ നേട്ടം.
സിംഗപ്പൂരാണ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്. ഒമാൻ രണ്ടാം സ്ഥാനത്താണ്, പരിസ്ഥിതി സംരക്ഷണത്തിനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങൾ വിജയിച്ചു എന്നതിന്റെ സൂചനയായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.
കർശനമായ വ്യവസായ നിയന്ത്രണങ്ങൾ, ആധുനിക രീതിയിലുള്ള പരിസ്ഥിതി നിരീക്ഷണ സാങ്കേതികവിദ്യകളുടെ ഉപയോഗം, പൊതുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടികൾ എന്നിവയിലൂടെ സുസ്ഥിര വികസനത്തിനായുള്ള ഒമാന്റെ പ്രതിബദ്ധത ഈ റാങ്കിംഗ് വ്യക്തമാക്കുന്നു.
പരിസ്ഥിതി സംരക്ഷണത്തിനായി ഒമാൻ സ്വീകരിച്ച തന്ത്രപരമായ സമീപനത്തിൻ്റെ തെളിവാണ് ഈ ഫലമെന്ന് ഒമാൻ പരിസ്ഥിതി അതോറിറ്റി (Environment Authority of Oman) വ്യക്തമാക്കി.
വായുവിന്റെ ഗുണനിലവാരം സംരക്ഷിക്കുന്നതിനും, ഭാവി തലമുറകൾക്കായി കൂടുതൽ ആരോഗ്യകരമായ ഒരു ലോകം ഉറപ്പാക്കുന്നതിനും അതോറിറ്റി പ്രോത്സാഹിപ്പിക്കുന്നു.
Oman has secured the second position worldwide in the 2025 Air Quality Index, according to the international ranking by Numbeo, highlighting the country's strong environmental policies and commitment to sustainable development.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."