
വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷണറുടെ കത്ത്; തെളിവ് ഹാജരാക്കണം

മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ വന്‍ക്രമക്കേട് നടന്നെന്ന ആരോപണത്തിനു പിന്നാലെ രാഹുൽ ഗാന്ധിക്ക് മഹാരാഷ്ട്രയിൽ നിന്ന് കത്ത്. വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ തെളിവ് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ചീഫ് ഇലക്ഷൻ കമ്മിഷണറാണ് പ്രതിപക്ഷ നേതാവിന് കത്തയച്ചത്. അതേസമയം, കർണാടക തെരഞ്ഞെടുപ്പിലെ ക്രമക്കേട് ആരോപണത്തെ തുടർന്ന് നേരത്തെ തന്നെ കർണാടക ചീഫ് ഇലക്ഷൻ കമ്മിഷണർ വി.അൻപുകുമാർ രാഹുൽ ഗാന്ധിക്ക് കത്തയച്ചിരുന്നു.
"ഇന്ന് നടന്ന ഒരു പത്രസമ്മേളനത്തിൽ, നിങ്ങൾ അയോഗ്യരായ വോട്ടർമാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതിനെക്കുറിച്ചും യോഗ്യരായ വോട്ടർമാരെ ഒഴിവാക്കുന്നതിനെക്കുറിച്ചും പരാമർശിച്ചിരുന്നുവെന്ന് മനസ്സിലാക്കുന്നു... ആവശ്യമായ നടപടികൾ ആരംഭിക്കുന്നതിന് വേണ്ടി, അതോടൊപ്പം ചേർത്തിരിക്കുന്ന പ്രഖ്യാപനം/സത്യപ്രതിജ്ഞയിൽ ഒപ്പിട്ട് തിരികെ നൽകാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു," മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ വി അൻബു കുമാറിന്റെ കത്തിൽ പറയുന്നു.
ഇന്ന് ഉച്ചക്കാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ വന്‍ക്രമക്കേട് നടന്നെന്നു തെളിവു സഹിതം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. മഹാരാഷ്ട്രയില്‍ 5 മാസത്തിനിടെ വന്‍തോതില്‍ വോട്ടര്‍മാരെ ചേര്‍ത്തു . അഞ്ചുമണിക്കുശേഷം മിക്കയിടങ്ങളിലും പോളിങ് നടന്നു .
ഒരുകോടി പുതിയ വോട്ടര്‍മാരെ ചേര്‍ത്തെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഇതിന്റെ തെളിവുകളും അദ്ദേഹം കാണിച്ചു.
മഹാരാഷ്ട്രയില്‍ സംഭവിച്ചത് എല്ലാവര്‍ക്കുമറിയാം. അത് സമയമെടുത്ത് പഠിച്ചു. വ്യക്തമായ തെളിവ് ലഭിച്ചിരുന്നില്ല. സമയമെടുത്ത് ആളെ വച്ച് പഠിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ആറ് മാസം 40 പേരെ വച്ച് ഓരോ മണ്ഡലത്തെ കുറിച്ചും പഠിച്ചു- അദ്ദേഹം പറഞ്ഞു.
കമ്മിഷന്‍ വോട്ടര്‍പട്ടിക നല്‍കിയില്ല. സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ നിയമങ്ങള്‍ മാറ്റി. കമ്മിഷന്‍ ബി.ജെ.പിയുമായി ചേര്‍ന്ന് വോട്ട് മോഷ്ടിക്കുന്നു. വോട്ടര്‍പട്ടികയിലെ ഓരോ ചിത്രവും പേരും പരിശോധിച്ചു. കടലാസ് രേഖകള്‍ പരിശോധിച്ചു. ഒരാള്‍ക്ക് ഒരു വോട്ട് ഭരണഘടനാ അവകാശം. ലക്ഷക്കണക്കിന് വ്യാജ വോട്ടര്‍മാര്‍. ഒരാള്‍ക്ക് പല സംസ്ഥാനങ്ങളില്‍ വോട്ട്. ഒരാള്‍ക്ക് ഒരുപാട് ബൂത്തുകളില്‍ വോട്ട്. വീട്ടു നമ്പറില്ലാത്ത വോട്ടര്‍മാര്‍. ഒറ്റമുറി വീട്ടില്‍ 80 വോട്ടര്‍മാര്‍. വിലാസമില്ലാത്ത വോട്ടര്‍മാര്‍- അദ്ദേഹം പറഞ്ഞു.
കര്‍ണാടകയിലും ക്രമക്കേട് നടന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ണാടകയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചത് 16 സീറ്റായിരുന്നു. കോണ്‍ഗ്രസിന് കിട്ടിയത് 9 സീറ്റ് മാത്രം. ഒരു ലോക്‌സഭാ സീറ്റിലെ ഒരു നിയമസഭാ സീറ്റ് പരിശോധിച്ചു .
മഹാദേവ്പുര മണ്ഡലത്തിലെ വോട്ടര്‍പട്ടികയാണ് പരിശോധിച്ചത്. 1,00,250 വോട്ടുകള്‍ മോഷ്ടിച്ചെന്നു മനസിലായി. 11,000 വോട്ടര്‍മാര്‍ പല ബൂത്തുകളില്‍ പലതവണ വോട്ട് ചെയ്തു.
ഇവിടെ ബി.ജെ.പി ജയിച്ചത് 32,707 വോട്ടുകള്‍ക്കാണ്. വ്യാജവിലാസത്തിലും വോട്ടുകളെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ഹൗസ് നമ്പര്‍ '0' പിതാവിന്റെ പേരിന്റെ സ്ഥാനത്ത് അക്ഷരങ്ങള്‍. ഒറ്റമുറി വീട്ടില്‍ 80 വോട്ടര്‍മാര്‍- വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോള്‍ ഇതാണ് കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
The Maharashtra Chief Election Commissioner, V. Anbu Kumar, has written to Congress leader Rahul Gandhi, asking for evidence to support his claims of large-scale irregularities in the voter list during the Maharashtra assembly elections. Gandhi had accused the BJP of rigging the elections through a five-step process, including adding fake voters and inflating voter turnout ¹.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വോട്ടർ പട്ടികയിൽ പിടിമുറുക്കി രാഹുൽ ഗാന്ധി; കർണാടക തെര.കമ്മിഷൻ ആസ്ഥാനത്തേക്ക് ഇന്ന് കോൺഗ്രസ് മാർച്ച്, രാഹുലും ഖാർഗെയും പങ്കെടുക്കും | Rahul Gandhi
National
• 7 hours ago
തിരുപ്പൂരിൽ എസ്.ഐയെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ പൊലിസ് വെടിവച്ച് കൊന്നു | Tamilnadu Police Enounter
National
• 7 hours ago
കേന്ദ്ര സർക്കാർ ഇസ്‌റാഈലിൽ നിന്ന് വാങ്ങിയത് 25,350 കോടിയുടെ ആയുധങ്ങൾ
National
• 8 hours ago
ഹജ്ജ് അപേക്ഷാ സ്വീകരണം അവസാനിച്ചു; ആകെ അപേക്ഷകർ 25,437: നറുക്കെടുപ്പ് 12ന് | Hajj 2026
Kerala
• 8 hours ago
ഓൺലൈൻ തട്ടിപ്പ് കേസ്: ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട് പ്രതി; ഇടുക്കിയിൽ കുടുംബസമേതം ഒളിവിൽ കഴിയുന്നതിനിടെ പിടിയിൽ
Kerala
• 15 hours ago
കാഞ്ഞങ്ങാട് യുവാവിന്റെ മരണം: ഒരാൾ കസ്റ്റഡിയിൽ, കെട്ടിടത്തിൽ നിന്ന് ചവിട്ടിത്തള്ളിയിട്ടെതാണെന്ന് ആരോപണം
Kerala
• 15 hours ago
തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; മുൻവൈരാഗ്യമെന്ന് സൂചന
Kerala
• 16 hours ago
2025 സെപ്തംബർ ഒന്ന് മുതൽ ബഹ്‌റൈനിലെ കിംഗ് ഹമദ് ഹൈവേയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം
bahrain
• 16 hours ago
490 കോടി രൂപ കുടിശ്ശിക; ആയുഷ്മാൻ ഭാരത് പദ്ധതി നിർത്തിവച്ച് ഹരിയാനയിലെ ആശുപത്രികൾ
National
• 16 hours ago
മതപരിവർത്തന ആരോപണം: ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ബജ്‌റംഗ് ദൾ ആക്രമണം; ആക്രമണം നടത്തിയത് എഴുപതിലധികം പേർ
National
• 17 hours ago
ഫ്രാൻസിലെ കാട്ടുതീ; പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി യുഎഇ
uae
• 17 hours ago
വീണ്ടും വെടിവയ്പ്പ്: കാനഡയിലെ കപിൽ ശർമ്മയുടെ കഫേയ്ക്ക് നേരെ ആക്രമണം; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം; ലോറൻസ് ബിഷ്ണോയ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തതായി സൂചന
International
• 17 hours ago
യാത്രക്കാർക്ക് സന്തോഷവാർത്ത; ദുബൈയിലെ ഗതാഗതം സുഗമമാക്കാൻ ആർടിഎ
uae
• 18 hours ago
കൊടി സുനിയെ ജയിൽ മാറ്റണമെന്ന് കോടതിയിൽ അപേക്ഷ; കണ്ണൂരിൽ നിന്ന് തവനൂരിലേക്ക് മാറ്റണം
Kerala
• 19 hours ago
അനിശ്ചിതത്വങ്ങൾക്ക് വിട; ഐഎസ്എല്ലും സൂപ്പർ കപ്പും ഈ വർഷം തന്നെ നടക്കും | Indian Super League
Football
• 21 hours ago
കൊച്ചി മെട്രോ റെയിൽ പാലത്തിൽ നിന്നും താഴേക്ക് ചാടി യുവാവ് മരിച്ചു; മെട്രോ സർവീസ് നിർത്തി
Kerala
• a day ago
അരുന്ധതി റോയിയും എ.ജി നൂറാനിയും ഉള്‍പെടെ പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ നിരോധിച്ച് ജമ്മു കശ്മീര്‍ ആഭ്യന്തര വകുപ്പ്
National
• a day ago
ഹെൽമെറ്റില്ലാത്തതിനാൽ ബൈക്കിലെത്തിയ യുവാക്കൾക്ക് പെട്രോൾ നൽകിയില്ല; പമ്പിന്റെ ടാങ്കിൽ തീപ്പെട്ടി കത്തിച്ചു, കത്തി വീശി | No Helmet No Petrol
National
• a day ago
രാഹുൽ ഗാന്ധി പറഞ്ഞത് ശരിവെച്ച് വി.എസ് സുനിൽ കുമാർ; പല കാര്യങ്ങളും തൃശൂരിലും നടന്നു
Kerala
• 20 hours ago
അറ്റകുറ്റപ്പണികൾക്കായി അൽ ബിദ സ്ട്രീറ്റ് വാരാന്ത്യത്തിൽ അടച്ചിടും; പ്രഖ്യാപനവുമായി അഷ്ഗൽ
qatar
• 20 hours ago
വീട്ടുജോലിക്കാരിയെ ഉപദ്രവിച്ചെന്ന കേസിൽ 2006 മുതൽ അമേരിക്കയിൽ തടവിൽ; ഒടുവിൽ ഹമീദാൻ അൽ-തുർക്കി സഊദി അറേബ്യയിലേക്ക് മടങ്ങുന്നു: മകൻ തുർക്കിയുടെ പ്രതികരണം
Saudi-arabia
• 20 hours ago