HOME
DETAILS

'തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് വോട്ടു മോഷ്ടിച്ചു' തെളിവുകള്‍ നിരത്തി രാഹുല്‍; മഹാരാഷ്ട്രയില്‍ 40 ലക്ഷം വ്യാജവോട്ട്, കര്‍ണാടകയിലും ക്രമക്കേട് / Rahul Gandhi press conference

  
Web Desk
August 07 2025 | 09:08 AM

Rahul Gandhi Alleges Major Electoral Fraud in Maharashtra with 10 Million New Voters

തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ തുറന്നു കാട്ടി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ വന്‍ക്രമക്കേട് നടന്നെന്നു തെളിവു സഹിതം അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  മഹാരാഷ്ട്രയില്‍ 5 മാസത്തിനിടെ വന്‍തോതില്‍ വോട്ടര്‍മാരെ ചേര്‍ത്തു . അഞ്ചുമണിക്കുശേഷം മിക്കയിടങ്ങളിലും പോളിങ് നടന്നു . 

ഒരുകോടി പുതിയ വോട്ടര്‍മാരെ ചേര്‍ത്തെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഇതിന്റെ തെളിവുകളും അദ്ദേഹം കാണിച്ചു.
മഹാരാഷ്ട്രയില്‍ സംഭവിച്ചത് എല്ലാവര്‍ക്കുമറിയാം. അത് സമയമെടുത്ത് പഠിച്ചു. വ്യക്തമായ തെളിവ് ലഭിച്ചിരുന്നില്ല. സമയമെടുത്ത് ആളെ വച്ച് പഠിച്ചു.  തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ആറ് മാസം 40 പേരെ വച്ച് ഓരോ മണ്ഡലത്തെ കുറിച്ചും പഠിച്ചു- അദ്ദേഹം പറഞ്ഞു. 

കമ്മിഷന്‍ വോട്ടര്‍പട്ടിക നല്‍കിയില്ല. സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ നിയമങ്ങള്‍ മാറ്റി. കമ്മിഷന്‍ ബി.ജെ.പിയുമായി ചേര്‍ന്ന് വോട്ട് മോഷ്ടിക്കുന്നു. വോട്ടര്‍പട്ടികയിലെ ഓരോ ചിത്രവും പേരും പരിശോധിച്ചു. കടലാസ് രേഖകള്‍ പരിശോധിച്ചു. ഒരാള്‍ക്ക് ഒരു വോട്ട് ഭരണഘടനാ അവകാശം. ലക്ഷക്കണക്കിന് വ്യാജ വോട്ടര്‍മാര്‍. ഒരാള്‍ക്ക് പല സംസ്ഥാനങ്ങളില്‍ വോട്ട്. ഒരാള്‍ക്ക് ഒരുപാട് ബൂത്തുകളില്‍ വോട്ട്. വീട്ടു നമ്പറില്ലാത്ത വോട്ടര്‍മാര്‍. ഒറ്റമുറി വീട്ടില്‍ 80 വോട്ടര്‍മാര്‍. വിലാസമില്ലാത്ത വോട്ടര്‍മാര്‍- അദ്ദേഹം പറഞ്ഞു. 

കര്‍ണാടകയിലും ക്രമക്കേട് നടന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ണാടകയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചത് 16 സീറ്റായിരുന്നു. കോണ്‍ഗ്രസിന് കിട്ടിയത് 9 സീറ്റ് മാത്രം. ഒരു ലോക്‌സഭാ സീറ്റിലെ ഒരു നിയമസഭാ സീറ്റ് പരിശോധിച്ചു . 

മഹാദേവ്പുര  മണ്ഡലത്തിലെ വോട്ടര്‍പട്ടികയാണ് പരിശോധിച്ചത്. 1,00,250 വോട്ടുകള്‍ മോഷ്ടിച്ചെന്നു മനസിലായി. 11,000 വോട്ടര്‍മാര്‍ പല ബൂത്തുകളില്‍ പലതവണ വോട്ട് ചെയ്തു. 

ഇവിടെ ബി.ജെ.പി ജയിച്ചത് 32,707 വോട്ടുകള്‍ക്കാണ്. വ്യാജവിലാസത്തിലും വോട്ടുകളെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ഹൗസ് നമ്പര്‍ '0'
പിതാവിന്റെ പേരിന്റെ സ്ഥാനത്ത് അക്ഷരങ്ങള്‍. ഒറ്റമുറി വീട്ടില്‍ 80 വോട്ടര്‍മാര്‍- വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോള്‍ ഇതാണ് കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. 

 

Opposition leader Rahul Gandhi has alleged massive electoral irregularities in Maharashtra, claiming over 10 million new voters were added in five months. He presented evidence at a press conference, also pointing out that polling continued past 5 PM in many areas.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചങ്ങനാശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  14 hours ago
No Image

ഉത്തരാഖണ്ഡ് ദുരന്തം; അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി

National
  •  14 hours ago
No Image

കടുത്ത വേനൽച്ചൂടിൽ ആശ്വാസം പകർന്ന് ഫുജൈറയിലും അൽ ഐനിലും മഴ | Al Ain Rain

uae
  •  14 hours ago
No Image

ഭക്ഷണത്തിലെ ഉപ്പ് ഒഴിവാക്കാൻ ചാറ്റ് ജിപിടിയുടെ ഉപദേശം പിന്തുടർന്ന 60-കാരന് വിഷബാധ; മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്

International
  •  15 hours ago
No Image

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു; മൂന്ന് പേർക്ക് പരിക്ക്; സ്റ്റിയറിങ് ലോക്കായെന്ന് ഡ്രെെവറുടെ മൊഴി

Kerala
  •  15 hours ago
No Image

സ്‌നാപ്ചാറ്റ് വഴി അശ്ലീല വീഡിയോ പങ്കുവെച്ച യുവാവിന് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  15 hours ago
No Image

തൃശൂരില്‍ 50,000ല്‍ പരം വ്യാജ വോട്ടുകള്‍ ചേര്‍ക്കപ്പെട്ടു; സുരേഷ് ഗോപി വിജയിച്ചത്തില്‍ ക്രമക്കേട്: കെ മുരളീധരന്‍

Kerala
  •  15 hours ago
No Image

തമിഴ്‌നാട് സംസ്ഥാന വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു; ദേശീയ വിദ്യാഭ്യാസ നയത്തിൽ നിന്ന് പിന്മാറിക്കൊണ്ട് ദ്വിഭാഷാ നയത്തിന് ഊന്നൽ

National
  •  15 hours ago
No Image

ദുബൈയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; പ്രവാസിക്ക് 25,000 ദിർഹം പിഴ വിധിച്ച് കോടതി

uae
  •  15 hours ago
No Image

കരകയറാതെ രൂപ; പ്രവാസികള്‍ക്കിപ്പോഴും നാട്ടിലേക്ക് പണം അയക്കാന്‍ പറ്റിയ മികച്ച സമയം | Indian Rupee Fall

uae
  •  16 hours ago