HOME
DETAILS

രാഹുൽ ഗാന്ധി പറഞ്ഞത് ശരിവെച്ച് വി.എസ് സുനിൽ കുമാർ; പല കാര്യങ്ങളും തൃശൂരിലും നടന്നു

  
August 07 2025 | 13:08 PM

rahul gandhis election fraud claims backed by cpi leader vs sunil kumar

തൃശൂർ: രാജ്യത്തെ തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ തുറന്നു കാട്ടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ( rahul gandhi ) പറഞ്ഞ കാര്യങ്ങൾ ശരിവെച്ച് മുൻമന്ത്രിയും സിപിഐ നേതാവുമായ വി.എസ് സുനിൽ കുമാർ. വോട്ടർ പട്ടികയിലെ അട്ടിമറി ഉൾപ്പെടെ രാഹുൽ ഗാന്ധി പറഞ്ഞ പല കാര്യങ്ങളും തൃശൂരിൽ തെരഞ്ഞെടുപ്പ് സമയത്ത് നടന്നിട്ടുണ്ടെന്ന് വി.എസ് സുനിൽ കുമാർ പറഞ്ഞു. കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി തെരഞ്ഞെടുപ്പിൽ വിജയിച്ച മണ്ഡലമാണ് തൃശൂർ.  

കൃത്യമായ തെളിവുകളോട് കൂടിയാണ് രാഹുൽ ഗാന്ധി ഓരോ കാര്യവും വിശദീകരിച്ചത്. തൃശൂരിലെ വോട്ട് ചേർക്കലിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നിലപാട് ദുരൂഹമായിരുന്നു. കമ്മിഷൻ സർക്കാർ ഡിപ്പാർട്മെന്റ് പോലെ പ്രവർത്തിക്കുന്നു. തൃശൂരിലെ വോട്ട് ചേർക്കൽ പരാതി കമ്മിഷൻ ലഘൂകരിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ നിർത്തലാക്കി പേപ്പർ ബാലറ്റിലേക്ക് തിരിച്ചു പോകണമെന്നും വി.എസ് സുനിൽ പറഞ്ഞു. രാഹുൽ ഗാന്ധി പറഞ്ഞത് ഗുരുതര കാര്യങ്ങളാണെന്നും അതിന് തെരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി പറയണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം,  പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ തുറന്നു കാട്ടി. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വൻക്രമക്കേട് നടന്നെന്നു തെളിവു സഹിതം അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മഹാരാഷ്ട്രയിൽ 5 മാസത്തിനിടെ വൻതോതിൽ വോട്ടർമാരെ ചേർത്തു. അഞ്ചുമണിക്കുശേഷം മിക്കയിടങ്ങളിലും പോളിങ് നടന്നു. ഒരുകോടി പുതിയ വോട്ടർമാരെ ചേർത്തെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഇതിന്റെ തെളിവുകളും അദ്ദേഹം കാണിച്ചു.

മഹാരാഷ്ട്രയിൽ സംഭവിച്ചത് എല്ലാവർക്കുമറിയാം. അത് സമയമെടുത്ത് പഠിച്ചു. വ്യക്തമായ തെളിവ് ലഭിച്ചിരുന്നില്ല. സമയമെടുത്ത് ആളെ വച്ച് പഠിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ആറ് മാസം 40 പേരെ വച്ച് ഓരോ മണ്ഡലത്തെ കുറിച്ചും പഠിച്ചു- അദ്ദേഹം പറഞ്ഞു. 

കമ്മിഷൻ വോട്ടർപട്ടിക നൽകിയില്ല. സിസിടിവി ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ നിയമങ്ങൾ മാറ്റി. കമ്മിഷൻ ബി.ജെ.പിയുമായി ചേർന്ന് വോട്ട് മോഷ്ടിക്കുന്നു. വോട്ടർപട്ടികയിലെ ഓരോ ചിത്രവും പേരും പരിശോധിച്ചു. കടലാസ് രേഖകൾ പരിശോധിച്ചു. ഒരാൾക്ക് ഒരു വോട്ട് ഭരണഘടനാ അവകാശം. ലക്ഷക്കണക്കിന് വ്യാജ വോട്ടർമാർ. ഒരാൾക്ക് പല സംസ്ഥാനങ്ങളിൽ വോട്ട്. ഒരാൾക്ക് ഒരുപാട് ബൂത്തുകളിൽ വോട്ട്. വീട്ടു നമ്പറില്ലാത്ത വോട്ടർമാർ. ഒറ്റമുറി വീട്ടിൽ 80 വോട്ടർമാർ. വിലാസമില്ലാത്ത വോട്ടർമാർ - രാഹുൽ ഗാന്ധി പറഞ്ഞു. 

 

Senior CPI leader and former minister V.S. Sunil Kumar has backed Rahul Gandhi’s allegations regarding electoral irregularities, particularly the manipulation of voter rolls, stating that such malpractices occurred during the recent elections in Thrissur.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ലാപതാ' വൈസ് പ്രസിഡന്റ്; രാജിക്ക് പിന്നാലെ ജഗ്ദീപ് ധന്‍ഘടിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കപില്‍ സിബല്‍

National
  •  13 hours ago
No Image

ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെപ്പ്; പതിനേഴുകാരനെ കീഴടക്കി പൊലിസ്; മൂന്ന് പേര്‍ക്ക് പരിക്ക്

International
  •  13 hours ago
No Image

ധര്‍മ്മസ്ഥലയിലെ കൂട്ടക്കുഴിമാടം ; അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം; നിര്‍ണായക മേഖലയില്‍ മണ്ണും, മാലിന്യങ്ങളും തള്ളിയതായി കണ്ടെത്തി

National
  •  13 hours ago
No Image

ഷാര്‍ജയിലെ അല്‍ഹംരിയയില്‍ തീപിടുത്തം: തീ നിയന്ത്രണ വിധേയമാക്കി; ആളപായമില്ല

uae
  •  14 hours ago
No Image

ചങ്ങനാശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  14 hours ago
No Image

ഉത്തരാഖണ്ഡ് ദുരന്തം; അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി

National
  •  14 hours ago
No Image

കടുത്ത വേനൽച്ചൂടിൽ ആശ്വാസം പകർന്ന് ഫുജൈറയിലും അൽ ഐനിലും മഴ | Al Ain Rain

uae
  •  14 hours ago
No Image

ഭക്ഷണത്തിലെ ഉപ്പ് ഒഴിവാക്കാൻ ചാറ്റ് ജിപിടിയുടെ ഉപദേശം പിന്തുടർന്ന 60-കാരന് വിഷബാധ; മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്

International
  •  15 hours ago
No Image

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു; മൂന്ന് പേർക്ക് പരിക്ക്; സ്റ്റിയറിങ് ലോക്കായെന്ന് ഡ്രെെവറുടെ മൊഴി

Kerala
  •  15 hours ago
No Image

സ്‌നാപ്ചാറ്റ് വഴി അശ്ലീല വീഡിയോ പങ്കുവെച്ച യുവാവിന് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  15 hours ago