
സഞ്ജു രാജസ്ഥാൻ വിടാൻ കാരണം അവനാണ്: മുൻ ഇന്ത്യൻ താരം

2026 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിൽ നിന്നും സഞ്ജു സാംസൺ മറ്റൊരു ടീമിലേക്ക് പോവുമെന്ന വാർത്തകളാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്കിടയിൽ നിലനിൽക്കുന്നത്. രാജസ്ഥാൻ വിടാൻ സഞ്ജു സാംസൺ താത്പര്യം പ്രകടപ്പിച്ചുവെന്നാണ് ക്രിക് ബസ് റിപ്പോർട്ട് ചെയ്തത്. സഞ്ജു രാജസ്ഥാനിൽ തുടരുമെന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് തന്നെ ലേലത്തിൽ വിടാൻ രാജസ്ഥനോട് സഞ്ജു ആവശ്യപ്പെട്ടുവെന്ന വാർത്ത പുറത്തു വന്നത്.
ഇപ്പോൾ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടാനുള്ള കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുബ്രമണ്യം ബദരീനാഥ്. റിയാൻ പരാഗ് കാരണമാണ് സഞ്ജു രാജസ്ഥാൻ വിടുന്നതെന്നാണ് മുൻ ഇന്ത്യൻ താരം പറഞ്ഞത്. തന്റെ യുട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ബദരീനാഥ്.
''സഞ്ജു രാജസ്ഥാൻ വിടാൻ റിയാൻ പരാഗാണ് കാരണമെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹത്തെ ക്യാപ്റ്റൻസിയിലേക്ക് പരിഗണിക്കുമ്പോൾ സാംസണെ പോലുള്ള ഒരാൾ ടീമിൽ എങ്ങനെ തുടരുമെന്ന് പ്രതീക്ഷിക്കാനാവും. സഞ്ജു സാംസൺ സിഎസ്കെയിലേക്ക് വന്നാൽ എംഎസ് ധോണിക്ക് പകരക്കാരനായി സഞ്ജു മാറിയേക്കാം. ബാറ്റിംഗ് ഓർഡറിൽ ആദ്യ മൂന്നോ നാലോ നമ്പർ സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യാൻ കഴിയുന്ന ഒരു താരമാണ് സഞ്ജു. പ്ലെയിങ് ഇലവനിൽ അഞ്ചോ ആറോ നമ്പർ സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യാൻ കഴിയുന്ന ഒരു താരമല്ല സഞ്ജു. ആ സ്ഥാനങ്ങളിൽ ചെന്നൈക്ക് മികച്ച താരങ്ങളുണ്ട്. ഗെയ്ക്വാദ്, മാത്രെ, ബ്രെവിസ് എന്നിവർ സ്ഥിരതയുള്ളവരാണ്'' ബദരീനാഥ് പറഞ്ഞു.
2025 ഐപിഎല്ലിൽ സീസണിൽ രാജസ്ഥാൻ റോയൽസ് നിരാശാജനകമായ പ്രകടനമാണ് പുറത്തെടുത്തത്. എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാൻ ഫിനിഷ് ചെയ്‌തത്. പരുക്കേറ്റതിന് പിന്നാലെ സഞ്ജുവിന് രാജസ്ഥാനൊപ്പമുള്ള ധാരാളം മത്സരങ്ങൾ നഷ്ടമായിരുന്നു. ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ പരുക്കേറ്റ് സഞ്ജു പുറത്തായിരുന്നു. മത്സരത്തിൽ റിട്ടയേർഡ് ഹർട്ടായാണ് സഞ്ജു മടങ്ങിയത്.
സഞ്ജുവിന്റെ അഭാവത്തിൽ റിയാൻ പരാഗ് ആയിരുന്നു പല മത്സരങ്ങളിലും രാജസ്ഥാനെ നയിച്ചിരുന്നത്. രാജസ്ഥാന്റെ ക്യാപ്റ്റനായി പരാഗ് ഈ സീസണിൽ കളത്തിൽ ഇറങ്ങിയതോടെ ഒരു തകർപ്പൻ റെക്കോർഡും താരം സ്വന്തമാക്കിയിരുന്നു. രാജസ്ഥാൻ റോയൽസിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായാണ് പരാഗ് മാറിയത്. തന്റെ 23ാം വയസിലാണ് പരാഗ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 24ാം വയസിൽ രാജസ്ഥാന്റെ ക്യാപ്റ്റനായ ഓസ്‌ട്രേലിയൻ ഇതിഹാസം സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് പരാഗ് ഈ നേട്ടം കൈവരിച്ചത്.
Former Indian player Subramaniam Badrinath is talking about the reason behind Sanju Samson leaving Rajasthan Royals The former Indian player said that Sanju is leaving Rajasthan because of Riyan Parag
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയി; അന്വേഷണമാരംഭിച്ച് പൊലിസ്
Kerala
• 9 hours ago
തിരിച്ചറിയില്‍ കാര്‍ഡില്‍ 35 വയസുള്ള യുവതിയുടെ പ്രായം 124 വയസ്; തെരഞ്ഞെടുപ്പ് കമ്മീഷനെ വീണ്ടും വെട്ടിലാക്കി വോട്ടര്‍ പട്ടികയിലെ അപാകതകള്‍
Kerala
• 9 hours ago
മീന്‍ വില കുറഞ്ഞു; 1300 രൂപയുണ്ടായിരുന്ന അയക്കൂറ 600 രൂപയിലെത്തി- മറ്റു മീനുകള്‍ക്കും വില കുറഞ്ഞു
Kerala
• 10 hours ago
കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പ്രവാസികള്‍ മരിച്ചു; മലയാളികളും ഉണ്ടെന്ന് റിപ്പോര്‍ട്ട്
Kuwait
• 10 hours ago
വെളിച്ചെണ്ണ വില താഴേക്ക്; കുടുംബ ബജറ്റിന് ആശ്വാസം
Kerala
• 10 hours ago
കോതമംഗലത്തെ യുവതിയുടെ ആത്മഹത്യയില്‍ പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും
Kerala
• 10 hours ago
പ്രാര്‍ഥനായോഗത്തിലേക്ക് ജയ് ശ്രീറാം വിളിയുമായി ഇരച്ചെത്തി; ബിഹാറിലും ക്രിസ്ത്യാനികള്‍ക്കെതിരേ ഛത്തിസ്ഗഡ് മോഡല്‍ ബജ്‌റംഗ്ദള്‍ ആക്രമണം; ചിലരെ ഹിന്ദുമതത്തിലേക്ക് മാറ്റി
Trending
• 11 hours ago
യൂറോപ്പ് കീഴടക്കാൻ പിഎസ്ജിയും ടോട്ടൻഹാമും; യുവേഫ സൂപ്പർ കപ്പ് പോരാട്ടം ഇന്ന്
Football
• 11 hours ago
രാഹുൽ ഗാന്ധി ഉയർത്തുന്ന ചോദ്യങ്ങൾ അതീവ ഗുരുതരം; പ്രസ്താവനയുമായി എഴുത്തുകാർ
Kerala
• 11 hours ago
സ്കൂൾ ഏകീകരണം ഉടൻ; അടിമുടി മാറും
Kerala
• 11 hours ago
ബീഹാർ വോട്ടർ പട്ടികയിലെ തീവ്ര പരിശോധനക്കെതിരായ ഹരജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും
National
• 12 hours ago
കേരള സർവകലാശാലയിൽ നാടകീയ രംഗങ്ങൾ; വിഭജനഭീതി ദിന ഉത്തരവിനെ തുടർന്ന് ഡോ. ബിജു രാജിവച്ചു
Kerala
• 19 hours ago
വോട്ടർ പട്ടിക ക്രമക്കേട് : സുരേഷ് ഗോപി നാളെ തൃശ്ശൂരിൽ
Kerala
• 20 hours ago
സഊദിയിൽ കനത്ത മഴയും ആലിപ്പഴ വർഷവും; ജാഗ്രതാ മുന്നറിയിപ്പ്
Saudi-arabia
• 20 hours ago
തൃശ്ശൂരിൽ പ്രതിഷേധവും സംഘർഷവും; സിപിഎം ഓഫീസിലേക്ക് ബിജെപി മാർച്ചിനെ തുടർന്ന് കല്ലേറും പോലീസ് ലാത്തിച്ചാർജും
Kerala
• 21 hours ago
ഈ വസ്തുക്കള്‍ ഹാന്റ് ബാഗിലുണ്ടെങ്കില്‍ പെടും; യുഎഇയിലെ വിമാനത്താളങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയ വസ്തുക്കള്‍ ഇവയാണ് | Banned and restricted items for hand luggage in UAE airports
uae
• a day ago
സുരേഷ് ഗോപി തൃശൂർ എടുത്തതല്ല, കട്ടതാണ്; എംപി ഓഫീസിലേക്ക് സിപിഎം പ്രതിഷേധ മാർച്ച്; ബോർഡിൽ കരി ഓയിൽ ഒഴിച്ച് പ്രവർത്തകൻ
Kerala
• a day ago
സേവനങ്ങളുടെ ഫീസ് വര്‍ധിപ്പിക്കാനും ചില സൗജന്യ സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താനും ഒരുങ്ങി കുവൈത്ത്
Kuwait
• a day ago
ഡൊണാൾഡ് ട്രംപിനെ 'ഏറ്റവും കുപ്രസിദ്ധ കുറ്റവാളി' എന്ന് വിളിച്ച് എലോൺ മസ്കിന്റെ AI ചാറ്റ്ബോട്ട് ഗ്രോക്ക് വിവാദത്തിൽ
International
• 20 hours ago
യുഎഇയില്‍ സ്കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം; യൂണിഫോം കടകളില്‍ ശക്തമായ തിരക്ക്
uae
• 20 hours ago
തെരഞ്ഞെടുപ്പ് കമ്മിഷന് മരിച്ചതായി ചൂണ്ടിക്കാട്ടി വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കിയവരെ ജീവനോടെ സുപ്രിംകോടതിയില്‍ ഹാജരാക്കി യോഗേന്ദ്ര യാദവ്; കോടതിയില്‍ നാടകീയ രംഗങ്ങള്‍
National
• 21 hours ago