
സഞ്ജുവല്ല! 2026 ഐപിഎൽ ലേലത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള താരങ്ങൾ അവരായിരിക്കും: അശ്വിൻ

2026 ഐപിഎൽ ലേലത്തിൽ ഏറ്റവും വിലപ്പിടിപ്പുള്ള രണ്ട് താരങ്ങൾ ആരായിരിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ സ്പിൻ ഇതിഹാസം ആർ അശ്വിൻ. ഓസ്‌ട്രേലിയൻ താരങ്ങളായ മൈക്കൽ ഓവൻ, കാമറൂൺ ഗ്രീൻ എന്നീ താരങ്ങൾക്ക് ഉയർന്ന തുക ലേലത്തിൽ ലഭിക്കുമെന്നാണ് അശ്വിൻ പറഞ്ഞത്. ഇന്ത്യൻ താരങ്ങളെ മിനി ലേലത്തിൽ ടീമുകൾ സ്വന്തമാക്കുന്നത് ബുദ്ധിമുട്ട് നിറഞ്ഞ കാര്യമായിരിക്കുമെന്നും അശ്വിൻ പറഞ്ഞു. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അശ്വിൻ.
''ഇതൊരു മിനി ലേലം ആയിരിക്കും. ലേലത്തിൽ ഇന്ത്യൻ താരങ്ങളെ കിട്ടാൻ ബുദ്ധിമുട്ടായിരിക്കും. ചിലപ്പോൾ പുതിയ താരങ്ങൾ മാത്രമേ വരൂ. വിദേശ താരങ്ങൾക്കായിരിക്കും കൂടുതൽ വില ലഭിക്കുക. ടീമുകൾ ഇന്ത്യൻ താരങ്ങളെ പുറത്തിറക്കുന്നത് വളരെ അപകടകരമായ ഒരു ഫോർമുലയാണ്. ലേലത്തിൽ ഒരുപാട് ഓസ്‌ട്രേലിയൻ താരങ്ങൾ ഉണ്ടാവും. പഞ്ചാബ് കിങ്സിനായി പകരക്കാരനായി വന്ന് മൂന്ന് മത്സരങ്ങളിൽ കളിച്ച മൈക്കൽ ഓവൻ, കാമറൂൺ ഗ്രീനിനെപ്പോലുള്ള താരങ്ങൾ ലേലത്തിൽ വരും. വിദേശ ഓൾ റൗണ്ടർമാരായതിനാൽ ഇവർക്ക് വലിയ തുക നൽകേണ്ടി വരും'' അശ്വിൻ പറഞ്ഞു.
അതേസമയം ഈ സീസണിൽ അശ്വിൻ ചെന്നൈ സൂപ്പർ കിങ്‌സ് വിടാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. അടുത്ത സീസണിന് മുന്നോടിയായി തന്നെ ടീമിൽ നിന്ന് റിലീസ് ചെയ്യണമെന്ന് അശ്വിൻ ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്ലബ് വിടാൻ തയ്യാറെടുക്കുന്ന അശ്വിൻ ചെന്നൈ സൂപ്പർ കിങ്‌സിന്റെ അക്കാദമി ഡയറക്ടർ സ്ഥാനവും ഒഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം.
രാജസ്ഥാൻ റോയൽസ് (ആർആർ) നിലനിർത്താതിരുന്ന രവിചന്ദ്രൻ അശ്വിനെ കഴിഞ്ഞ ഐ.പി.എൽ ലേലത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കുകയായിരുന്നു. 9.75 കോടി മുടക്കിയാണ് സ്പിൻ ബൗളിങ് ഓൾറൗണ്ടറെ ചെന്നൈ തട്ടകത്തിലെത്തിച്ചത്.10 വർഷത്തിന് ശേഷമാണ് അശ്വിൻ ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് തിരിച്ചെത്തിയത്. 2009ൽ സൂപ്പർ കിങ്സിനൊപ്പം തന്റെ ഐ.പി.എൽ കരിയർ ആരംഭിച്ച അശ്വിൻ 2015 വരെ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചു.
Former India opener R Ashwin believes Michael Owen and Cameron Green will be the two most valuable players in the 2026 IPL auction
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടെസ്റ്റിൽ സച്ചിൻ, ടി-20യിൽ ബ്രെവിസ്; ഓസ്‌ട്രേലിയക്കെതിരെ ചരിത്രമെഴുതി ബേബി എബിഡി
Cricket
• 20 hours ago
നിയമവിരുദ്ധ ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; സുരേഷ് റെയ്നയെഇഡി ചോദ്യം ചെയ്യും
Kerala
• 20 hours ago
കുടുംബത്തെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകുന്നത് ഇനിയൊരു പ്രശനമാകില്ല; ഫാമിലി വിസിറ്റ് വിസകൾക്കുള്ള ശമ്പള പരിധി പിൻവലിച്ച് കുവൈത്ത്
Kuwait
• 21 hours ago
ഒടുവില്‍ സി.പി.എമ്മിന്റെ ഗസ്സ ഐക്യദാര്‍ഢ്യറാലിക്ക് അനുമതി; പൂനെയില്‍ ആവാമെങ്കില്‍ മുംബൈയിലും ആകാമെന്ന് ബോംബെ ഹൈക്കോടതി
National
• 21 hours ago
തെരുവ് നായ്ക്കളെ കൂട്ടത്തോടെ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന കോടതിയുടെ തീരുമാനത്തില്‍ വിമര്‍ശിച്ച് മനേക ഗാന്ധി -പാരീസില്‍ സംഭവിച്ചത് ഓര്‍ക്കണമെന്നും
National
• 21 hours ago
6 മാസം 35,532 പുതിയ അംഗ കമ്പനികളെ സ്വാഗതം ചെയ്ത് ദുബൈ ചേംബര്‍; കയറ്റുമതി- പുനര്‍ കയറ്റുമതി മൂല്യം 171.9 ബില്യണ്‍ ദിര്‍ഹമിലെത്തി
Economy
• 21 hours ago
യുഎഇയില്‍ പറക്കും ടാക്‌സി പരീക്ഷണം ഉടന്‍; ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍ | UAE Flying Taxi
uae
• 21 hours ago
കോട്ടയത്ത് സ്‌ഫോടക വസ്തു വയറ്റില്‍ കെട്ടിവച്ച് പൊട്ടിച്ചു; ഗൃഹനാഥന്‍ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍
Kerala
• 21 hours ago
മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയി; അന്വേഷണമാരംഭിച്ച് പൊലിസ്
Kerala
• 21 hours ago
തിരിച്ചറിയില്‍ കാര്‍ഡില്‍ 35 വയസുള്ള യുവതിയുടെ പ്രായം 124 വയസ്; തെരഞ്ഞെടുപ്പ് കമ്മീഷനെ വീണ്ടും വെട്ടിലാക്കി വോട്ടര്‍ പട്ടികയിലെ അപാകതകള്‍
Kerala
• a day ago
കുവൈത്തില്‍ വിഷമദ്യം കഴിച്ച് 10 പ്രവാസികള്‍ മരിച്ചു; മലയാളികളും ഉണ്ടെന്ന് റിപ്പോര്‍ട്ട്
Kuwait
• a day ago
വെളിച്ചെണ്ണ വില താഴേക്ക്; കുടുംബ ബജറ്റിന് ആശ്വാസം
Kerala
• a day ago
കോതമംഗലത്തെ യുവതിയുടെ ആത്മഹത്യയില്‍ പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും
Kerala
• a day ago
പ്രാര്‍ഥനായോഗത്തിലേക്ക് ജയ് ശ്രീറാം വിളിയുമായി ഇരച്ചെത്തി; ബിഹാറിലും ക്രിസ്ത്യാനികള്‍ക്കെതിരേ ഛത്തിസ്ഗഡ് മോഡല്‍ ബജ്റംഗ്ദള്‍ ആക്രമണം; ചിലരെ ഹിന്ദുമതത്തിലേക്ക് മാറ്റി
Trending
• a day ago
ബീഹാർ വോട്ടർ പട്ടികയിലെ തീവ്ര പരിശോധനക്കെതിരായ ഹരജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും
National
• a day ago
കേരള സർവകലാശാലയിൽ നാടകീയ രംഗങ്ങൾ; വിഭജനഭീതി ദിന ഉത്തരവിനെ തുടർന്ന് ഡോ. ബിജു രാജിവച്ചു
Kerala
• a day ago
വോട്ടർ പട്ടിക ക്രമക്കേട് : സുരേഷ് ഗോപി നാളെ തൃശ്ശൂരിൽ
Kerala
• a day ago
സഊദിയിൽ കനത്ത മഴയും ആലിപ്പഴ വർഷവും; ജാഗ്രതാ മുന്നറിയിപ്പ്
Saudi-arabia
• a day ago
യൂറോപ്പ് കീഴടക്കാൻ പിഎസ്ജിയും ടോട്ടൻഹാമും; യുവേഫ സൂപ്പർ കപ്പ് പോരാട്ടം ഇന്ന്
Football
• a day ago
രാഹുൽ ഗാന്ധി ഉയർത്തുന്ന ചോദ്യങ്ങൾ അതീവ ഗുരുതരം; പ്രസ്താവനയുമായി എഴുത്തുകാർ
Kerala
• a day ago
സ്കൂൾ ഏകീകരണം ഉടൻ; അടിമുടി മാറും
Kerala
• a day ago