HOME
DETAILS

നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത് ട്രെയിനിന്റെ എസ് 3 കോച്ചിലെ ശുചിമുറിയിൽ: രക്തക്കറ കണ്ടെത്തിയത് എസ് 4 കോച്ചിൽ; അന്വേഷണം ഊർജിതമാക്കി പൊലിസ്

  
Web Desk
August 16 2025 | 06:08 AM

newborns body found in s3 coach toilet of train blood stains detected in s4 coach police intensify probe

ആലപ്പുഴ: ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ റെയിൽവെ പൊലിസ് അന്വേഷണം ഊർജിതമാക്കി. ട്രെയിനിന്റെ എസ് 4 കോച്ചിലെ സീറ്റിൽ രക്തക്കറ കണ്ടെത്തി. എസ് 4 കോച്ചിലെ സീറ്റിൽ രണ്ടിടങ്ങളിലായാണ് രക്തക്കറ കണ്ടെത്തിയിട്ടുള്ളത്. ഈ രക്തക്കറ കുഞ്ഞിന്റേതാണോയെന്ന് സ്ഥിരീകരിക്കാൻ വിശദ പരിശോധന നടക്കും. കുഞ്ഞിന്റേതാണോയെന്ന് ഉറപ്പുവരുത്താൻ ഡിഎൻഎ ടെസ്റ്റും നടത്തും. എസ് 3, എസ് 4 കോച്ചുകളിലെ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം, ഇവരുടെ മൊഴികളും രേഖപ്പെടുത്താനാണ് പൊലിസിന്റെ തീരുമാനം. 

കഴിഞ്ഞ ദിവസം രാത്രി ധൻബാദിൽ നിന്ന് ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴാണ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്.  ആർപിഎഫ് നടത്തിയ പരിശോധനയിൽ എസ് 3 കോച്ചിലെ ശുചിമുറിയിൽ നിന്നാണ് ഭ്രൂണം കണ്ടെത്തിയത്. ഏകദേശം നാല് മാസം വളർച്ചയുള്ള ഭ്രൂണമാണ് ഉപേക്ഷിക്കപ്പെട്ടതെന്ന് പ്രാഥമിക നിഗമനം. ഭ്രൂണം ഉപേക്ഷിക്കപ്പെട്ടത് ആലുവയ്ക്കും ആലപ്പുഴയ്ക്കും ഇടയിലാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ ഭാഗമായി, ആലുവ-ആലപ്പുഴ റൂട്ടിലെ ആശുപത്രികളിൽ പൊലീസ് പരിശോധന നടത്തിവരികയാണ്.

യാത്രക്കാരുടെ, പ്രത്യേകിച്ച് സ്ത്രീ യാത്രക്കാരുടെ, മൊഴികൾ പ്രത്യേകം രേഖപ്പെടുത്തും. ട്രെയിനിലെ ജീവനക്കാരിൽ നിന്ന് മൊഴിയെടുത്തെങ്കിലും നിർണായക സൂചനകൾ ലഭിച്ചിട്ടില്ല.

 

 

A newborn's body was found in the waste bin of the S3 coach toilet of the Alappuzha-Dhanbad Express. Blood stains were detected on a seat in the S4 coach. Police have intensified their investigation, collecting details of passengers from both coaches and planning to record statements, particularly from female passengers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എന്റെ വോട്ട് മോഷണം പോയി സാർ', പരാതിക്കാരൻ പൊലിസ് സ്റ്റേഷനിൽ; വോട്ട് കൊള്ളക്കെതിരെ സന്ദേശവുമായി പുതിയ വീഡിയോ പങ്കുവെച്ച് രാഹുൽ ഗാന്ധി

National
  •  9 hours ago
No Image

15 മണിക്കൂർ പിന്നിട്ട് എറണാകുളം-തൃശൂർ റൂട്ടിലെ ഗതാഗതക്കുരുക്ക്; പെരുവഴിയിൽ വലഞ്ഞ് യാത്രക്കാർ

Kerala
  •  10 hours ago
No Image

തിരുവനന്തപുരത്ത് ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

സ്വാതന്ത്ര്യദിനത്തിൽ അങ്കണവാടികളിൽ കുട്ടികൾക്ക് രാഖി കെട്ടി; നിർദേശം നൽകിയത് സിഡിപിഒ, ബിജെപി കൗൺസിലറും രാഖികെട്ടി; പ്രതിഷേധവുമായി ഡിവൈഎഫ്ഐ 

Kerala
  •  11 hours ago
No Image

മുംബൈയിൽ കനത്ത മഴയിൽ രണ്ട് മരണം; ആറിടത്ത് റെഡ് അലർട്ട്, കേരളത്തിൽ മഴ തുടരും

Weather
  •  12 hours ago
No Image

ഓൺലൈൻ വഴി ഒരു ലിറ്റർ പാൽ ഓർഡർ ചെയ്തു; നഷ്ടമായത് മൂന്ന് അക്കൗണ്ടിൽ നിന്ന് 18.5 ലക്ഷം രൂപ!

National
  •  12 hours ago
No Image

ഇംഗ്ലീഷ് പോരിന് തുടക്കം; കത്തിക്കയറി സലാഹും ഫെഡറിക്കോ ചീസയും; ബേണ്‍മൗത്തിനെതിരെ ലിവര്‍പൂളിന് വിജയം

Football
  •  12 hours ago
No Image

യുഎഇയിൽ സ്മാർട്ട്ഫോൺ വിൽപ്പനയിൽ കുതിപ്പ്: 2024 മോഡലുകൾക്ക് വൻ ഡിമാന്റ്, 20-30% വരെ വിലക്കുറവ്

uae
  •  13 hours ago
No Image

‘സുഭാഷ് ചന്ദ്രബോസ് ഇന്ത്യ വിട്ടത് ബ്രിട്ടനെ ഭയന്ന്’: SCERT നാലാം ക്ലാസ് ഹാൻഡ്ബുക്കിൽ ഗുരുതര പിഴവ്

Kerala
  •  13 hours ago
No Image

അനാശാസ്യ പ്രവര്‍ത്തനം; സഊദിയില്‍ 11 പ്രവാസികള്‍ പിടിയില്‍

Saudi-arabia
  •  13 hours ago