HOME
DETAILS

എല്ലാ സീസണിലും ബാലൺ ഡി ഓർ നേടാൻ അർഹതയുള്ളത് അവന് മാത്രമാണ്: ഫാബ്രിഗാസ്

  
August 17 2025 | 14:08 PM

Cesc Fabregas is talking about comparing young Spanish player Lamine Yamal to Argentine legend Lionel Messi

സ്പാനിഷ് യുവതാരം ലാമിൻ യമാലിനെ അർജന്റീന ഇതിഹാസം ലയണൽ മെസിയുമായി താരതമ്യം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ബാഴ്സലോണ താരം സെസ്‌ക് ഫാബ്രിഗാസ്. യമാൽ മികച്ച താരമാണെന്നും എന്നാൽ മെസിക്കൊപ്പമെത്താൻ യമാലിന് സാധിക്കുമെന്നുമാണ് മുൻ ബാഴ്സ താരം അഭിപ്രായപ്പെട്ടത്. ഫുട്ബോളിൽ എല്ലാ സീസണിലും ബാലൺ ഡി ഓർ അർഹിക്കുന്ന ഒരേയൊരു താരം മെസി മാത്രമാണെന്നും ഫാബ്രിഗാസ് അഭിപ്രായപ്പെട്ടു. 

''ഫുട്ബോളിൽ എല്ലാ വർഷവും ബാലൺ ഡി ഓർ ലഭിക്കേണ്ട ഒരേയൊരു താരം ലിയോ മെസിയാണ്. ഇപ്പോൾ യമായി ഇതുവരെ ഈ സ്ഥാനങ്ങളിൽ എത്തിയിട്ടില്ലായിരിക്കാം. എന്നാൽ ഈ മികച്ച പ്രകടനം യമാൽ തുടർന്നാൽ ബാലൺ ഡി ഓർ പോലുള്ള മഹത്തായ ട്രോഫിയിൽ ആധിപത്യം പുലർത്താൻ സാധിക്കും. ജയിച്ചാലും തോറ്റാലും മെസി തന്നെയാണ് മികച്ചത്. മെസി ഓരോ മൂന്ന് ദിവസം കൂടുമ്പോൾ രണ്ട് ഗോളുകൾ നേടുകയും ഗോൾ സ്കോറിങ്ങിൽ വ്യത്യാസം വരുത്തുകയും ചെയ്യുന്നുണ്ട്'' സെസ്‌ക് ഫാബ്രിഗാസ് പറഞ്ഞു. 

ബാഴ്സലോണക്ക് വേണ്ടി ഇതിനോടകം തന്നെ തകർപ്പൻ പ്രകടനമാണ് യമാൽ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ബാഴ്സയ്ക്ക് വേണ്ടി ഇതുവരെ 106 മത്സരങ്ങളിൽ നിന്നും 26 ഗോളുകളും 34 അസിസ്റ്റുകളും ആണ് നേടിയിട്ടുള്ളത്. 2023ൽ തന്റെ പതിനഞ്ചാം വയസ്സിലായിരുന്നു കറ്റാലൻമാർക്ക് വേണ്ടി യമാൽ ആദ്യമായി ബൂട്ട് കെട്ടിയത്. രാജ്യാന്തര തലത്തിൽ സ്പാനിഷ് ടീമിന് വേണ്ടിയും ശ്രദ്ധേയമായ പ്രകടനങ്ങൾ പുറത്തെടുക്കാൻ യമാലിന് സാധിച്ചിട്ടുണ്ട്. സ്പാനിഷ് ടീമിനൊപ്പം 2024 യൂറോ കപ്പ് സ്വന്തമാക്കാനും ലാമിന് സാധിച്ചിട്ടുണ്ട്. 

മെസി ഇപ്പോഴും ഫുട്ബോളിൽ മിന്നും പ്രകടനങ്ങളാണ് തന്റെ ടീമിന് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്. മെസി നിലവിൽ മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. മെസിയുടെ വരവോടെ ഇന്റർ മയാമി ലീഗിൽ മിന്നും പ്രകടനമായിരുന്നു നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. 

Former Barcelona star Cesc Fabregas is talking about comparing young Spanish player Lamine Yamal to Argentine legend Lionel Messi



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇലക്ഷൻ കമ്മിഷൻമാരെ രാജ്യദ്രോഹകുറ്റം ചുമത്തി വിചാരണ ചെയ്യുക: വിടി ബൽറാം

Kerala
  •  3 hours ago
No Image

മാഞ്ചസ്റ്റർ ചുവന്നില്ല; ചെകുത്താന്മാരെ വെട്ടി പീരങ്കിപ്പട പടയോട്ടം തുടങ്ങി

Football
  •  4 hours ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; കുവൈത്തിൽ 258 പ്രവാസികൾ അറസ്റ്റിൽ

Kuwait
  •  4 hours ago
No Image

സര്‍ക്കാര്‍ പറയുന്നതിന് അനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നു; വാര്‍ത്താ സമ്മേളനം രാഷ്ട്രീയ പ്രസ്താവനയായി മാറി: വിഎസ് സുനില്‍ കുമാര്‍

Kerala
  •  4 hours ago
No Image

ഖത്തറിൽ ജുമുഅ സമയത്ത് വാണിജ്യ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ ഉത്തരവ് 

qatar
  •  4 hours ago
No Image

കാൽനടയാത്രക്കാർ സുരക്ഷിതമായി റോഡ് മുറിച്ചു കടക്കണം; ബോധവൽക്കരണത്തിനായി വീഡിയോ പങ്കുവെച്ച് ഷാർജ പൊലിസ്

uae
  •  4 hours ago
No Image

'ഇന്ന് അവര്‍ വോട്ട് വെട്ടി, നാളെ റേഷന്‍ കാര്‍ഡില്‍ നിന്ന് പേര് വെട്ടും'; കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് തേജസ്വി യാദവ്

National
  •  5 hours ago
No Image

വയനാട് നടവയലിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ

Kerala
  •  5 hours ago
No Image

രാജസ്ഥാൻ സൂപ്പർതാരവും ഗില്ലും പുറത്ത്; ഏഷ്യ കപ്പിൽ വമ്പൻ മാറ്റത്തിനൊരുങ്ങി ഇന്ത്യ

Cricket
  •  5 hours ago
No Image

സം​ഗീത പരിപാടിക്കിടെ പരിപാടിക്കെത്തിയ ആളുടെ ഫോൺ മോഷ്ടിച്ചു; ക്ലീനർക്ക് 9,500 ദിർഹം പിഴ ചുമത്തി കോടതി

uae
  •  5 hours ago