HOME
DETAILS

എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനിടെ ഷോക്കേറ്റു; യുവാവിന്റെ കയ്യിന് പരുക്ക്

  
Web Desk
August 18 2025 | 04:08 AM

Man Gets Electric Shock While Withdrawing Money From ATM

ചെന്നൈ: എ.ടി.എമ്മില്‍ നിന്ന് പണമെടുക്കുന്നതിനിടെ യുവാവിന് ഷോക്കേറ്റു. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് ഖമ്മന്‍ സ്ട്രീറ്റ് സ്വദേശി വെങ്കടേശനാണ് വൈദ്യുതാഘാതമേറ്റത്. കാഞ്ചീപുരം ഹെഡ് പോസ്റ്റ് ഓഫീസിന് സമീപമുള്ള എച്ച്.ഡി.എഫ്.സി ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്ന്  പണമെടുക്കുന്നതിനിടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

എട്ട് വയസുള്ള മകനും കൂടെയുണ്ടായിരുന്നു.  കാര്‍ഡ് ഇട്ടശേഷം പിന്‍ നമ്പര്‍ ടൈപ്പ് ചെയ്യുന്നതിനിടെ കീപാഡില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ആദ്യം അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ അത് ഷോക്ക് ആണോ എന്ന് ഉറപ്പില്ലാത്തതിനാല്‍ വീണ്ടും പിന്‍ നമ്പര്‍ ടൈപ്പ് ചെയ്യാന്‍ ശ്രമിച്ചു. അപ്പോള്‍ ശക്തമായ ഷോക്കേല്‍ക്കുകയായിരുന്നു. വലത് കയ്യിലാണ് ശക്തിയേറിയ വൈദ്യുതാഘാതമേറ്റത്.  ഉടന്‍ പുറത്തിറങ്ങിയ വെങ്കടേശന്‍ കാഞ്ചീപുരം ഗവ. ആശുപത്രിയില്‍ ചികിത്സ തേടി.

കീപാഡില്‍ വൈദ്യുതി പ്രവാഹമുള്ളതായി പൊലിസ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. വൈദ്യുതി പ്രവാഹം കുറവായതിനാല്‍ വലിയ അപകടമാണ് ഒഴിവായതെന്ന് പൊലിസ് ചൂണ്ടിക്കാട്ടി.  മറ്റുള്ളവര്‍ക്കും ഇതേ എ.ടി.എമ്മില്‍നിന്ന് ചെറിയ രീതിയിലുള്ള ഷോക്ക് ഏറ്റിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

എ.ടി.എം ഉടന്‍ തന്നെ നന്നാക്കാന്‍ പൊലിസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. എന്തെങ്കിലും അസ്വാഭാവികത തോന്നിയാല്‍ എ.ടി.എം ഉപയോഗിക്കാതെ ഉടന്‍തന്നെ അവിടെനിന്നും മാറുന്നതാണ് നല്ലതെന്നും പൊലിസ് അറിയിച്ചു.

 

A man suffered an electric shock while withdrawing money from an HDFC Bank ATM near the Head Post Office in Kanchipuram, Tamil Nadu. The incident occurred as he was entering his PIN on the keypad. Police confirmed the presence of electric current on the keypad and have ordered immediate repair of the ATM.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെട്രാഷ് മൊബൈൽ ആപ്പിൽ കുടുംബാംഗങ്ങളെ എങ്ങനെ രജിസ്റ്റർ ചെയ്യാം; മാർ​ഗനിർദേശങ്ങളുമായി ഖത്തർ ആഭ്യന്ത്രര മന്ത്രാലയം

qatar
  •  7 hours ago
No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനായി തകർത്തടിച്ച് സൂപ്പർതാരത്തിന്റെ തിരിച്ചുവരവ്

Cricket
  •  8 hours ago
No Image

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂരയുടെ ഭാഗം അടര്‍ന്ന് വീണു

Kerala
  •  8 hours ago
No Image

ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ആവർത്തിച്ചുള്ള ലംഘനം; ബോഹ ബുച്ചറിക്ക് പൂട്ടിട്ട് അബൂദബി ഭക്ഷ്യസുരക്ഷാ അതോറിറ്റി

uae
  •  8 hours ago
No Image

ഗോളടിക്കാതെ ലോക റെക്കോർഡ്; ചരിത്രത്തിന്റെ നെറുകയിൽ ബ്രസീലിയൻ താരം

Football
  •  8 hours ago
No Image

യുഎഇ ജീവനക്കാർക്ക് ഇനി ഡിജിറ്റൽ വാലറ്റുകൾ വഴി ശമ്പളം സ്വീകരിക്കാം; പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ഡു

uae
  •  8 hours ago
No Image

ഒക്ടോബർ മുതൽ വാഹനങ്ങളുടെ വില കുത്തനെ കുറയും: കേന്ദ്ര സർക്കാരിന്റെ ജിഎസ്‌ടി പരിഷ്കരണം ഉടൻ; ഇലക്ട്രിക് കാറുകൾക്ക് വില കുറയുമോ ?

auto-mobile
  •  8 hours ago
No Image

യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എൽബ്രസ് കീഴടക്കി റാഷിദ് ഗനെം അൽ ശംസി

uae
  •  9 hours ago
No Image

അങ്ങേയറ്റം നാണക്കേട്, എന്റെ ജീവിതത്തിൽ ഇങ്ങനെയൊന്ന് നടന്നിട്ടില്ല; പൊട്ടിക്കരഞ്ഞതിനെക്കുറിച്ച് നെയ്മർ

Football
  •  9 hours ago
No Image

'ആരോപണം പിന്‍വലിച്ച് മാപ്പ് പറയണം, അല്ലാത്തപക്ഷം ഷെര്‍ഷാദിനെതിരെ നിയമ നടപടി സ്വീകരിക്കും'; പ്രതികരിച്ച്  തോമസ് ഐസക്ക്

Kerala
  •  9 hours ago