HOME
DETAILS

പൂജപ്പുര ജയിലിലെ ക്യാന്റീനിൽ മോഷണം; സംഭവം പൊലിസിന്റെ മൂക്കിൻതുമ്പത്ത്, നഷ്ടമായത് നാല് ലക്ഷം രൂപ

  
Web Desk
August 18 2025 | 04:08 AM

poojappura-central-jail-canteen-theft-kerala

തിരുവനന്തപുരം: സംസ്ഥാനത്തെ അതീവ സുരക്ഷയുള്ള സെൻട്രൽ ജയിലുകളിൽ ഒന്നായ പൂജപ്പുര ജയിൽ ക്യാന്റീനിൽ മോഷണം. നാല് ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. പൂജപ്പുരയിൽ നിന്ന് ജഗതി ഭാഗത്തേക്കുള്ള റോഡരികിലായി പ്രവർത്തിക്കുന്ന കഫറ്റീരിയയിലാണ് മോഷണം നടന്നത്. ഏത് സമയവും പൊലിസ് ഉണ്ടാകുന്ന ഇടത്താണ് മോഷണം നടന്നത്.

ഇന്നലെയാണ് മോഷണം നടന്നത്. പണം സൂക്ഷിച്ച ഓഫീസിന്റെ താക്കോൽ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകർത്തതിന് ശേഷം താക്കോലെടുത്ത് റൂമിൽ കയറി പണം കവരുകയായിരുന്നു. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏറെ സുരക്ഷാമേഖലയിലുള്ള പ്രദേശത്ത് മോഷണം നടന്നതിന്റെ ഞെട്ടലിലാണ് പൊലിസ്.

അതേസമയം, മോഷണത്തിന് പിന്നിൽ തടവുകാരായ മുൻ ജീവനക്കാരനാണെന്നാണ് സംശയം. സ്ഥലത്തെക്കുറിച്ച് ധാരണയുള്ളവരാണ് മോഷണം നടത്തിയത് എന്നാണ് പൊലിസ് നിഗമനം. കാന്റീനിലെ സിസിടിവികൾ പ്രവർത്തിക്കുന്നില്ലെന്ന് പൊലിസ് വ്യക്തമാക്കി.

ഏറെ സുരക്ഷയുള്ള മേഖകലകളിൽ തുടർച്ചായി ഉണ്ടാകുന്ന വീഴ്ചകൾ പൊലിസിന്റെ കെടുകാര്യസ്ഥതയ്ക്ക് തെളിവായി മാറുകയാണ്. ആഴ്ചകൾക്ക് മുൻപാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്.

 

A theft has been reported at the canteen of Poojappura Central Jail, one of Kerala’s high-security prisons. Around ₹4 lakh is suspected to be missing. The incident occurred at the cafeteria near the Poojappura–Jagathy road, an area usually under constant police presence.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെട്രാഷ് മൊബൈൽ ആപ്പിൽ കുടുംബാംഗങ്ങളെ എങ്ങനെ രജിസ്റ്റർ ചെയ്യാം; മാർ​ഗനിർദേശങ്ങളുമായി ഖത്തർ ആഭ്യന്ത്രര മന്ത്രാലയം

qatar
  •  7 hours ago
No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനായി തകർത്തടിച്ച് സൂപ്പർതാരത്തിന്റെ തിരിച്ചുവരവ്

Cricket
  •  7 hours ago
No Image

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂരയുടെ ഭാഗം അടര്‍ന്ന് വീണു

Kerala
  •  8 hours ago
No Image

ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ആവർത്തിച്ചുള്ള ലംഘനം; ബോഹ ബുച്ചറിക്ക് പൂട്ടിട്ട് അബൂദബി ഭക്ഷ്യസുരക്ഷാ അതോറിറ്റി

uae
  •  8 hours ago
No Image

ഗോളടിക്കാതെ ലോക റെക്കോർഡ്; ചരിത്രത്തിന്റെ നെറുകയിൽ ബ്രസീലിയൻ താരം

Football
  •  8 hours ago
No Image

യുഎഇ ജീവനക്കാർക്ക് ഇനി ഡിജിറ്റൽ വാലറ്റുകൾ വഴി ശമ്പളം സ്വീകരിക്കാം; പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ഡു

uae
  •  8 hours ago
No Image

ഒക്ടോബർ മുതൽ വാഹനങ്ങളുടെ വില കുത്തനെ കുറയും: കേന്ദ്ര സർക്കാരിന്റെ ജിഎസ്‌ടി പരിഷ്കരണം ഉടൻ; ഇലക്ട്രിക് കാറുകൾക്ക് വില കുറയുമോ ?

auto-mobile
  •  8 hours ago
No Image

യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എൽബ്രസ് കീഴടക്കി റാഷിദ് ഗനെം അൽ ശംസി

uae
  •  9 hours ago
No Image

അങ്ങേയറ്റം നാണക്കേട്, എന്റെ ജീവിതത്തിൽ ഇങ്ങനെയൊന്ന് നടന്നിട്ടില്ല; പൊട്ടിക്കരഞ്ഞതിനെക്കുറിച്ച് നെയ്മർ

Football
  •  9 hours ago
No Image

'ആരോപണം പിന്‍വലിച്ച് മാപ്പ് പറയണം, അല്ലാത്തപക്ഷം ഷെര്‍ഷാദിനെതിരെ നിയമ നടപടി സ്വീകരിക്കും'; പ്രതികരിച്ച്  തോമസ് ഐസക്ക്

Kerala
  •  9 hours ago