HOME
DETAILS

എല്ലാവർക്കും സുരക്ഷ: കുറഞ്ഞ വിലയിലുള്ള വോൾവോ വരുന്നു; പക്ഷെ മീറ്റർ കോൺസോൾ ഇല്ല

  
Salih M.P
August 19 2025 | 15:08 PM

safety for all affordable volvo coming but no meter console

വാഹന ലോകത്ത് സുരക്ഷ എന്ന് പറഞ്ഞാൽ അത് വോൾവോ ആണ്. ടെക്നോളജിയുടെ കാര്യത്തിലും  സുരക്ഷയുടെ കാര്യത്തിലും വോൾവോ എന്നും മറ്റു ബ്രാന്റുകളെക്കാൾ ഒരു പടി മുന്നിലാണ്. സുരക്ഷ മാത്രം പരിഗണിച്ചു കൊണ്ട് നമ്മുടെ നാട്ടിൽ വോൾവോ വാങ്ങുന്നവരും ഉണ്ട് എന്ന് പറഞ്ഞാൽ തെറ്റില്ല. എന്നാൽ സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത വോൾവോ കാറുകളുടെ വില, എല്ലാവർക്കും വോൾവോ എന്ന സ്വപ്നത്തിന് ഒരു വില്ലനാണ്. അതെ സമയം വോൾവോ അവരുടെ ഏറ്റവും വില കുറഞ്ഞ മോഡൽ ഇന്ത്യയിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണിപ്പോൾ. 

ഇ എക്സ് 30 എന്ന് പേരിട്ടിരിക്കുന്ന ഈ എസ് യു വി വോൾവോയുടെ ഏറ്റവും വില കുറഞ്ഞ ഇ വി എസ് യു വി ആയിട്ടാണ് കണക്കാകപ്പെടുന്നത്. ഒരു എൻട്രി ലെവൽ ഇ വി ആയി കണക്കപ്പെടുന്ന ഈ വാഹനം പക്ഷെ നൂതന ഫീച്ചറുകൾ കൊണ്ടും പുതിയ ഡിസൈൻ ഘടകങ്ങൾ കൊണ്ടും സുരക്ഷ സംവിധാനങ്ങൾ കൊണ്ടും വളരെ മുന്നിലാണ്. ഒരു ബോക്സി കർവ്ഡ് ഡിസൈൻ പ്ലാറ്ഫോം പിന്തുടരുന്ന ഈ വാഹനത്തിൽ ഒരു 19 ഇഞ്ച് എയറോ ഓപ്റ്റിമൈസ് അല്ലോയ് വീലുകളാന്ന് വരുന്നത്.

2025-08-1923:08:50.suprabhaatham-news.png
 
 

പെർഫോമൻസ് റേഞ്ച്
 
മറ്റു രാജ്യങ്ങളിൽ ഇ എക്സ് 30 പല വേറിയന്റുകളിലും ലഭ്യമാണങ്കിലും ഇന്ത്യയിൽ ഒരു 69kwh  ബാറ്ററി പാക്കിൽ  ഒരു റിയർ വീൽ മോട്ടർ കൂടിയാണ് വാഹനത്തിന് ഉണ്ടാവുക എന്നാണ് കരുതുന്നത്. 268bhp യും 343nm ടോർകും  ഉല്പദിപ്പിക്കുന്ന ഈ വാഹനം 5.3 സെക്കൻഡു കൊണ്ട് 0-100 വേഗം കൈവരിക്കും. 480കീമി  റേഞ്ച് കമ്പനി അവകാശപ്പെടുന്നുണ്ടങ്കിലും ഇന്ത്യൻ  റോഡുകളിൽ 350-400കീമി ആണ് പ്രതീക്ഷിക്കുന്ന റേഞ്ച്. ഡി സി ചാർജർ ഉപയോഗിച്ച് 10 -80% ചാർജ് ചെയ്യാൻ 28 മിനുറ്റ് മതിയാകും. അതെ സമയം എ സി ഫാസ്റ്റ് ചാർജിങിൽ  ഇത് 8 മണിക്കൂർ സമയം വേണ്ടി വരും. ടെകനോളജി ഒരു പാടുള്ള ഈ വാഹനത്തിൽ കാർഡ് എൻട്രി ആണ് ഉള്ളത് . മിനിമലിസ്റ്റ് ഇന്റീരിയർ നൽകുന്നതിന്റെ ഭാഗമായി മീറ്റർ കോൺസോൾ വരെ സ്‌ക്രീനിലേക്ക് മാറിയിട്ടുണ്ട്. അതായത് സ്റ്റിയറിങ്ങിന്റെ മുന്നിൽ സ്പീഡോ മീറ്റർ അടക്കമുള്ള സ്ക്രീൻ ഉണ്ടാകില്ല എന്നർത്ഥം. 

 
2025-08-1920:08:30.suprabhaatham-news.png
 
 

ഡാഷബോർഡിന്റെ ഫ്രണ്ടിൽ നൽകീട്ടുള്ള 12.3 ഇഞ്ച് വെർട്ടിക്കൽ ടെച്ച് സ്‌ക്രീനിൽ എല്ലാവിധ കാര്യങ്ങളും നിയന്ത്രിക്കാനാവും. യൂറോ ഇടി പരീക്ഷയിൽ 5 സ്റ്റാർ നേടിയ ഈ വാഹനത്തിന് ഏഴ് എയർ ബാഗുകൾ കമ്പനി നൽകുന്നുണ്ട്. 360 ഡിഗ്രി ക്യാമറ, ബ്ലെന്റ് സ്പോട് മോണിറ്ററിങ്, തുടങ്ങിയവും അഡാസ് സുരക്ഷയും വാഹനത്തിനുണ്ട്. ഇന്ത്യൻ വാഹന വിപണിയിൽ അയോണിക്  5, ബി വൈ ഡി സീൽ , ബി എം  ഡബ്ല്യു ഐ എക്സ് 1 എന്നിവരായിരിക്കും ഇ എക്സ് 30ന്റെ പ്രധാന എതിരാളികൾ. 40-45 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന എക്സ് ഷോറൂം വില. സെപ്റ്റംബർ അവസാനമോ ഓക്ടോബർ  ആദ്യമോ ആകും വില്പന തുടങ്ങുക. ഇന്ത്യൻ ഇ വി വാഹന വിപണയിൽ വോൾവോ പേരെടുക്കുമോ എന്ന് നോക്കിക്കാണാം.

 

Volvo is launching an affordable car focused on safety for all, but it won't feature a traditional meter console



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ വാഹന പരിശോധനയ്ക്കിടെ മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശി പിടിയിൽ

Kerala
  •  a day ago
No Image

ഭാര്യയുടെ വീട്ടിലെത്തി മാതാപിതാക്കളെ ക്രൂരമായി മർദിച്ചു; യുവാവ് അറസ്റ്റിൽ 

Kerala
  •  a day ago
No Image

പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യയിൽ നിന്ന് പലിശയ്ക്ക് പണം വാങ്ങി: ഭീഷണിയെ തുടർന്ന് വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കി

Kerala
  •  a day ago
No Image

ജനത്തിരക്കിനെ തുടർന്ന് മുംബൈ മോണോറെയിൽ തകരാറിലായി യാത്രക്കാർ അകത്ത് കുടുങ്ങി; മൂന്ന് മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി, ഒഴിവായത് വൻദുരന്തം

National
  •  a day ago
No Image

സി ഫോം രജിസ്ട്രേഷൻ നടത്തിയില്ല: വൈത്തിരിയിൽ റിസോർട്ട് ഉടമയ്ക്കെതിരെ കേസ്

Kerala
  •  a day ago
No Image

പാലിയേക്കര ടോൾ പ്ലാസ കേസിൽ ദേശീയപാത അതോറിറ്റിയ്ക്ക് തിരിച്ചടി; അപ്പീൽ തള്ളി, പൗരന്മാരുടെ ദുരവസ്ഥയിൽ ആശങ്കയെന്നും സുപ്രിം കോടതി

Kerala
  •  a day ago
No Image

സംസ്ഥാനത്തെ ഞെട്ടിച്ച് വാഹനങ്ങളിലെ തീപിടുത്തങ്ങൾ: ഇന്ന് കത്തിയത് കെഎസ്ആർടിസി ബസ്സുൾപ്പെടെ മൂന്ന് വാഹനങ്ങൾ

Kerala
  •  a day ago
No Image

കാസര്‍ഗോഡ് വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചു തകര്‍ത്ത സംഭവം: പ്രധാനാധ്യാപകനോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം

Kerala
  •  a day ago
No Image

സൂര്യക്ക് പകരം ഇന്ത്യൻ ടി-20 ക്യാപ്റ്റനാവുക മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്

Cricket
  •  a day ago
No Image

എന്ത് സംഭവിച്ചാലും അവൻ 2026 ലോകകപ്പിൽ കളിക്കണം: ഡി മരിയ

Football
  •  2 days ago


No Image

ഓൺലൈൻ ഗെയിമിംഗ് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; പണം ഉപയോഗിച്ചുള്ള എല്ലാ ഗെയിമുകളും ഓൺലൈൻ ചൂതാട്ടവും നിയന്ത്രിക്കും | Online Gaming Bill

National
  •  2 days ago
No Image

രക്ഷകനായി പോർച്ചുഗീസുകാരൻ; ചാമ്പ്യന്മാരെ തകർത്ത് അൽ നസർ സഊദി സൂപ്പർ കപ്പ് ഫൈനലിൽ

Football
  •  2 days ago
No Image

രാവിലെ കുട്ടികൾ ഫ്രഷായി സ്‌കൂളിൽ പോകട്ടെ! ഉച്ചയ്ക്ക് ശേഷം വേണമെങ്കിൽ മതപഠനം നടത്തട്ടെ; ഗൾഫിലെ പോലെ ഏഴരയ്ക്ക് സ്‌കൂൾ തുടങ്ങാൻ പാടില്ലെന്ന് എന്തിനാണ് വാശി: എ.എൻ. ഷംസീർ

Kerala
  •  2 days ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; തുടരെ റെനോയുടെ ഡസ്റ്റർ കാർ തീപിടിക്കുന്നതിന് പിന്നിലെ കാരണമെന്ത് ?

auto-mobile
  •  2 days ago