
അവസാന ഓവറിൽ രണ്ട് കിടിലൻ സിക്സറുകൾ; ബിജു നാരായണന്റെ തകർപ്പൻ പ്രകടനത്തിൽ കൊല്ലം സെയ്‌ലേഴ്‌സിന് ത്രില്ലിങ് ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് ത്രില്ലിങ് വിജയം സ്വന്തമാക്കി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ ഒരു വിക്കറ്റിനാണ് സെയ്‌ലേഴ്‌സ് തോൽപ്പിച്ചത്. അവസാന ഓവറിൽ തുടർച്ചയായി രണ്ട് സിക്സറുകൾ പറത്തിയ വാലറ്റക്കാരനായ ബിജു നാരായണന്റേ (7 പന്തിൽ പുറത്താവാതെ 15) പ്രകടനമാണ് സെയ്‌ലേഴ്‌സിനെ വിജയത്തിലേക്ക് നയിച്ചത്. 139 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സെയ്‌ലേഴ്‌സ് 19.5 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 41 റൺസ് നേടിയ വത്സൽ ഗോവിന്ദാണ് ടീമിന്റെ ടോപ് സ്കോറർ. കാലിക്കറ്റിനായി അഖിൽ സ്കറിയ 4 വിക്കറ്റും സുദേശൻ മിഥുൻ 3 വിക്കറ്റും വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കാലിക്കറ്റ് 18 ഓവറിൽ 138 റൺസിന് ഓൾഔട്ടായി . 4 വിക്കറ്റ് വീഴ്ത്തിയ ഷറഫുദ്ദീനും 3 വിക്കറ്റ് നേടിയ അമലുമാണ് കാലിക്കറ്റിന്റെ ബാറ്റിങ് നിരയെ എറിഞ്ഞിട്ടത്. കാലിക്കറ്റ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ 54 റൺസ് നേടി ടോപ് സ്കോററായി.
മറുപടി ബാറ്റിംഗിനിറങ്ങിയ സെയ്‌ലേഴ്‌സിന് ആദ്യ പന്തിൽ തന്നെ വിഷ്ണു വിനോദിനെ (0) നഷ്ടമായി. ഹരികൃഷ്ണന്റെ പന്തിൽ ബൗൾഡായാണ് വിഷ്ണു പുറത്തായത്. പുറകേ വന്ന അഭിഷേക് നായർ (21), സച്ചിൻ ബേബി (24) എന്നിവർ ചേർന്ന് 44 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ, സച്ചിൻ ബേബിയെ പുറത്താക്കി സുദേശൻ മിഥുൻ സെയ്‌ലേഴ്‌സിന് കളിയിലേക്ക് തിരിച്ചു കൊണ്ടു വന്നു. താമസിയാതെ അഭിഷേക് നായരും (റിട്ടേൺ ക്യാച്ചിൽ) പുറത്താവുകയായിരുന്നു. രാഹുൽ ശർമ (0), സജീവൻ അഖിൽ (3), ഷറഫുദ്ദീൻ (5), അമൽ (14), അഷിഖ് മുഹമ്മദ് (2) എന്നിവർ പുറകേ മടങ്ങി . 18-ാം ഓവറിൽ വത്സൽ ഗോവിന്ദും മടങ്ങിയതോടെ 17.5 ഓവറിൽ 9 വിക്കറ്റിന് 115 എന്ന സ്കോരിൽ കളി കൈവിട്ട നിലയിലായിരുന്നു സെയ്‌ലേഴ്‌സ് .എന്നാൽ അവസാന 2 ഓവറിൽ 24 റൺസാണ് സെയ്‌ലേഴ്‌സിന് ജയിക്കാൻ ആവിശ്യമായിരുന്നത്. 19-ാം ഓവറിൽ 10 റൺസ് പിറന്നു. അവസാന ഓവറിൽ രണ്ട് സിക്സറുകൾ പറത്തി ബിജു നാരായണൻ്റേ തകർപ്പൻ പ്രകടനത്തിൽ കൊല്ലം സെയ്‌ലേഴ്‌സിന് ത്രില്ലിങ് ജയം ആദ്യ മത്സരത്തിൽ തന്നെ പിറന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുജിസി മാതൃക പാഠ്യപദ്ധതി ശാസ്ത്ര വിരുദ്ധവും, സംഘപരിവാര്‍-ഹിന്ദുത്വ ആശയത്തെ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗം; മന്ത്രി ആര്‍ ബിന്ദു
Kerala
• a day ago
മരുഭൂമി പച്ചപ്പ് ആക്കാനുള്ള സഊദി ശ്രമം വിജയം കാണുന്നു; പൊടിക്കാറ്റിലും മണൽകാറ്റിലും 53% കുറവ്
Saudi-arabia
• a day ago
അവിടെ അവൻ മെസിയേക്കാൾ വലിയ സ്വാധീനം സൃഷിടിക്കും: തുറന്ന് പറഞ്ഞ് ഇതിഹാസം
Football
• a day ago
നുഴഞ്ഞുകയറ്റം; അൽ വുസ്തയിൽ ഒമ്പത് പ്രവാസികളെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പൊലിസ്
oman
• a day ago
35 ദിർഹം മുതൽ പൊതുബസുകളിൽ പരിധിയില്ലാത്ത യാത്ര, എങ്ങനെയെന്നല്ലേ; കൂടുതലറിയാം
uae
• a day ago
46ാം വയസ്സിൽ ലോക റെക്കോർഡ്; ചരിത്രനേട്ടവുമായി അമ്പരിപ്പിച്ച് ഇമ്രാൻ താഹിർ
Cricket
• a day ago
കൊല്ലാനാണെങ്കില്‍ സെക്കന്റുകള്‍ മാത്രം മതിയെന്ന് ഭീഷണി; രാഹുലും യുവതിയും തമ്മിലുള്ള സംഭാഷണത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ പുറത്ത്
Kerala
• a day ago
അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം; കുട്ടികൾക്ക് ഇൻഫ്ലുവൻസ വാക്സിനേഷൻ നൽകുന്ന മാതാപിതാക്കളുടെ എണ്ണം വർധിക്കുന്നതായി യുഎഇ ഡോക്ടർമാർ
uae
• a day ago
ലോക ക്രിക്കറ്റിലേക്ക് അത്തരത്തിലൊരു ട്രെൻഡ് കൊണ്ടുവന്നത് അവനാണ്: സെവാഗ്
Cricket
• a day ago
മണല്‍ക്കൂനയില്‍ കാര്‍ കുടുങ്ങിയത് മണിക്കൂറുകളോളം; സഊദിയില്‍ വെള്ളം കിട്ടാതെ രണ്ടു സ്വദേശികള്‍ക്ക് ദാരുണാന്ത്യം
Saudi-arabia
• a day ago
മാതാവിനെ ആക്രമിച്ച പെണ്മക്കളോട് 30,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് ദുബൈ ക്രിമിനല്‍ കോടതി
uae
• a day ago
ക്ലാസ് മുറികളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി എമിറേറ്റ്സ് ഇന്റര്‍നാഷണല്‍ സ്കൂള്‍
uae
• a day ago
20 രൂപക്ക് വേണ്ടി തർക്കം; മോമോ വിൽപ്പനക്കാരനെ പ്രായപൂർത്തിയാകാത്ത മൂന്നുപേർ ചേർന്ന് കുത്തി പരിക്കേൽപ്പിച്ചു
crime
• a day ago
20 രൂപ കുപ്പിവെള്ളത്തിന് 100 രൂപ, ഹോട്ടലുകൾ എന്തിന് അധിക സർവീസ് ചാർജ് ഈടാക്കുന്നു? ഡൽഹി ഹൈക്കോടതിയുടെ വിമർശനം
National
• a day ago
ബിഹാറിലേക്ക് മുങ്ങിയെന്നത് വ്യാജ പ്രചാരണം; പരാതി ലഭിക്കുന്നതിന് മുൻപ് തന്നെ രാഹുൽ രാജിവെച്ചു, കോൺഗ്രസ് നിർവീര്യമാകില്ല: ഷാഫി പറമ്പിൽ
Kerala
• 2 days ago
ദുബൈയിൽ കെട്ടിടങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടും വാടകയില്‍ കുറവില്ല; സാമ്പത്തിക ഭാരം കുറയ്ക്കാന്‍ പുതിയ വഴി തേടി പ്രവാസികള്‍
uae
• 2 days ago
കേരളം ആവശ്യപ്പെട്ട 9531 കോടി അധികമല്ല; ശ്രീലങ്കയിൽ സമാന കേസിൽ 8300 കോടി നഷ്ടപരിഹാരം, സർക്കാർ നിലപാട് കടുപ്പിക്കണമെന്ന് ആവശ്യം
Kerala
• 2 days ago
സ്കൂൾ സമയമാറ്റത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ നിഷേധിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം; സമയമാറ്റമില്ലെന്ന് വിശദീകരണം
uae
• 2 days ago
യുഎഇ വിസ വാഗ്ദാനം ചെയ്ത് ഒന്നരക്കോടി രൂപ തട്ടി; ഒളിവിൽ കഴിഞ്ഞ പ്രതി ബെംഗളൂരുവിൽ പിടിയിൽ
uae
• a day ago
കുതിച്ചുയർന്ന് സ്വർണവില; പവന്റെ വില 74000 കടന്നു
Economy
• a day ago
പിഞ്ചു കുഞ്ഞിനെ വിഷാദരോഗിയായ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി; സംഭവം മധ്യപ്രദേശിൽ
National
• 2 days ago