HOME
DETAILS

ക്ലാസ് മുറികളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി എമിറേറ്റ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍

  
Web Desk
August 23 2025 | 10:08 AM

dubai school cracks down on mobile phone use in classrooms

ദുബൈ: ക്ലാസ് മുറികളില്‍ മൊബൈല്‍ ഫോണിന് വിലക്ക് ഏര്‍പ്പെടുത്തി എമിറേറ്റ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍. സ്‌കൂള്‍ ഉടമയും യുഎഇയിലെ ശതകോടീശ്വരനുമായ ഖലാഫ് അഹമ്മദ് അല്‍ ഹബ്തൂറാണ് ഇക്കാര്യം അറിയിച്ചത്. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് സ്‌കൂളിന്റെ തീരുമാനം. കുട്ടികളുടെ പഠനത്തിലെ ശ്രദ്ധയും ചിട്ടയും ഉറപ്പാക്കുന്നതിനായാണ് നീക്കം.

അഥവാ കുട്ടികള്‍ സ്‌കൂളുകളിലേക്ക് ഫോണ്‍ കൊണ്ടുവരികയാണെങ്കില്‍ അധികൃതരെ ഏല്‍പ്പിക്കണം. ക്ലാസുകള്‍ കഴിയുന്നതു വരെ വിദ്യാര്‍ത്ഥികളെ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല. ക്ലാസ് കഴിഞ്ഞ ശേഷം അധികൃതര്‍ ഫോണ്‍ തിരികെ നല്‍കും. ഈ അധ്യയന വര്‍ഷം അറബി ഭാഷയ്ക്ക് അധിക പ്രാധാന്യം നല്‍കുമെന്നും ഖലാഫ് അഹമ്മദ് പറഞ്ഞു.

രാജ്യത്തെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക് ഫോണ്‍ കൊണ്ടുവരുന്നതില്‍ വ്യത്യസ്തമായ നിയമങ്ങളാണ് നിലവിലുള്ളത്. ചില സ്‌കൂളുകള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമ്പോള്‍ മറ്റു ചില സ്‌കൂളുകളില്‍ അത്ര കര്‍ശനമല്ലാത്ത നിയമങ്ങളാണുള്ളത്. ചില സ്‌കൂളുകളില്‍ പൂര്‍ണമായ നിരോധനമുണ്ട്. വിദ്യാര്‍ത്ഥികളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാനാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം തെറ്റിച്ച് ഫോണ്‍ കൊണ്ടുവന്നാല്‍ കണ്ടുകെട്ടും. തെറ്റ് ആവര്‍ത്തിച്ചാല്‍ അധ്യയന വര്‍ഷം അവസാനിക്കുന്നതു വരെ മൊബൈല്‍ ഫോണ്‍ പിടിച്ചുവയ്ക്കും. 

ചില സ്വകാര്യ സ്‌കൂളുകള്‍ ഇതിനകം തന്നെ ഈ നിയമങ്ങള്‍ പിന്തുടരുന്നുണ്ട്. രാജ്യത്തെ എല്ലാ സ്‌കൂളുകളും എമിറേറ്റ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്തുടരണമെന്ന് ഖലാഫ് അഹമ്മദ് പറഞ്ഞു. 

വിദ്യാഭ്യാസം ഒരു ഉത്തരവാദിത്തവും വിശ്വാസവുമാണെന്നും സാങ്കേതിക വിദ്യയും അറിവും സ്വത്വവും തമ്മില്‍ എങ്ങനെ ഒരുമിച്ച് കൊണ്ടുപോകണമെന്നതിനെ സംബന്ധിച്ച് വ്യക്തമായ അറിവുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ നമ്മള്‍ പങ്കാളികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എമിറേറ്റ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂളിന് ദുബൈയില്‍ രണ്ട് ശാഖകളാണ് ഉള്ളത്. ഒന്ന് ജുമൈറയിലും മറ്റൊന്ന് മെഡോസിലുമാണുള്ളത്. അല്‍ ഹബ്തൂര്‍ ഗ്രൂപ്പിന്റെ കമ്മ്യൂണിറ്റി സേവനത്തിന്റെ ഭാഗമായി 1991ലാണ് എമിറേറ്റ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സ്ഥാപിതമായത്. സ്‌കൂളിന്റെ സ്ഥാപക ചെയര്‍മാന്‍ കൂടിയാണ് അല്‍ ഹബ്തൂര്‍.

Emirates International School in Dubai has implemented a strict ban on mobile phone use in classrooms, promoting a more focused and disciplined educational environment. Learn more about the school's decision and its potential impact on students.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരുന്നുകൾക്ക് ഗുണനിലവാരമില്ല; മൂന്ന് കമ്പനികളുടെ പാരസെറ്റമോൾ ഗുളികയ്ക്ക് നിരോധനം ഏർപ്പെടുത്തി

Kerala
  •  5 days ago
No Image

ഒച്ചവെച്ചാൽ ഇനിയും ഒഴിക്കും; ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച്, മുളകുപൊടി വിതറി ഭാര്യ

crime
  •  5 days ago
No Image

ഒരു റിയാലിന് പത്ത് കിലോ അധിക ലഗേജ് കൊണ്ടുവരാം; വമ്പൻ ഓഫറുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

uae
  •  5 days ago
No Image

ഫലസ്തീനീ അഭയാർത്ഥി ദമ്പതികളുടെ മകൻ നൊബേൽ സമ്മാന ജേതാവായ കഥ; ആയിരങ്ങളെ പ്രചോദിപ്പിച്ച ഒമർ യാഗിയുടെ ജീവിതം

International
  •  5 days ago
No Image

കോഴിക്കോട് മുക്കത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

24 കിലോയിലധികം മയക്കുമരുന്ന് കടത്താൻ ശ്രമിച്ചു; ഒമാനിൽ യുവാവ് അറസ്റ്റിൽ

oman
  •  5 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 'ബുദ്ധിശക്തി' വെളിപ്പെടുത്തുന്ന കഥ; മുൻ യുവന്റസ് മേധാവിയുടെ വെളിപ്പെടുത്തൽ

Football
  •  5 days ago
No Image

കൊച്ചിയിൽ പട്ടാപകൽ വമ്പൻ കവർച്ച; തോക്ക് ചൂണ്ടി മുഖംമൂടി സംഘം 80 ലക്ഷം രൂപ കവർന്നു

crime
  •  5 days ago
No Image

പാകിസ്ഥാനിലെ 'സാമ്പത്തിക മുന്നേറ്റം' വാക്കുകളിൽ മാത്രമോ? ഓഹരി വിപണി കുതിക്കുമ്പോൾ ദാരിദ്ര്യം പെരുകുന്നു; ലോകബാങ്ക് റിപ്പോർട്ട്

International
  •  5 days ago
No Image

പറന്നുയരാൻ ഒരുങ്ങി റിയാദ് എയർ; ആദ്യ സർവീസ് ലണ്ടനിലേക്ക്; വരും വർഷങ്ങളിൽ ഇന്ത്യയിലേക്കും

Saudi-arabia
  •  5 days ago