
സ്കൂൾ സമയമാറ്റത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ നിഷേധിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം; സമയമാറ്റമില്ലെന്ന് വിശദീകരണം

ദുബൈ: സർക്കാർ സ്‌കൂളുകളിലെ ഔദ്യോഗിക സമയം മാറ്റുമെന്ന് സൂചിപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. കിന്റർഗാർട്ടനുകൾ ഉൾപ്പെടെ ഒരു തരത്തിലും സ്‌കൂൾ സമയം മാറ്റാൻ തീരുമാനം എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഓൺലൈൻ വഴി പ്രചരിക്കുന്ന വാർത്തകൾ വാസ്തവിരുദ്ധമാണെന്നും മന്ത്രാലയം പറഞ്ഞു.
ഈ വിഷയത്തിൽ ഔദ്യോഗിക സംവിധാനങ്ങൾ വഴി യാതൊരു തരത്തിലുള്ള പ്രഖ്യാപനവും നടത്തിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. വിശ്വസനീയവും കൃത്യവുമായ അപ്‌ഡേറ്റുകൾക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളെ ആശ്രയിക്കാൻ അധികൃതർ അഭ്യർത്ഥിച്ചു.
അതേസമയം 'സ്‌കൂൾ സുരക്ഷാ' സംരംഭത്തിലൂടെ 2025- 26 അധ്യയന വർഷത്തിൽ വിദ്യാർത്ഥികളെ ക്ലാസ് മുറികളിലേക്ക് തിരികെ സ്വാഗതം ചെയ്യാനായി (Back to School) ദുബൈ പൊലിസ് സമഗ്ര സുരക്ഷാ പദ്ധതി അവതരിപ്പിച്ചു. ഗതാഗത പ്രവാഹമുള്ള സുപ്രധാന സ്ഥലങ്ങൾ നിരീക്ഷിക്കുന്നതിന് ഒമ്പത് ഡ്രോണുകൾ, ആറ് ആഡംബര പട്രോൾ കാറുകൾ, നാല് മൗണ്ട് പൊലിസ് യൂണിറ്റുകൾ, ഫീൽഡ് സാന്നിധ്യം വർധിപ്പിക്കാൻ 60 സൈക്കിളുകൾ എന്നിവയുടെ പിന്തുണയോടെ സ്‌കൂൾ സോണുകൾ സുരക്ഷിതമാക്കാൻ 250 സുരക്ഷാ, ട്രാഫിക് പട്രോളിംഗുകൾ വിന്യസിക്കുന്നത് ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുന്നു. കൂടാതെ, 15 പാർട്ണർ സംഘടനകളുടെ പങ്കാളിത്തത്തോടെയുള്ള 28 ബോധവൽക്കരണ പരിപാടികൾക്കൊപ്പം 300 കുട്ടികൾ 'സുരക്ഷാ അംബാസഡർമാർ' പ്രോഗ്രാമിൽ പങ്കെടുക്കും. 750ലധികം മുതിർന്ന ഉദ്യോഗസ്ഥരും പൊലിസ് ഉദ്യോഗസ്ഥരും ഈ സംരംഭത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുമായി നേരിട്ട് ഇടപഴകും.
ദുബൈ പൊലിസ് അക്കാദമി ആക്ടിംഗ് ഡയരക്ടർ ബ്രിഗേഡിയർ നാസർ അൽ സാരി പങ്കെടുത്ത അൽ ജദ്ദാഫിലെ പൊലിസ് ഓഫിസേഴ്‌സ് ക്ലബ്ബിലെ പത്രസമ്മേളനത്തിലാണ് അധികൃതർ വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. ഹിമായ കൗൺസിൽ സെക്രട്ടറി ജനറൽ ബ്രിഗേഡിയർ ഡോ. അബ്ദുൽ റഹ്മാൻ അൽ മഅമരി, ജനറൽ ഡിപാർട്‌മെന്റ് ഓഫ് ഹ്യൂമൻ റൈറ്റ്‌സിലെ ചൈൽഡ് ആൻഡ് വിമൻസ് പ്രൊട്ടക്ഷൻ ഡയരക്ടർ ലെഫ്റ്റനന്റ് കേണൽ ഡോ. അലി അൽ മത്രൂഷി, 'സ്‌കൂൾ സെക്യൂരിറ്റി' സംരംഭത്തിന്റെ തലവൻ ക്യാപ്റ്റൻ മജീദ് ബിൻ സഈദ് അൽ കഅബി, പോസിറ്റിവ് സ്പിരിറ്റ് കൗൺസിൽ ചെയർവുമൺ ഫാത്തിമ ബുജൈർ, ദുബൈയിലുടനീളമുള്ള സ്‌കൂൾ പ്രിൻസിപ്പൽമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ദുബൈ പൊലിസ് കമാൻഡർഇൻചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ നിർദേശ പ്രകാരം, എമിറേറ്റിലുടനീളമുള്ള പൊതുസ്വകാര്യ സ്‌കൂളുകളെ ലക്ഷ്യം വച്ചുള്ള നൂതന സംരംഭങ്ങളിലൂടെയും ഫീൽഡ് പ്രോഗ്രാമുകളിലൂടെയും വിദ്യാഭ്യാസ അന്തരീക്ഷം സുരക്ഷിതവും കൂടുതൽ സംവേദനാത്മകവുമാക്കാൻ സേന പ്രതിജ്ഞാബദ്ധമാണെന്ന് ബ്രിഗേഡിയർ ഡോ. അൽ മഅമരി ഊന്നിപ്പറഞ്ഞു. സുരക്ഷയും സമൂഹ അവബോധവും വളർത്തുന്നതിനായി വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും ഇടപഴകുന്നതിന് ഹിമായ സ്‌കൂളുകൾ ഉൾപ്പെടെ 71 വിദ്യാലയങ്ങൾ ഫീൽഡ് ടീമുകൾ സന്ദർശിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
The UAE Ministry of Education has officially denied rumors about changes to school timings, assuring parents and students that the current schedule remains in effect.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മണല്‍ക്കൂനയില്‍ കാര്‍ കുടുങ്ങിയത് മണിക്കൂറുകളോളം; സഊദിയില്‍ വെള്ളം കിട്ടാതെ രണ്ടു സ്വദേശികള്‍ക്ക് ദാരുണാന്ത്യം
Saudi-arabia
• 18 hours ago
4 മിനിറ്റിനുള്ളിൽ ജഡ്ജിയുടെ വീട്ടിൽ ലക്ഷങ്ങളുടെ കവർച്ച; വൈറൽ സിസിടിവി ദൃശ്യങ്ങൾക്ക് പിന്നാലെ 2 പ്രതികൾ അറസ്റ്റിൽ, 4 പേർക്കായി തിരച്ചിൽ
crime
• 18 hours ago
മാതാവിനെ ആക്രമിച്ച പെണ്‍മക്കളോട് 30,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ദുബൈ ക്രിമിനല്‍ കോടതി
uae
• 18 hours ago
ക്ലാസ് മുറികളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി എമിറേറ്റ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍
uae
• 19 hours ago
20 രൂപക്ക് വേണ്ടി തർക്കം; മോമോ വിൽപ്പനക്കാരനെ പ്രായപൂർത്തിയാകാത്ത മൂന്നുപേർ ചേർന്ന് കുത്തി പരിക്കേൽപ്പിച്ചു
crime
• 19 hours ago
20 രൂപ കുപ്പിവെള്ളത്തിന് 100 രൂപ, ഹോട്ടലുകൾ എന്തിന് അധിക സർവീസ് ചാർജ് ഈടാക്കുന്നു? ഡൽഹി ഹൈക്കോടതിയുടെ വിമർശനം
National
• 21 hours ago
യുഎഇ വിസ വാഗ്ദാനം ചെയ്ത് ഒന്നരക്കോടി രൂപ തട്ടി; ഒളിവിൽ കഴിഞ്ഞ പ്രതി ബെംഗളൂരുവിൽ പിടിയിൽ
uae
• 21 hours ago
കുതിച്ചുയർന്ന് സ്വർണവില; പവന്റെ വില 74000 കടന്നു
Economy
• a day ago
പിഞ്ചു കുഞ്ഞിനെ വിഷാദരോഗിയായ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി; സംഭവം മധ്യപ്രദേശിൽ
National
• a day ago
രാജസ്ഥാനിലെ ബൻസ്‌വാരയിൽ കോടികളുടെ സ്വർണനിക്ഷേപം; തിളങ്ങുമോ ഇന്ത്യയുടെ സാമ്പത്തിക രംഗം?
National
• a day ago
ദുബൈയിൽ കെട്ടിടങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടും വാടകയില്‍ കുറവില്ല; സാമ്പത്തിക ഭാരം കുറയ്ക്കാന്‍ പുതിയ വഴി തേടി പ്രവാസികള്‍
uae
• a day ago
കേരളം ആവശ്യപ്പെട്ട 9531 കോടി അധികമല്ല; ശ്രീലങ്കയിൽ സമാന കേസിൽ 8300 കോടി നഷ്ടപരിഹാരം, സർക്കാർ നിലപാട് കടുപ്പിക്കണമെന്ന് ആവശ്യം
Kerala
• a day ago
ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; നിരവധിപ്പേരെ കാണാനില്ല, വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി, രക്ഷാപ്രവർത്തനം തുടരുന്നു
National
• a day ago
വെളിപ്പെടുത്തലുകൾ വ്യാജമെന്ന് ആരോപണം; ധർമ്മസ്ഥല കേസിൽ പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ
National
• a day ago
മെസ്സിയുടെ വരവ് ആരാധകര്‍ക്കുള്ള ഓണസമ്മാനമാണെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്
Kerala
• a day ago
ബഹ്റൈനില്‍ നാളെ സുഹൈല്‍ നക്ഷത്രം ഉദിക്കും; ചൂട് കുറയില്ല; എന്താണ് സുഹൈല്‍ നക്ഷത്രം | Suhail star
bahrain
• a day ago
പാലക്കാട് ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളിലെ സ്ഫോടനം: കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം
Kerala
• a day ago
ഇനി അതിവേഗ ഡ്രൈവിങ്; എമിറേറ്റ്‌സ് റോഡ് 25ന് പൂര്‍ണമായും തുറക്കും
uae
• a day ago
'കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുന്ന ഗസ്സയിലെ മാനുഷിക ദുരന്തം അന്താരാഷ്ട്ര സമൂഹത്തിന് മേല്‍ ഒരു കളങ്കമായി തുടരും'; ഗസ്സയില്‍ ക്ഷാമം രൂക്ഷമാണെന്ന ഐപിസി പ്രഖ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സഊദി
Saudi-arabia
• a day ago
ഡ്രൈവറുടെ അശ്രദ്ധ ന്യൂയോർക്കിൽ ദാരുണ ബസ് അപകടം; ഇന്ത്യാക്കാർ ഉൾപ്പെടെ 54 പേർ സഞ്ചരിച്ച ബസ് മറിഞ്ഞ്; 5 പേർ മരിച്ചു
International
• a day ago
ഇത്തിഹാദ് റെയിൽ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു; എമിറേറ്റ്‌സ് റോഡിലെ അൽ ബാദിയ പാലം താൽക്കാലികമായി അടച്ചിടും
uae
• a day ago