
രാജസ്ഥാനിലെ ബൻസ്‌വാരയിൽ കോടികളുടെ സ്വർണനിക്ഷേപം; തിളങ്ങുമോ ഇന്ത്യയുടെ സാമ്പത്തിക രംഗം?

എക്കാലത്തും മൂല്യമേറിയ ഒരു വസ്തുവായാണ് സ്വർണത്തെ കണക്കാക്കി പോരുന്നത്. കഴിഞ്ഞ വളരെ കുറച്ച് വർഷങ്ങളായി സ്വർണ വില കുത്തനെ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇതിനാൽ ഒരു മികച്ച നിക്ഷേപമായി സ്വർണത്തെ കാണുന്ന രാജ്യങ്ങളുടെ എണ്ണവും വർധിച്ചു വരികയാണ്. സ്വർണ വില നാൾക്കുനാൾ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സ്വർണം ഉത്പാദിപ്പിക്കാനുള്ള നീക്കത്തിലാണ് ഭരണകൂടം. ഇതിനിടെയാണ് രാജസ്ഥാൻ സ്വർണ ഹബ്ബായി മാറുന്നെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. രാജസ്ഥാനിലെ ബൻസ് വാരയിൽ കോടികളുടെ സ്വർണ നിക്ഷേപം കണ്ടെത്തിയെന്ന വാർത്തയെ തുടർന്ന് ഇന്ത്യയിലെ സ്വർണ നിക്ഷേപത്തെക്കുറിച്ചുള്ള തർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.
രാജസ്ഥാനിലെ തെക്കൻ മേഖലയിലാണ് ബൻസ് വാര സ്ഥിതി ചെയ്യുന്നത്. ബൻസ് വാരയിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ പതിറ്റാണ്ടുകളിൽ വലിയ തോതിലുള്ള സ്വർണ നിക്ഷേപം കണ്ടെത്തിയിരുന്നു. ബൻസ് വാരയിലെ ഘണ്ടോളിലെ ജഗ്പുര, ഭൂകിയ എന്നീ മേഖലകളിൽ സ്വർണ ശേഖരം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ കങ്കാരിയിൽ സ്വർണ ഖനനം തുടങ്ങുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നതായാണ് വിവരം. കങ്കാരിയിൽ മൂന്ന് ചതുരശ്ര കിലോമീറ്റർ മേഖലയിൽ സ്വർണ അയിര് വ്യാപിച്ചു കിടക്കുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്.
1990കളുടെ തുടക്കത്തിലാണ് ബൻസ് വാര ജില്ലയിൽ സ്വർണ നിക്ഷേപം കണ്ടെത്തിയത്. മേഖലയിലെ സ്വർണ നിക്ഷേപത്തിന്റെ കണക്കുകൾ എടുത്ത സർക്കാർ നിലവിൽ ലൈസൻസുകൾ നൽകുന്നതിനുള്ള നടപടികളിലാണ്. മേഖലയിൽ നിന്നുള്ള ഒരോ ടൺ അയിരിലും 1.94 ഗ്രാം സ്വർണം അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ കോടിക്കണക്കിന് രൂപ സർക്കാർ ഖജനാവിൽ എത്തുമെന്നാണ് വിവരം.
ബില്യൺ വർഷങ്ങളോളം പഴക്കമുള്ള പാറകളാണ് ബൻസ് വാരയിൽ ഉള്ളത്. കർണാടകയിലെ കോളാറിന് സമാനമായ വോൾക്കാനിക് പാറകളാണ് ഇവിടെയും ഉള്ളത്. വലിയ തോതിലുള്ള സ്വർണ ശേഖരം ഖനനം ചെയ്ത് എടുക്കുന്നതിലൂടെ സർക്കാർ ഖജനാവിലേക്ക് പണം എത്തുന്നതിനൊപ്പം ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നുമാണ് വിദഗ്ധർ കണക്കുകൂട്ടുന്നത്.
Discover the potential goldmine in Banswara, Rajasthan, worth crores! Will this discovery boost India's economy? Get the latest updates on the gold deposits and their impact on the country's financial growth.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വാഹനങ്ങൾ പരിശോധിച്ച് പിഴ ഈടാക്കാൻ ഗ്രേഡ് സബ് ഇൻസ്പെക്ടർമാർക്ക് അധികാരമില്ല: ഹൈക്കോടതി
Kerala
• 6 hours ago
യുഎഇയിൽ നബിദിനം സെപ്തംബർ അഞ്ചിന്
uae
• 6 hours ago
36 ലക്ഷം സ്ത്രീധനമായി നൽകിയില്ല; രോഷത്തിൽ മകന്റെ മുന്നിൽ വെച്ച് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി: ഭർത്താവ് അറസ്റ്റിൽ, ഭർതൃവീട്ടുകാർക്കായി തിരച്ചിൽ
National
• 6 hours ago
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും; ബഹ്റൈൻ രാജാവിന് ഒമാനിൽ ഊഷ്മള വരവേൽപ്
oman
• 6 hours ago
ഒന്നല്ല, വീണത് എട്ട് തവണ; മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ടോട്ടൻഹാമിന്റെ സർവാധിപത്യം
Football
• 7 hours ago
ജലീബ് അൽ-ശുയൂഖിലും ഖൈത്താനിലും പരിശോധന; 19 കടകൾ അടപ്പിച്ചു, 26 പേരെ അറസ്റ്റ് ചെയ്തു
latest
• 7 hours ago
മോദിക്കെതിരായ പോസ്റ്റ്; ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെതിരെ യുപിയിലും, മഹാരാഷ്ട്രയിലും കേസ്
National
• 7 hours ago
18ാം വയസ്സിൽ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് ആ താരമാണ്: ദ്രാവിഡ്
Cricket
• 7 hours ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് വയനാട് സ്വദേശിക്ക്
Kerala
• 7 hours ago
നിക്ഷേപകർക്കായി പുതിയ ഗോൾഡൻ വിസ അവതരിപ്പിച്ച് ഒമാൻ; ഓഗസ്റ്റ് 31-ന് ആരംഭിക്കും
oman
• 7 hours ago
"ഇത്ര വൃത്തികെട്ടവനെ നമ്മൾ എന്തിന് ചുമക്കണം?": എറണാകുളം ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ വാട്സാപ് ഗ്രൂപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം
Kerala
• 8 hours ago
മാസം കണ്ടില്ല; ഒമാനിൽ നബിദിനം സെപ്തംബർ 5ന്
oman
• 8 hours ago
റൊണാൾഡോക്ക് ലോക റെക്കോർഡ്; തോൽവിയിലും സ്വന്തമാക്കിയത് പുതു ചരിത്രനേട്ടം
Football
• 8 hours ago
ചരിത്രത്തില്‍ ഇന്നേവരെ ഇങ്ങനെ ഒരു പീഡനകഥ വന്നിട്ടില്ല; കേരളം ഒന്നാകെ രാഹുലിന്റെ രാജി ആവശ്യപ്പെടുന്നു; എംവി ഗോവിന്ദന്
Kerala
• 8 hours ago
വെളിച്ചെണ്ണക്ക് നാളെ പ്രത്യേക വിലക്കുറവ്; ഓഫര്‍ പ്രഖ്യാപിച്ച് സപ്ലൈക്കോ
Kerala
• 10 hours ago
വൈഭവ് സൂര്യവംശിയെ അദ്ദേഹം ഒരു മികച്ച താരമാക്കി മാറ്റും: അമ്പാട്ടി റായിഡു
Cricket
• 10 hours ago
ഗസ്സയെ ചേർത്തുപിടിച്ച് യുഎഇ; 325 ട്രക്കുകളിലായി എത്തിച്ചത് 6,775 ടൺ സഹായം
uae
• 10 hours ago
യുജിസി മാതൃക പാഠ്യപദ്ധതി ശാസ്ത്ര വിരുദ്ധവും, സംഘപരിവാര്‍-ഹിന്ദുത്വ ആശയത്തെ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗം; മന്ത്രി ആര് ബിന്ദു
Kerala
• 10 hours ago
ബാങ്ക് അൽഫലാ ടി20 ട്രൈ-സീരീസ്; ടിക്കറ്റ് വിൽപന ആരംഭിച്ചു
Cricket
• 9 hours ago
റൊണാൾഡോക്ക് കണ്ണുനീർ; അൽ നസറിനെ വീഴ്ത്തി സഊദിയിലെ രാജാക്കന്മാരായി അൽ അഹ്ലി
Football
• 9 hours ago
എറണാകുളത്ത് വൈദ്യപരിശോധനയ്ക്കായി കൊണ്ടുവന്ന മോഷണകേസ് പ്രതി ചാടിപ്പോയി: വിമർശനം ഉയർന്ന് വരുന്നതിനിടെ പ്രതിയെ പൊലിസ് വീണ്ടും പിടികൂടി
Kerala
• 9 hours ago