
ബിഹാറിലേക്ക് മുങ്ങിയെന്നത് വ്യാജ പ്രചാരണം; പരാതി ലഭിക്കുന്നതിന് മുൻപ് തന്നെ രാഹുൽ രാജിവെച്ചു, കോൺഗ്രസ് നിർവീര്യമാകില്ല: ഷാഫി പറമ്പിൽ

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. താൻ എങ്ങോട്ടും മുങ്ങിയിട്ടില്ലെന്ന് പറഞ്ഞ ഷാഫി പറമ്പിൽ രാഹുലിനെതിരെ ഒരു പരാതിയും ഇല്ലെന്ന് പറഞ്ഞു. ആരോപണം വന്നപ്പോൾ തന്നെ രാഹുൽ രാജിവെച്ചെന്നും വിമർശിക്കുന്നവർ സ്വന്തം പാർട്ടിയിലേക്ക് ഒന്ന് തിരിഞ്ഞുനോക്കട്ടെ എന്നും ഷാഫി പറഞ്ഞു. ഇപ്പോഴുള്ള ആരോപണങ്ങളിൽ കോൺഗ്രസ് നിർവീര്യമാകില്ലെന്നും അദ്ദേഹം വടകരയിൽ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ കൂടെ നിൽക്കാറുള്ള ഷാഫി പറമ്പിൽ ബിഹാറിലേക്ക് ഒളിച്ചോടി എന്ന ആരോപണം പ്രതിപക്ഷം ഉൾപ്പെടെ ഉയർത്തുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെയാണ് ഷാഫി കണ്ണൂർ വിമാനത്താവളത്തിൽ തിരിച്ചെത്തിയത്. പിന്നാലെ വടകര മണ്ഡലത്തിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തുകയും ചെയ്തിയിരുന്നു. ബിഹാറിലേക്ക് മുങ്ങി എന്ന പ്രചാരണം തെറ്റാണെന്നും ഷാഫി പിന്നാലെ പ്രതികരിച്ചു. ബിഹാറിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന വോട്ട് അധികാർ യാത്രയിൽ പങ്കെടുക്കാനായിരുന്നു പോയതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ നിശ്ചയിച്ച പരിപാടി ആയിരുന്നെന്നും അദ്ദേഹം അറിയിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോടതി വിധിയോ എഫ്ഐആറോ ഒരു പരാതിയോ ലഭിക്കുന്നതിന് മുൻപു തന്നെ പാർട്ടി നേതൃത്വവുമായി ആലോചിച്ച് രാഹുൽ മാങ്കൂട്ടത്തിൽ രാജി അറിയിച്ചെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. പിന്നീടും കോണ്‍ഗ്രസ് എന്തു ചെയ്തു എന്ന ചോദ്യം ഉയർത്തുന്നത് എന്തടിസ്ഥാനത്തിലാണെന്നു ഷാഫി പറമ്പിൽ മാധ്യമങ്ങളോട് ചോദിച്ചു. ആരോപണങ്ങളുമായി ബന്ധപ്പെട്ട് രാഹുലിന്റെ രാജി പ്രധാനമായ ചുവട് തന്നെയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കോൺഗ്രസിനെ നിർവീര്യമാക്കാനും സർക്കാരിന്റെ പ്രവർത്തികൾ ജനങ്ങളുടെ മുന്‍പിൽ മറച്ചുവയ്ക്കാനുമുള്ള ശ്രമങ്ങളാണോ ഈ ആരോപണങ്ങളും പ്രതിഷേധങ്ങളും കൊണ്ട് പലരും ലക്ഷ്യമിടുന്നതെന്നും ഷാഫി പറമ്പിൽ ചോദിച്ചു. ആരോപണങ്ങളിൽ കോൺഗ്രസ് നിർവീര്യമാകില്ലെന്നും അദ്ദേഹം അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

4 മിനിറ്റിനുള്ളിൽ ജഡ്ജിയുടെ വീട്ടിൽ ലക്ഷങ്ങളുടെ കവർച്ച; വൈറൽ സിസിടിവി ദൃശ്യങ്ങൾക്ക് പിന്നാലെ 2 പ്രതികൾ അറസ്റ്റിൽ, 4 പേർക്കായി തിരച്ചിൽ
crime
• 13 hours ago
മാതാവിനെ ആക്രമിച്ച പെണ്‍മക്കളോട് 30,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ദുബൈ ക്രിമിനല്‍ കോടതി
uae
• 13 hours ago
ക്ലാസ് മുറികളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി എമിറേറ്റ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍
uae
• 13 hours ago
20 രൂപക്ക് വേണ്ടി തർക്കം; മോമോ വിൽപ്പനക്കാരനെ പ്രായപൂർത്തിയാകാത്ത മൂന്നുപേർ ചേർന്ന് കുത്തി പരിക്കേൽപ്പിച്ചു
crime
• 13 hours ago
20 രൂപ കുപ്പിവെള്ളത്തിന് 100 രൂപ, ഹോട്ടലുകൾ എന്തിന് അധിക സർവീസ് ചാർജ് ഈടാക്കുന്നു? ഡൽഹി ഹൈക്കോടതിയുടെ വിമർശനം
National
• 15 hours ago
യുഎഇ വിസ വാഗ്ദാനം ചെയ്ത് ഒന്നരക്കോടി രൂപ തട്ടി; ഒളിവിൽ കഴിഞ്ഞ പ്രതി ബെംഗളൂരുവിൽ പിടിയിൽ
uae
• 16 hours ago
കുതിച്ചുയർന്ന് സ്വർണവില; പവന്റെ വില 74000 കടന്നു
Economy
• 16 hours ago
പിഞ്ചു കുഞ്ഞിനെ വിഷാദരോഗിയായ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി; സംഭവം മധ്യപ്രദേശിൽ
National
• 16 hours ago
രാജസ്ഥാനിലെ ബൻസ്‌വാരയിൽ കോടികളുടെ സ്വർണനിക്ഷേപം; തിളങ്ങുമോ ഇന്ത്യയുടെ സാമ്പത്തിക രംഗം?
National
• 17 hours ago
ദുബൈയിൽ കെട്ടിടങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടും വാടകയില്‍ കുറവില്ല; സാമ്പത്തിക ഭാരം കുറയ്ക്കാന്‍ പുതിയ വഴി തേടി പ്രവാസികള്‍
uae
• 17 hours ago
സ്കൂൾ സമയമാറ്റത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ നിഷേധിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം; സമയമാറ്റമില്ലെന്ന് വിശദീകരണം
uae
• 18 hours ago
ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം; നിരവധിപ്പേരെ കാണാനില്ല, വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി, രക്ഷാപ്രവർത്തനം തുടരുന്നു
National
• 18 hours ago
വെളിപ്പെടുത്തലുകൾ വ്യാജമെന്ന് ആരോപണം; ധർമ്മസ്ഥല കേസിൽ പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ
National
• 18 hours ago
'കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുന്ന ഗസ്സയിലെ മാനുഷിക ദുരന്തം അന്താരാഷ്ട്ര സമൂഹത്തിന് മേല്‍ ഒരു കളങ്കമായി തുടരും'; ഗസ്സയില്‍ ക്ഷാമം രൂക്ഷമാണെന്ന ഐപിസി പ്രഖ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സഊദി
Saudi-arabia
• 18 hours ago
ബഹ്റൈനില്‍ നാളെ സുഹൈല്‍ നക്ഷത്രം ഉദിക്കും; ചൂട് കുറയില്ല; എന്താണ് സുഹൈല്‍ നക്ഷത്രം | Suhail star
bahrain
• 19 hours ago
പാലക്കാട് ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളിലെ സ്ഫോടനം: കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം
Kerala
• 20 hours ago
ഇനി അതിവേഗ ഡ്രൈവിങ്; എമിറേറ്റ്‌സ് റോഡ് 25ന് പൂര്‍ണമായും തുറക്കും
uae
• 20 hours ago
സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി കുടുങ്ങിയത് ഒരു രാത്രി മുഴുവന്‍; പേടിച്ചു പുറത്തുകടക്കാന്‍ ശ്രമിച്ച കുട്ടിയുടെ തല ജനലിന്റെ ഗ്രില്ലുകള്‍ക്കിടയില്‍ കുടുങ്ങി
Kerala
• 20 hours ago
ഡ്രൈവറുടെ അശ്രദ്ധ ന്യൂയോർക്കിൽ ദാരുണ ബസ് അപകടം; ഇന്ത്യാക്കാർ ഉൾപ്പെടെ 54 പേർ സഞ്ചരിച്ച ബസ് മറിഞ്ഞ്; 5 പേർ മരിച്ചു
International
• 18 hours ago
ഇത്തിഹാദ് റെയിൽ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു; എമിറേറ്റ്‌സ് റോഡിലെ അൽ ബാദിയ പാലം താൽക്കാലികമായി അടച്ചിടും
uae
• 19 hours ago
2500 ടണ്‍ പഴംപച്ചക്കറികളുമായി ജിസിസിയില്‍ ഓണത്തിനൊരുങ്ങി ലുലു | Lulu Hypermarket
Economy
• 19 hours ago