
ഇനി രണ്ട് ജിഎസ്ടി സ്ലാബുകള്‍; 90 ശതമാനം ഉല്‍പന്നങ്ങള്‍ക്കും വില കുറയും

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (Services Tax , GST) നാലില്‍നിന്ന് രണ്ടു സ്ലാബുകളായി വെട്ടിച്ചുരുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശയ്ക്ക് മന്ത്രിതല സമിതി അംഗീകാരം നല്‍കി. 12, 28 ശതമാനം സ്ലാബുകള്‍ ഒഴിവാക്കി 5, 18 ശതമാനം സ്ലാബുകള്‍ മാത്രമാക്കുന്നതാണ് പരിഷ്‌ക്കരണം. വിഷയം പരിശോധിക്കാനായി ജി.എസ്.ടി കൗണ്‍സില്‍ നിശ്ചയിച്ച, ബിഹാര്‍ ധനകാര്യമന്ത്രി സാമ്രാട്ട് ചൗധരി അധ്യക്ഷനായ മന്ത്രിതല ഉപസമിതിയാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്. കേരള ധനമന്ത്രി ബാലഗോപാല്‍, ഉത്തര്‍പ്രദേശ് ധനമന്ത്രി സുരേഷ് കുമാര്‍ ഖന്ന, രാജസ്ഥാന്‍ ആരോഗ്യമന്ത്രി ഗജേന്ദ്ര സിങ്, പശ്ചിമബംഗാള്‍ ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ, കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ഗൗഡ തുടങ്ങിയവരും സമിതിയില്‍ അംഗങ്ങളാണ്.
സ്ലാബുകള്‍ മാറുമ്പോള്‍ അതിലുള്‍പ്പെട്ട വസ്തുക്കളുടെ വില കുറയും. സംസ്ഥാന ധനമന്ത്രിമാര്‍ കൂടി അംഗങ്ങളായ ജി.എസ്.ടി കൗണ്‍സില്‍ കൂടി അംഗീകാരം നല്‍കുന്നതോടെ പുതിയ ഘടന നിലവില്‍ വരും. നിലവില്‍ 12, 28 ശതമാനം നികുതിയിലുള്ള വസ്തുക്കള്‍ മറ്റു രണ്ട് സ്ലാബുകളില്‍ ഒന്നിലേക്ക് മാറും. സിഗരറ്റ്, പാന്‍മസാല അടക്കമുള്ളവയുടെ 40 ശതമാനം ഉയര്‍ന്ന തീരുവ അതേപടി തുടരും.
ഹെല്‍ത്ത്, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് ജി.എസ്.ടി ഒഴിവാക്കാനുള്ള കേന്ദ്രത്തിന്റെ നിര്‍ദേശവും മന്ത്രിതല സമിതി അവലോകനം ചെയ്തു. പ്രതിവര്‍ഷം ഏകദേശം 9,700 കോടി രൂപയുടെ വരുമാന നഷ്ടം ഇതുവഴി സര്‍ക്കാരിനുണ്ടാകും.
എങ്കിലും ഈ നിര്‍ദേശത്തോട് ഭൂരിപക്ഷം ധനമന്ത്രിമാരും അനുകൂലമായാണ് പ്രതികരിച്ചത്.
സ്ലാബുകള്‍ മാറ്റുമ്പോഴുള്ള സംസ്ഥാനങ്ങളുടെ ജി.എസ്.ടി വിഹിതം, ഇതിലൂടെയുണ്ടാകുന്ന വരുമാന നഷ്ടത്തിനുള്ള നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച തര്‍ക്കങ്ങള്‍ കൗണ്‍സില്‍ പരിഗണിക്കുമെന്നും സമിതി വ്യക്തമാക്കി. കേന്ദ്രം മുന്നോട്ടുവച്ച നിര്‍ദേശങ്ങളെക്കുറിച്ച് എല്ലാ ജി.എസ്.ടി കൗണ്‍സില്‍ അംഗങ്ങളെയും അറിയിച്ചു. ചില സംസ്ഥാനങ്ങള്‍ക്ക് ചില നിരീക്ഷണങ്ങളുണ്ട്. ഇത് ജി.എസ്.ടി കൗണ്‍സിലിന് അയച്ചിട്ടുണ്ട്. നഷ്ടപരിഹാര സെസ്, ആരോഗ്യം, ലൈഫ് ഇന്‍ഷുറന്‍സ്, നിരക്ക് ഒഴിവാക്കല്‍ എന്നിവയും കൗണ്‍സില്‍ പരിഗണിക്കും.
വരുമാന നഷ്ടം, സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം എന്നിവയെക്കുറിച്ച് വ്യക്തതയുണ്ടായിട്ടില്ലെന്ന് സമിതിയംഗവും പശ്ചിമ ബംഗാള്‍ ധനമന്ത്രിയുമായ ചന്ദ്രിമ ഭട്ടാചാര്യ പറഞ്ഞു.
പരിഷ്‌കരണം ഇങ്ങനെ
നിലവില്‍ 12 ശതമാനം നികുതിയുള്ള 99 ശതമാനം ഇനങ്ങളും 5 ശതമാന സ്ലാബിലേക്ക് മാറും.
28 ശതമാനം നികുതിയുള്ള ഇനങ്ങളില്‍ 90 ശതമാനവും 18 ശതമാനമായി മാറും.
ഉപയോഗിക്കാന്‍ നല്ലതല്ലാത്ത പുകയിലയടക്കമുള്ള 57 വസ്തുക്കള്‍ക്ക് 40 ശതമാനം ഉയര്‍ന്ന ലെവി.
A key meeting of the Group of Ministers on GST rate rationalisation ended with state finance minister accepting the Centre's plan to reduce the number of tax slabs. The proposal, placed before the six-member GoM led by Bihar Deputy Chief Minister Samrat Choudhary, aims to replace the current four rates of 5, 12, 18 and 28 per cent with just two main slabs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കരണ്‍ ഥാപ്പറിനും ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജനുമെതിരായ അസം പൊലിസിന്റെ രാജ്യദ്രോഹക്കേസില്‍ അറസ്റ്റ് തടഞ്ഞ് സുപ്രിം കോടതി
National
• 13 hours ago
ശ്രീലങ്കയിൽ കൂട്ടക്കുഴിമാടം: 141 അസ്ഥികൂടങ്ങളും കുട്ടികളുടെ വസ്ത്രങ്ങളും കണ്ടെടുത്തു
International
• 13 hours ago
ഓണത്തിന് രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ ഒന്നിച്ച്; ലഭിക്കുന്നത് ഒരു ഗഡു കുടിശ്ശിക ഉള്‍പെടെ
Kerala
• 13 hours ago
പാലക്കാട് വ്യാസ വിദ്യാപീഠം സ്കൂളിലെ സ്ഫോടനം; നാല് ബോംബുകൾ കണ്ടെടുത്തു, ആർഎസ്എസിന് പങ്കെന്ന് മന്ത്രി വി ശിവൻകുട്ടി
Kerala
• 13 hours ago
രാഹുൽ മാങ്കൂട്ടത്തിനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ ഹണി ഭാസ്‌കറിനെതിരെ സൈബർ ആക്രമണം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി
Kerala
• 14 hours ago
'നായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിന് ശേഷം വിട്ടയക്കൂ...'; തെരുവുനായ്ക്കള്‍ക്ക് തെരുവില്‍ ഭക്ഷണം നല്‍കരുതെന്നും സുപ്രിം കോടതി
Kerala
• 14 hours ago
ബഹ്‌റൈനിലെത്തിയത് കുടുംബം പോറ്റാന്‍, മരിച്ചതോടെ ഏറ്റെടുക്കാന്‍ ആരും എത്തിയില്ല; ഒടുവില്‍ പ്രവാസി യുവതികള്‍ക്ക് കൂട്ട സംസ്‌കാരം
bahrain
• 14 hours ago
റഷ്യ-യുക്രൈൻ യുദ്ധത്തിന് ഇന്ധനം പകരുന്നത് ഇന്ത്യ; കടുത്ത വിമർശനവുമായി അമേരിക്ക
International
• 14 hours ago
ചേർത്തലയിൽ ഗോഡൗൺ നിർമാണത്തിനിടെ അപകടം; കോൺക്രീറ്റ് തട്ട് ഇടിഞ്ഞുവീണ് നാല് തൊഴിലാളികൾക്ക് പരിക്ക്
Kerala
• 15 hours ago
നടുറോഡിൽ മന്ത്രി പുത്രനും കോൺഗ്രസ് നേതാവും തമ്മിൽ തർക്കം; മാധവ് സുരേഷിനെ പൊലിസ് കസ്റ്റഡിയിലെടുത്തു
Kerala
• 15 hours ago
കോഴിക്കോട്ട് സംസ്ഥാന ട്രാന്സ്ജന്ഡര് കലോത്സവത്തിന് തുടക്കമായി
Kerala
• 16 hours ago
ഗസ്സയില്‍ കൊന്നൊടുക്കല്‍ തുടരുന്നതിനിടെ ബന്ദി മോചനത്തിനും യുദ്ധം അവസാനിപ്പിക്കാനും 'അടിയന്തര ചര്‍ച്ച' ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കി നെതന്യാഹു
International
• 16 hours ago
രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കില്ല; സംഘടനാപരമായ നടപടി മാത്രം മതിയെന്ന് കോണ്‍ഗ്രസ്
Kerala
• 17 hours ago
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തിനായി ചരടുവലി; ഒപ്പമുള്ളവര്‍ക്കായി കളത്തിലിറങ്ങാന്‍ മുതിര്‍ന്ന നേതാക്കളും
Kerala
• 17 hours ago
പരിശീലനം വേണ്ട, ക്ലാസിലും പോകണ്ട; പണമുണ്ടോ, ബി.എഡ് സർട്ടിഫിക്കറ്റ് റെഡി; ഇതരസംസ്ഥാന ലോബികൾ സജീവം
Kerala
• 18 hours ago
മെഡിക്കൽ ആദ്യഘട്ട പ്രവേശനം; മുസ്ലിംകളേക്കാൾ സംവരണം മുന്നോക്ക വിഭാഗത്തിന്
Kerala
• 18 hours ago
ഒരിക്കല്‍ തൊപ്പി ധരിക്കാത്തതിന്റെ പേരില്‍ മോദിയെ വിമര്‍ശിച്ചു; ഇപ്പോള്‍ മുസ്ലിം നേതാക്കള്‍ നീട്ടിയ തൊപ്പി ധരിക്കാന്‍ വിസമ്മതിച്ചു; ചര്‍ച്ചയായി നിതീഷ് കുമാറിന്റെ ഇരട്ടത്താപ്പ്
National
• 18 hours ago
കോർ കമ്മിറ്റി രൂപീകരണം: ബി.ജെ.പിയിൽ അതൃപ്തി പുകയുന്നു; അമിത്ഷാ പങ്കെടുക്കുന്ന നേതൃയോഗം ഇന്ന്
Kerala
• 18 hours ago
യുഎഇയില്‍ 6 മാസത്തിനിടെ കണ്ടെത്തിയത് 400ലധികം 'വ്യാജ സ്വദേശിവല്‍ക്കരണ' കേസുകള്‍
uae
• 17 hours ago
ഉപരാഷ്ട്രപതി തെരഞ്ഞടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി
Kerala
• 18 hours ago
ഗഗന്യാന് ദൗത്യം ഡിസംബറില്‍; ആക്സിയം അനുഭവം കരുത്തെന്ന് ശുഭാംശു ശുക്ല
National
• 18 hours ago