HOME
DETAILS

വിലക്കുറവ്; തെരുവോരം കീഴടക്കി ഓണവിപണി

  
backup
September 06, 2016 | 9:45 PM

%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b1%e0%b4%b5%e0%b5%8d-%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%8b%e0%b4%b0%e0%b4%82-%e0%b4%95%e0%b5%80%e0%b4%b4



കോഴിക്കോട്: ഓണത്തിനു മാറ്റുകൂട്ടി തെരുവോര വിപണി സജീവമായി. തുണിത്തരങ്ങളും ബാഗുകളും ചെരുപ്പുകളും വാച്ചുകളുമെല്ലാം ആവശ്യക്കാര്‍ക്കായി ഒരുക്കി തെരുവോര കച്ചവടം ഒരുങ്ങിക്കഴിഞ്ഞു. ശമ്പളവും ബോണസും ചെലവഴിക്കാന്‍ എത്തുന്നവരെ കാത്തിരിക്കുകയാണ് തമിഴ്‌നാട്, കര്‍ണാടക, ജാര്‍ഖണ്ഡ്, മധുര, യു.പി, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിയ കച്ചവടക്കാര്‍. മാനാഞ്ചിറ മുഴുവന്‍ തെരുവോര കച്ചവടക്കാരെ കൊണ്ട് നിറഞ്ഞു കഴിഞ്ഞു. ആദ്യ ദിവസത്തില്‍ തന്നെ വലിയ തിരക്കാണ് തെരുവോര വിപണിയില്‍ അനുഭവപ്പെടുന്നത്.
കുഞ്ഞുടുപ്പുകളും കുഞ്ഞു ജുബ്ബയും മുണ്ടും തന്നെയാണ് ഇക്കുറിയും തെരുവോര വിപണിയിലെ താരം. 200 രൂപ മുതലാണ് ഇവയുടെ വില. ഹൗ ഓള്‍ഡ് ആര്‍ യൂ, ബനാറസ്, കറാച്ചി തുടങ്ങിയ പഴയ മോഡലുകള്‍ക്കൊപ്പം പുത്തന്‍ സിനിമാ പേരുകളിലെല്ലാം തെരുവ് വിപണിയില്‍ വസ്ത്രങ്ങളിറങ്ങിയിട്ടുണ്ട്. 200 മുതല്‍ 600 വരെയാണ് ഇവയുടെയെല്ലാം വില. പട്ടുപാവാട, സാരി, പാന്റ്, ബനിയന്‍, ബെഡ്ഷീറ്റ് തുടങ്ങി കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ എല്ലാ വിഭാഗക്കാരെയും ആകര്‍ഷിച്ചാണ് കച്ചവടം. വമ്പന്‍ തുണിക്കടകളില്‍ കഴുത്തറപ്പന്‍ വില നല്‍കി വസ്ത്രം വാങ്ങേണ്ടി വരുന്ന സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നാണ് ഇവിടങ്ങളിലെ വില്‍പന.
പാന്റ്‌സിന്റെയും ജീന്‍സിന്റെയും വിപണിയും സജീവമാണ്. 150 രൂപയ്ക്ക് വിവിധ തരത്തിലുള്ളവ ലഭ്യമാണ്. പഴയ മോഡലുകളാണ് കൂടുതലെങ്കിലും അതിനും ആവശ്യക്കാര്‍ ഏറെയുണ്ട്. കോട്ടണ്‍ കുര്‍ത്തകളും കുഞ്ഞുടുപ്പുകളുമാണ് ഇക്കുറി വിറ്റുപോയവയില്‍ അധികവും. ഇവയ്ക്കു പുറമെ അടിച്ചു പൊളിക്കാന്‍ ബംഗളൂരില്‍ നിന്ന് സ്റ്റൈലന്‍ വാച്ചുകളുണ്ട്. 200-250 രൂപ വരെയാണ് വാച്ചുകളുടെ വില. കുട്ടികള്‍ക്കായുള്ള കളിപ്പാട്ട വിപണിയും സജീവമാണ്. ബാഗ് വിപണിയിലും നല്ല തിരക്കാണ്. 100 രൂപ മുതല്‍ 400 രൂപ വരെയാണ് ബാഗുകള്‍ക്ക് വില. വിഗ്രഹങ്ങളുടെ വില്‍പനയും തകര്‍ക്കുന്നുണ്ട്. ഓണക്കാലത്തും കൃഷ്ണവിഗ്രഹങ്ങള്‍ക്കു തന്നെയാണ് ആവശ്യക്കാര്‍ കൂടുതല്‍.150 രൂപ മുതലുള്ള വിഗ്രഹങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. വരും ദിവസങ്ങളില്‍ കച്ചവടം പൊടി പൊടിക്കുമെന്ന പ്രതീക്ഷയിലാണ് ഇതരദേശക്കാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെറിയ ടീമുകൾക്ക് ലോകകപ്പിൽ സ്ഥാനമില്ലേ? ഐസിസിയുടെ പുതിയ മാറ്റങ്ങൾ ആർക്ക് വേണ്ടി?

Cricket
  •  6 days ago
No Image

ലഹരിമാഫിയ അല്ല, പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയത് ബന്ധു; കാരണം മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിക്കാന്‍ കൊണ്ടുപോയതിലെ പക

Kerala
  •  6 days ago
No Image

ഹൈക്കോടതി സമുച്ചയത്തിന് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം; ജഡ്ജിക്കും പൊലിസിനുമെതിരെ കുറിപ്പ് എഴുതിവച്ച് വിഷം കഴിച്ചു

Kerala
  •  6 days ago
No Image

അര്‍ജന്റീനയെ കൊണ്ടൊന്നും നടക്കില്ല സാറെ; ചരിത്രത്തിലെ ഒന്നാമൻ ബ്രസീല്‍ തന്നെ

Football
  •  6 days ago
No Image

തുടര്‍ച്ചയായ പത്താം ദിനത്തിലും ഇറാനില്‍ ആക്രമണം അഴിച്ചു വിട്ട് അമേരിക്ക; തിരിച്ചടിച്ച് ഇറാന്‍

International
  •  6 days ago
No Image

'കള്ളന്‍ വിജയന്‍'; ദേശാഭിമാനി പ്രസിദ്ധീകരിക്കാതിരുന്ന ലേഖനം ഫേസ്ബുക്കില്‍ പങ്കുവെച്ച് ലേഖകന്‍ ടി.സി രാജേഷ്

Kerala
  •  6 days ago
No Image

പറവൂരില്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ കാര്‍ ബൈക്കിലിടിച്ച് അപകടം; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

സിക്കിമില്‍ തുരങ്കത്തിനുള്ളില്‍ മണ്ണിടിച്ചില്‍, വാതകചോര്‍ച്ച: എട്ട് പേര്‍ മരിച്ചു, ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു

National
  •  6 days ago
No Image

ചരിത്രത്തിലെ ഏറ്റവും മികച്ചവനാണ് നീ; ഫൈനലിലെ തോൽവിക്ക് പിന്നാലെ ലയണൽ മെസ്സിയെ പ്രശംസിച്ച് മുൻ റയൽ മാഡ്രിഡ് താരം

Football
  •  6 days ago
No Image

വിരാട് കോഹ്‌ലിയുടെ 'ആ ഉപദേശം'; പ്രതിസന്ധികൾ മറികടന്ന് ജപ്പാൻ ഓപ്പൺ കിരീടത്തിൽ മുത്തമിടുന്ന ആദ്യ ഇന്ത്യക്കാരിയായി പി.വി. സിന്ധു!

Cricket
  •  6 days ago


No Image

മലായാളി യാത്രക്കാര്‍ ശ്രദ്ധിക്കുക: ബെംഗളൂരു - തിരുവനന്തപുരം റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി; സമയമാറ്റവും പ്രഖ്യാപിച്ച് റെയില്‍വേ

Kerala
  •  6 days ago
No Image

സൗദിയില്‍ ജയില്‍ മോചനത്തിന് ശേഷം തൊഴില്‍ അവസരങ്ങള്‍; ബുറൈദ ജയിലിലെ തടവുകാര്‍ തൊഴില്‍പരിശീലനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി

Saudi-arabia
  •  6 days ago
No Image

ഫൈനൽ വിസിലിന് ശേഷം നാടകീയ രംഗങ്ങൾ: കണ്ണീരോടെ മെസ്സി, മൈതാനത്ത് ഏറ്റുമുട്ടി കളിക്കാർ; വേദിയിൽ ട്രംപിന്റെ സാന്നിധ്യവും ചർച്ചയാകുന്നു

Football
  •  6 days ago
No Image

'നെതന്യാഹുവിനെ യുഎസില്‍ തൊടാനാകില്ല'; സൊഹ്‌റാന്‍ മംദാനിയുടെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്

International
  •  6 days ago