'അതെയ് ഇത് കേരള പൊലിസിന്റെ സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പറാ, നിനക്കുള്ള ഒടിപി അവിടെ നിന്നു വരും'- തട്ടിപ്പിനിരയായാല്‍ 1930 എന്ന നമ്പറില്‍ അറിയിക്കണമെന്ന് ബോധവല്‍ക്കരണ വിഡിയോ
തിരുവനന്തപുരം: സൈബര്‍ തട്ടിപ്പിനെതിരായ ബോധവല്‍ക്കരമത്തിന്റെ ഭാഗമായി ഹ്രസ്വചിത്രവുമായി കേരള പൊലിസ്. നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയൂ എന്നും തട്ടിപ്പിനിരയായാല്‍ 1930 എന്ന നമ്പറില്‍ അറിയിക്കണമെന്നും നടി ഭാവനയുടെ ബോധവല്‍ക്കരണ വിഡിയോ.
ബാങ്കിന്റെ കസ്റ്റമര്‍ കെയറില്‍നിന്നാണെന്ന് പറഞ്ഞു വിളി. തുടര്‍ന്ന് ബാങ്കിങ് വെരിഫിക്കേഷനു വേണ്ടിയാണെന്ന്. പേരും മേല്‍വിലാസവും അക്കൗണ്ട് നമ്പറും ഇങ്ങോട്ട് പറഞ്ഞ് വിശ്വാസം നേടിയ ശേഷം അവസാനം ചോദിച്ചത് ഒടിപി. ഒടിപി ചോദിച്ച് വിളിച്ച തട്ടിപ്പുകാരന് 1930 എന്ന നമ്പര്‍ നല്‍കിയ ശേഷം ഇത് കേരളപൊലിസിന്റെ സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പറാ, നിനക്കുള്ള ഒടിപി അവിടെ നിന്നു വരും എന്നു പറയുന്നതാണ് ബോധവല്‍ക്കരണ വിഡിയോ.
ഒരിക്കലും ബാങ്കിങ് വിവരങ്ങളോ ഒടിപിയോ ആരുമായും പങ്കുവയക്കരുതെന്നും സോഷ്യല്‍ മീഡിയ ട്രേഡിങ് പ്ലാറ്റ് ഫോമുകളില്‍ നിക്ഷേപിക്കരുതെന്നും കേരള പൊലിസ് മുന്നറിയിപ്പ് നല്‍കുന്നു. നിയമപാലകരായി നടിക്കുന്നവഞ്ചകരുടെ ഭീഷണികളില്‍ വിശ്വസിക്കരുത്. തട്ടിപ്പ് സംബന്ധിച്ച പരാതി 1930 എന്ന നമ്പറില്‍ അറിയിക്കാം. 24 മണിക്കൂറും ഈ സേവനം ലഭ്യമാണെന്നും കേരള പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."