
ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥിന്റെ ജാമ്യം റദ്ദാക്കാൻ പൊലിസ്; കേരളത്തെ ഞെട്ടിച്ച 18 കാരന്റെ കോടികളുടെ തട്ടിപ്പ്

തിരുവനന്തപുരം: കോടികൾ തട്ടിയെടുത്ത ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥിന്റെ ജാമ്യം റദ്ദാക്കാൻ നടപടികളുമായി പൊലിസ്. ജാമ്യത്തിലിറങ്ങി വീണ്ടും തട്ടിപ്പ് നടത്തിയ സംഭവത്തെ തുടർന്നാണ് പൊലിസ് നടപടി. ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്ന് വഞ്ചിയൂർ പൊലിസ് വിവിധ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വൈകാതെ കോടതിയെ സമീപിക്കും.
തിരുവനന്തപുരത്തുള്ള അഭിഭാഷകനിൽ നിന്ന് ശബരീനാഥ് 34 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഓൺലൈൻ ട്രേഡിങ്ങിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ശബരീനാഥ് പണം കൈപ്പറ്റിയത്. 2024 ജനുവരി മുതലാണ് പണം വാങ്ങി തുടങ്ങിയത്. എന്നാൽ മുടക്കിയ തുകയോ ട്രേഡിങിലൂടെയുള്ള ലാഭമോ നൽകിയില്ല. ഈ കൊമേഴ്സ് ബിസിനസ് എന്നപേരിൽ ഒരു സ്ഥാപനം ഇതിനായി ശബരീനാഥ് തുടങ്ങിയിരുന്നു. എന്നാൽ തുടർനടപടികളിലേക്ക് പോകാതെ വന്നതോടെയാണ് അഭിഭാഷകനായ സഞ്ജയ് പരാതി നൽകിയത്.
സംഭവത്തിൽ കോടതിയെ സമീപിച്ച് ശബരീനാഥിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പൊലിസ്. ഇതിന് മുന്നോടിയായി ശബരീനാഥിനായുള്ള അന്വേഷണം പൊലിസ് ഊർജ്ജിതമാക്കി.
ടോട്ടൽ ഫോർ യു തട്ടിപ്പ് കേസ്
Total4U എന്ന പേരിൽ തുടങ്ങിയ സ്ഥാപനം വഴി നിക്ഷേപകരെ ആകർഷിച്ച് ഉയർന്ന തുക തിരിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസാണ് ടോട്ടൽ ഫോർ യു തട്ടിപ്പ് കേസ്. 2007 - 08 കാലഘട്ടത്തിൽ നടന്ന സംഭവത്തിൽ ശബരീനാഥ് തട്ടിയെടുത്തത് 50 മുതൽ 200 കോടി രൂപവരെയാണ്. ഈ സംഭവം നടക്കുമ്പോൾ കേവലം 18 വയസു മാത്രമായിരുന്നു ശബരിനാഥിന് ഉണ്ടായിരുന്നത്. എന്നാൽ ഇയാളെ വിശ്വസിച്ച് കോടികൾ നിക്ഷേപിച്ചവരുടെ കൂട്ടത്തിൽ ബിസിനസുകാരും സിനിമ പ്രവർത്തകരും രാഷ്ട്രീയക്കാരും എല്ലാം ഉണ്ടായിരുന്നു.
Centurion Bank-ന്റെ 50 കോടി രൂപയുടെ വ്യാജ ഫിക്സഡ് ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റ് കാണിച്ചാണ് ശബരീനാഥ് നിക്ഷേപകരെ വഞ്ചിച്ചത്. നിക്ഷേപമായി ലഭിച്ച പണം മുഴുവൻ ധൂർത്തടിക്കാനും വ്യക്തിഗത കാര്യങ്ങൾക്കുമാണ് ഇയാൾ ഉപയോഗിച്ചത്. 21 ആഡംബര കാറുകളും കോടികളുടെ ഭൂമിയും ഇയാൾ സ്വന്തമാക്കി. സംഭവത്തിലെ തട്ടിപ്പ് പുറത്തുവന്നതോടെ നാടുവിട്ട ഇയാളെ 2008 ഓഗസ്റ്റ് 1 ന് നാഗർകോവിലിൽ നിന്ന് പൊലിസ് അറസ്റ്റ് ചെയ്തു.
പിന്നീട് 2011 ൽ ജാമ്യം കിട്ടായ ശബരിനാഥ് വൈകാതെ ഒളിവിൽ പോയി. പിന്നീട് മൂന്ന് വർഷത്തെ ഒലിവ് ജീവിതത്തിന് ശേഷം 2014 ഏപ്രിൽ 21 ഇയാൾ കോടതിയിൽ കീഴടങ്ങി. 2016 സെപ്റ്റംബർ 29 ന് രണ്ട് കേസുകളിൽ ശബരിനാഥിന് 20 വർഷം തടവും 8.28 കോടി രൂപ പിഴയും കോടതി വിധിച്ചു. എന്നാൽ, ശിക്ഷകൾ ഒരേസമയം അനുഭവിക്കാമെന്ന് വിധിയിൽ പറഞ്ഞതിനാൽ ജയിലിൽ കഴിഞ്ഞ കാലവും കണക്കാക്കി കുറഞ്ഞ ശിക്ഷ മാത്രമേ ബാക്കി ഉണ്ടായിരുന്നൊള്ളു.
ശബരിനാഥിനെതിരെ 34 കേസുകൾ രജിസ്റ്റർ ചെയ്തു, ഇതിൽ 33 എണ്ണത്തിന്റെ അന്വേഷണം പൂർത്തിയായി. ഈ കേസിൽ ജാമ്യത്തിൽ ഇരിക്കെയാണ് പുതിയ സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും
Kerala
• 14 hours ago
കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്‌റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്, നാലുപേരെ കാണാതായി
International
• 15 hours ago
അടിമുടി ദുരുഹത നിറഞ്ഞ വീട്, രാത്രിയിൽ അപരിചിതരായ സന്ദർശകർ; കണ്ണൂരിൽ സ്ഫോടനമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം ഊർജ്ജിതം
Kerala
• 15 hours ago
ഗസ്സ സിറ്റി 'അപകടകരമായ പോരാട്ടമേഖല'യായി പ്രഖ്യാപിച്ച് ഇസ്റാഈൽ; ആക്രമണം കടുപ്പിക്കാൻ തീരുമാനം
International
• 16 hours ago
രാഹുലിനെ കാണാൻ തെരുവുകൾ തിങ്ങിനിറഞ്ഞ് ജനം; വോട്ടർ അധികാർ യാത്ര 14-ാം ദിവസത്തിലേക്ക്
National
• 16 hours ago
വിയോജിപ്പ് മറക്കുന്നു; താലിബാൻ മന്ത്രിയെ രാജ്യത്തേക്ക് ക്ഷണിച്ച് ഇന്ത്യ; യു.എൻ ഇളവ് ലഭിച്ചാൽ സന്ദർശനം ഉടൻ
National
• 17 hours ago
ജി.എസ്.ടി സ്ലാബ് ചുരുക്കൽ ക്ഷേമ, വികസന പദ്ധതികളെ ബാധിക്കും; ആലോചനയില്ലാത്ത നടപടിയിൽ ആശങ്കയറിയിച്ച് സംസ്ഥാനങ്ങൾ
National
• 17 hours ago
കണ്ണൂരിൽ വീടിനുള്ളിൽ വൻസ്‌ഫോടനം; ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറിയ നിലയിൽ, അപകടം ബോംബ് നിർമാണത്തിനിടെയെന്ന് സൂചന
Kerala
• 17 hours ago
മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി
International
• a day ago
പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം
Football
• a day ago
വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്
Kuwait
• a day ago
താമസക്കാരുടെ ശ്രദ്ധയ്ക്ക്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം
uae
• a day ago
ഓണത്തിന് കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ; മംഗളൂരു - ബെംഗളൂരു റൂട്ടിൽ ബുക്കിംഗ് നാളെ രാവിലെ 8 മുതൽ
Kerala
• a day ago
കോഴിക്കോട് കുറുക്കന്റെ ആക്രമണം; ഗൃഹനാഥന് പരുക്ക്
Kerala
• a day ago
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ നേട്ടമാണത്: രോഹിത് ശർമ്മ
Cricket
• a day ago
ജോട്ടയുടെ പ്രിയപ്പെട്ടവൻ ജോട്ടയുടെ ജേഴ്സി നമ്പർ അണിയും; ആദരം നൽകാനൊരുങ്ങി പോർച്ചുഗൽ
Football
• a day ago
ഏഷ്യാ കപ്പ് 2025: ടിക്കറ്റ് വിൽപ്പന ഇന്ന് മുതൽ; ഇന്ത്യ-പാകിസ്ഥാൻ മത്സരം ദുബൈയിൽ
uae
• a day ago
പന്തെറിയാൻ എറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെയാണ്: മാർക്ക് വുഡ്
Cricket
• a day ago
സംസ്ഥാനത്ത് മഴ തുടരും; ഡാമുകളിൽ ജലനിരപ്പ് ഉയർന്നു, റെഡ് അലർട്ട്
Weather
• a day ago
500 ദിർഹം നൽകിയാൽ ബുക്കിങ്; ഐ ഫോൺ 17 സ്വന്തമാക്കാൻ യുഎഇയിൽ വൻതിരക്ക്
uae
• a day ago
പാലക്കാട് അഗളിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു
Kerala
• a day ago