
ആദ്യം ഒരു മിസൈലിട്ടു, രക്ഷാപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും എത്തിയതോടെ വീണ്ടും മിസൈല്‍; ഇസ്റാഈലിന്റെ അല്‍ നാസര്‍ ആശുപത്രി ആക്രമണത്തിനെതിരേ വ്യാപക പ്രതിഷേധം

ഗസ്സ: തെക്കന്‍ ഗസ്സയിലെ ഖാന്‍യൂനിസില്‍ പ്രധാന ആശുപത്രിയായ നാസര്‍ മെഡിക്കല്‍ കോംപ്ലക്സില്‍ ഇസ്റാഈല്‍ സൈന്യം നടത്തിയ ആക്രമണത്തിനെതിരേ വ്യാപക പ്രതിഷേധം. സംഭവത്തില്‍ 5 മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 21 പേരാണ് കൊല്ലപ്പെട്ടത്. നിരവധി രോഗികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.
അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിലെ ഹുസാം അല്‍ മസ്രി, ഫ്രീലാന്‍സ് ജേണലിസ്റ്റ്് മറിയം അബു ദഖ്വ, അല്‍ജസീറ ഫോട്ടോ ജേണലിസ്റ്റ് മുഹമ്മദ് സലാമ, അസോഷ്യേറ്റ് പ്രസ് വാര്‍ത്താ ഏജന്‍സിയുടെ മുആസ് അബൂ താഹ, ഖുദ്സ് ഫീഡ് നെറ്റ്വര്ക്കിലെ അഹ്്മദ് അബു അസീസ് എന്നിവരാണ് കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകരെന്ന് ഗസ്സ മീഡിയ ഓഫിസ് അറിയിച്ചു.

ആദ്യം ആശുപത്രിക്കു മുകളില്‍ ഒരു മിസൈല്‍ പതിച്ചു. പരുക്കേറ്റവരെ രക്ഷപ്പെടുത്താന്‍ രക്ഷാപ്രവര്‍ത്തകരും റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരും എത്തിയപ്പോള്‍ അവര്‍ക്കുനേരെ മറ്റൊരു മിസൈല്‍ കൂടി പതിക്കുകയായിരുന്നു.
നാസര്‍ ആശുപത്രിയിലെ നാലാം നിലയിലാണ് മിസൈല്‍ പതിച്ചത്. ആശുപത്രികള്‍, സ്കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇസ്റാഈല്‍ ആക്രമണം നടത്തുന്നത്. മാധ്യമപ്രവര്‍ത്തകരെയും ലക്ഷ്യമിടുന്നുണ്ട്. ജൂണിലും നാസര്‍ ആശുപത്രിക്കു നേരെ ആക്രമണം നടത്തിയിരുന്നു.
ഇസ്റാഈല്‍ ആക്രമണം മാധ്യമ സ്വാതന്ത്ര്യത്തിനെതിരേ നടന്ന ആക്രമണമാണെന്ന് തുര്‍ക്കി പ്രസിഡന്‍ഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് ഡയരക്ടര്‍ മേധാവി ബുര്ഹാനേട്ടിന് ദുരാന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നവര്‍ അവരുടെ ഹീനകൃത്യം തുടരുകയാണെന്ന് അല്‍ജസീറ മീഡിയ നെറ്റ്വര്‍ക്ക് പറഞ്ഞു.

ഏറ്റവും പുതിയ കൊലപാതകങ്ങളോടെ 2023 ഒക്ടോബറില്‍ ആക്രമണം ആരംഭിച്ചതിനുശേഷം കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 200 കവിഞ്ഞു.
ഗാസയിലെതേ പത്രപ്രവര്‍ത്തകര്‍ക്കെതിരേ ഇതുവരെ രേഖപ്പെടുത്തിതില് വച്ച് ഏറ്റവും മാരകമായ ആക്രമണമാണെന്ന് പത്രസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്ന പ്രമുഖ സംഘടനയായ കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റ്സ് (സിപിജെ) അഭിപ്രായപ്പെട്ടു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ലോകമെമ്പാടും കൊല്ലപ്പെട്ടതിനേക്കാള്‍ കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഗസ്സയില്‍ കൊല്ലപ്പെട്ടതായി സിപിജെ പറയുന്നു.
യുദ്ധം ആരംഭിച്ചതുമുതല്‍ അന്താരാഷ്ട്ര പത്രപ്രവര്‍ത്തകരെ ഗാസ മുനമ്പില്‍ സ്വതന്ത്രമായി പ്രവേശിക്കുന്നതില്‍ നിന്ന് ഇസ്രായേല്‍ വിലക്കിയിട്ടുണ്ട്. നിലവില്‍ അല്‍ജസീറക്ക് മാത്രമാണ് സ്വന്തമായി ഗസ്സയില്‍ പ്രതിനിധികളുള്ളത്. മറ്റ് മുന്‍നിര മാധ്യമങ്ങള്‍ക്കെല്ലാം ഫലസ്തീനികളായ മാധ്യമപ്രവര്‍ത്തകര്‍ കരാറടിസ്ഥാനത്തില്‍ വാര്‍ത്തകളും വിഡിയോകളും നല്‍കുകയാണ്.
Israel has struck Nasser Hospital in the south of the Gaza Strip, killing at least 21 people, including five journalists, as well as medics and rescue workers, in the latest deliberate attack on civilians and the besieged enclave’s decimated health system.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സർക്കാർ സ്കൂളിൽ പോകാൻ കുട്ടികളില്ല; രാജ്യത്ത് തുടർച്ചയായ മൂന്നാം വർഷവും പ്രവേശനം കുറഞ്ഞു
Domestic-Education
• 2 days ago
ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ
Economy
• 2 days ago
സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി
Kerala
• 2 days ago
കണ്ണൂര്‍ സ്ഫോടനം: പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു
Kerala
• 2 days ago
വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും
Kerala
• 2 days ago
കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്, നാലുപേരെ കാണാതായി
International
• 2 days ago
അടിമുടി ദുരുഹത നിറഞ്ഞ വീട്, രാത്രിയിൽ അപരിചിതരായ സന്ദർശകർ; കണ്ണൂരിൽ സ്ഫോടനമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം ഊർജ്ജിതം
Kerala
• 2 days ago
ഗസ്സ സിറ്റി 'അപകടകരമായ പോരാട്ടമേഖല'യായി പ്രഖ്യാപിച്ച് ഇസ്റാഈൽ; ആക്രമണം കടുപ്പിക്കാൻ തീരുമാനം
International
• 2 days ago
രാഹുലിനെ കാണാൻ തെരുവുകൾ തിങ്ങിനിറഞ്ഞ് ജനം; വോട്ടർ അധികാർ യാത്ര 14-ാം ദിവസത്തിലേക്ക്
National
• 2 days ago
വിയോജിപ്പ് മറക്കുന്നു; താലിബാൻ മന്ത്രിയെ രാജ്യത്തേക്ക് ക്ഷണിച്ച് ഇന്ത്യ; യു.എൻ ഇളവ് ലഭിച്ചാൽ സന്ദർശനം ഉടൻ
National
• 2 days ago
കണ്ണൂരിൽ വീടിനുള്ളിൽ വൻസ്ഫോടനം; ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറിയ നിലയിൽ, അപകടം ബോംബ് നിർമാണത്തിനിടെയെന്ന് സൂചന
Kerala
• 2 days ago
മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി
International
• 2 days ago
പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം
Football
• 2 days ago
വാതിലുകൾ തുറന്നിട്ട് ബസുകളുടെ യാത്ര; ഒരാഴ്ചക്കിടെ മാത്രം പിടിയിലായത് 4099 ബസുകൾ
Kerala
• 2 days ago
സംസ്ഥാനത്ത് മഴ തുടരും; ഡാമുകളിൽ ജലനിരപ്പ് ഉയർന്നു, റെഡ് അലർട്ട്
Weather
• 2 days ago
500 ദിർഹം നൽകിയാൽ ബുക്കിങ്; ഐ ഫോൺ 17 സ്വന്തമാക്കാൻ യുഎഇയിൽ വൻതിരക്ക്
uae
• 2 days ago
പാലക്കാട് അഗളിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു
Kerala
• 2 days ago
'ഇസ്റാഈലുമായുള്ള വ്യാപാരം തങ്ങൾ പൂർണമായും അവസാനിപ്പിച്ചു, അവരുടെ വിമാനങ്ങളെ ഞങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ അനുവദിക്കില്ല'; തുർക്കി വിദേശകാര്യ മന്ത്രി
International
• 2 days ago
വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്
Kuwait
• 2 days ago
താമസക്കാരുടെ ശ്രദ്ധയ്ക്ക്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം
uae
• 2 days ago
ഓണത്തിന് കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ; മംഗളൂരു - ബെംഗളൂരു റൂട്ടിൽ ബുക്കിംഗ് നാളെ രാവിലെ 8 മുതൽ
Kerala
• 2 days ago