
സിറിയയിലും ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍, തള്ളിപ്പറയാതെ അഹ്മദ് അല്‍ ഷാറ; ഗസ്സ സിറ്റിയില്‍ പൂര്‍ണമായും തകര്‍ത്തത് 1000ത്തിലേറെ വന്‍ കെട്ടിടങ്ങള്‍

ദമസ്‌കസ്: ഇസ്‌റാഈലിനെ പിന്തുണയ്ക്കുന്ന സിറിയയില്‍ ആക്രമണം ശക്തിപ്പെടുത്തി ഇസ്‌റാഈല്‍. ഇടവിട്ട് ആക്രമണങ്ങള്‍ തുടര്‍ന്നതോടെ ഇസ്‌റാഈലിനെതിരേ സിറിയ രംഗത്തെത്തി. കഴിഞ്ഞ ദിവസം തലസ്ഥാനമായ ദമസ്‌കസിലും ആക്രമണം നടന്നു. തെക്കുപടിഞ്ഞാറന്‍ ദമസ്‌കസിലാണ് ആക്രമണം ഉണ്ടായത്. ഇസ്‌റാഈല്‍ സൈന്യത്തിന്റെ കടന്നുകയറ്റം 1974 ലെ കരാറിന്റെ ലംഘനമാണെന്ന് സിറിയന്‍ വിദേശകാര്യ മന്ത്രി അസദ് അല്‍ ഷായ്ബാനി പറഞ്ഞു.
ഗസ്സയിലെ വംശഹത്യയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഒ.ഐ.സി.സി അടിയന്തര യോഗത്തിലാണ് സിറിയന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. സിറിയയില്‍ അസദ് ഭരണകൂടത്തെ പുറത്താക്കി അഹ്!മദ് അല്‍ ഷാറയുടെ നേതൃത്വത്തില്‍ പുതിയ ഭരണകൂടം വന്നിട്ട് മാസങ്ങളേ ആകുന്നുള്ളൂ. ഇതിനിടെയില്‍ സുവൈദ പ്രവിശ്യയില്‍ ഭൂരിപക്ഷക്കാരായ ദ്രൂസുകളും പരമ്പരാഗത ബദ്‌യൂനുകളും തമ്മില്‍ ആഭ്യന്തര കലാപവും തുടങ്ങി.
തള്ളിപ്പറയാതെ പ്രസിഡന്റ് അഹ്മദ് അല്‍ ഷാറ
പ്രസിഡന്റ് അഹ്മദ് അല്‍ ഷാറ ഇടപെട്ട് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ആക്രമണം തുടരുകയാണ്. ഇതിനിടെയാണ് സിറിയക്കു നേരെ ഇസ്‌റാഈലും ആക്രമണം നടത്തുന്നത്. യു.എസുമായും ഇസ്‌റാഈലുമായി നല്ല ബന്ധമാണ് മുന്‍ അല്‍ഖാഇദ നേതാവ് കൂടിയായ അഹ്!മദ് അല്‍ ഷാറ പുലര്‍ത്തുന്നത്. അദ്ദേഹത്തിന്റെ സംഘടനയെ ഭീകരപട്ടികയില്‍ നിന്ന് നീക്കാന്‍ യു.എസ് തീരുമാനമെടുത്തിരുന്നു. യു.എസ് പ്രസിഡന്റ് സഊദിയില്‍ വച്ച് അഹ്!മദ് അല്‍ ഷാറയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
ഗസ്സയില്‍ പൂര്‍ണമായും തകര്‍ത്തത് 1000ത്തിലേറെ വന്‍ കെട്ടിടങ്ങള്‍
ഗസ്സയില്‍ 1000 ത്തിലേറെ കെട്ടിടങ്ങള്‍ ഇസ്‌റാഈല്‍ സൈന്യം നിശ്ശേഷം തകര്‍ത്തതായി ഫലസ്തീന്‍ സിവില്‍ ഡിഫന്‍സ്. ഗസ്സ സിറ്റിയിലെ സെയ്ത്തൂന്‍, സബ്‌റ മേഖലയിലാണ് കെട്ടിടങ്ങള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടത്. ഓഗസ്റ്റ് ആറ് മുതല്‍ ഗസ്സ സിറ്റി പിടിച്ചെടുക്കുന്നതിനായി ഇസ്‌റാഈല്‍ സൈന്യം വ്യാപകമായി ആക്രമണം നടത്തുന്നുണ്ട്. ആക്രമണത്തില്‍ നൂറു കണക്കിനാളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്.
ഗസ്സ സിറ്റിയില്‍ ഇസ്‌റാഈല്‍ ആക്രമണം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം പോലും നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കാണാതായവരെ കുറിച്ച് തെരച്ചില്‍ നടത്താന്‍ പോലും എമര്‍ജന്‍സി പ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല. ആക്രമണത്തില്‍ പരുക്കേറ്റവരെ കൊണ്ട് ആശുപത്രികളും നിറഞ്ഞു കവിഞ്ഞു. റഫയില്‍ ചെയ്തതുപോലെ ഗസ്സ സിറ്റിയും പൂര്‍ണമായി തകര്‍ക്കാനാണ് നീക്കമെന്ന് സിവില്‍ ഡിഫന്‍സ് പറഞ്ഞു.
Israel has completely destroyed more than 1,000 buildings in the Zeitoun and Sabra neighbourhoods of Gaza City since it started its invasion of the city on August 6, trapping hundreds under the rubble, the Palestinian Civil Defence says.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും
Kerala
• 2 days ago
കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്‌റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക്, നാലുപേരെ കാണാതായാതായി
International
• 2 days ago
അടിമുടി ദുരുഹത നിറഞ്ഞ വീട്, രാത്രിയിൽ അപരിചിതരായ സന്ദർശകർ; കണ്ണൂരിൽ സ്ഫോടനമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം ഊർജ്ജിതം
Kerala
• 2 days ago
ഗസ്സ സിറ്റി 'അപകടകരമായ പോരാട്ടമേഖല'യായി പ്രഖ്യാപിച്ച് ഇസ്റാഈൽ; ആക്രമണം കടുപ്പിക്കാൻ തീരുമാനം
International
• 2 days ago
രാഹുലിനെ കാണാൻ തെരുവുകൾ തിങ്ങിനിറഞ്ഞ് ജനം; വോട്ടർ അധികാർ യാത്ര 14-ാം ദിവസത്തിലേക്ക്
National
• 2 days ago
വിയോജിപ്പ് മറക്കുന്നു; താലിബാൻ മന്ത്രിയെ രാജ്യത്തേക്ക് ക്ഷണിച്ച് ഇന്ത്യ; യു.എൻ ഇളവ് ലഭിച്ചാൽ സന്ദർശനം ഉടൻ
National
• 2 days ago
ജി.എസ്.ടി സ്ലാബ് ചുരുക്കൽ ക്ഷേമ, വികസന പദ്ധതികളെ ബാധിക്കും; ആലോചനയില്ലാത്ത നടപടിയിൽ ആശങ്കയറിയിച്ച് സംസ്ഥാനങ്ങൾ
National
• 2 days ago
കണ്ണൂരിൽ വീടിനുള്ളിൽ വൻസ്‌ഫോടനം; ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറിയ നിലയിൽ, അപകടം ബോംബ് നിർമാണത്തിനിടെയെന്ന് സൂചന
Kerala
• 2 days ago
മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി
International
• 2 days ago
പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം
Football
• 2 days ago
വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്
Kuwait
• 2 days ago
താമസക്കാരുടെ ശ്രദ്ധയ്ക്ക്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം
uae
• 2 days ago
ഓണത്തിന് കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ; മംഗളൂരു - ബെംഗളൂരു റൂട്ടിൽ ബുക്കിംഗ് നാളെ രാവിലെ 8 മുതൽ
Kerala
• 2 days ago
കോഴിക്കോട് കുറുക്കന്റെ ആക്രമണം; ഗൃഹനാഥന് പരുക്ക്
Kerala
• 2 days ago
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ നേട്ടമാണത്: രോഹിത് ശർമ്മ
Cricket
• 2 days ago
ജോട്ടയുടെ പ്രിയപ്പെട്ടവൻ ജോട്ടയുടെ ജേഴ്സി നമ്പർ അണിയും; ആദരം നൽകാനൊരുങ്ങി പോർച്ചുഗൽ
Football
• 2 days ago
ഏഷ്യാ കപ്പ് 2025: ടിക്കറ്റ് വിൽപ്പന ഇന്ന് മുതൽ; ഇന്ത്യ-പാകിസ്ഥാൻ മത്സരം ദുബൈയിൽ
uae
• 2 days ago
പന്തെറിയാൻ എറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെയാണ്: മാർക്ക് വുഡ്
Cricket
• 2 days ago
സംസ്ഥാനത്ത് മഴ തുടരും; ഡാമുകളിൽ ജലനിരപ്പ് ഉയർന്നു, റെഡ് അലർട്ട്
Weather
• 2 days ago
500 ദിർഹം നൽകിയാൽ ബുക്കിങ്; ഐ ഫോൺ 17 സ്വന്തമാക്കാൻ യുഎഇയിൽ വൻതിരക്ക്
uae
• 2 days ago
പാലക്കാട് അഗളിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു
Kerala
• 2 days ago