HOME
DETAILS

അമീബിക് മസ്തിഷ്‌ക ജ്വരം; ജലസ്രോതസുകൾ വൃത്തിയാക്കണം; ശനിയും ഞായറും ക്ലോറിനേഷൻ

  
August 26 2025 | 02:08 AM

Amoebic encephalitis Water sources should be cleaned Chlorination on Saturday and Sunday

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം തടയാൻ ജലസ്രോതസുകൾ വൃത്തിയായി സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ്. വിവിധ ജില്ലകളിൽ അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജനകീയ കാംപയിൻ ആരംഭിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലെ നിർദേശപ്രകാരമാണ് തീരുമാനം. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകേരളം മിഷൻ, ജലവിഭവ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ കാംപയിനിൽ ആരോഗ്യ പ്രവർത്തകരും സ്ഥാപനങ്ങളും പങ്കെടുക്കും. 30, 31 തീയതികളിൽ വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകൾ ക്ലോറിനേറ്റ് ചെയ്യും. ജലസംഭരണ ടാങ്കുകൾ തേച്ച് കഴുകി വൃത്തിയാക്കണം. വീടുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ഫ്ളാറ്റുകൾ തുടങ്ങി എല്ലായിടത്തെയും ജലസംഭരണ ടാങ്കുകൾ വൃത്തിയാക്കണം.

ഈ വർഷം  ഇതുവരെ 41 അമീബിക് മസ്തിഷ്‌ക ജ്വര കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 18 ആക്ടീവ് കേസുകളാണുള്ളത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 
റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യുകയും ക്ലോറിൻ അളവുകൾ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുമാണ്. ഇത് പാലിക്കാത്തവർക്കെതിരേ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടി സ്വീകരിക്കും. കുടിവെള്ള സ്രോതസുകൾ ആരോഗ്യ പ്രവർത്തകർ പരിശോധിക്കണം.

പൊതുജനങ്ങൾ ഉപയോഗിക്കുന്ന മുഴുവൻ കുളങ്ങളും ജലസ്രോതസുകളും വൃത്തിയാക്കാനും അവയിലേക്കെത്തുന്ന മാലിന്യ വഴികൾ അടയ്ക്കലുൾപ്പെടെ പൊതു ജലസ്രോതസുകളിലെ ശുദ്ധി ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്താനും നിർദേശം നൽകി. തദ്ദേശ സ്ഥാപനങ്ങൾ കുളങ്ങളിലും തടാകങ്ങളിലും ജലസ്രോതസുകളിലും അടിഞ്ഞുകൂടിയ പായലും മാലിന്യങ്ങളും നീക്കം ചെയ്യണം. വെള്ളത്തിലിറങ്ങുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം.

ഓണാവധിക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന കാംപയിനിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും പരിശീലനവും ബോധവത്കരണവും നൽകും. അമീബയുടെ സാന്നിധ്യം കണ്ടെത്തിയ കുളങ്ങളുടെയും ജലാശയങ്ങളുടെയും സമീപത്ത് ജാഗ്രതാ നിർദേശങ്ങൾ അടങ്ങിയ ബോർഡുകൾ സ്ഥാപിക്കും. വിപുലമായ ജനകീയ ശുചീകരണ ബോധവത്ക്കരണ പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കാനും മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനമെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

'അമേരിക്കന്‍ ബ്രാന്‍ഡ് ആഗോളതലത്തില്‍ തന്നെ വെറും വേസ്റ്റ് ആയി' ഇന്ത്യക്കെതിരായ തീരുവ യുദ്ധത്തില്‍ ട്രംപിനെതിരെ ആഞ്ഞടിച്ച് യു.എസ് ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍

International
  •  2 days ago
No Image

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം, ഇന്ന് മാത്രം പത്തിലേറെ മരണം

National
  •  2 days ago
No Image

പ്രസാദം നല്‍കിയില്ല; ഡല്‍ഹിയില്‍ ക്ഷേത്ര ജീവനക്കാരനെ അടിച്ചു കൊന്നു; കൊല്ലപ്പെട്ടത് 15 വര്‍ഷമായി ക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കുന്ന 35കാരന്‍

National
  •  2 days ago
No Image

സർക്കാർ സ്‌കൂളിൽ പോകാൻ കുട്ടികളില്ല; രാജ്യത്ത് തുടർച്ചയായ മൂന്നാം വർഷവും പ്രവേശനം കുറഞ്ഞു

Domestic-Education
  •  2 days ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ

Economy
  •  2 days ago
No Image

സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  2 days ago
No Image

കണ്ണൂര്‍ സ്‌ഫോടനം:  പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

Kerala
  •  2 days ago
No Image

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും

Kerala
  •  2 days ago
No Image

കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്‌റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്, നാലുപേരെ കാണാതായി

International
  •  2 days ago