HOME
DETAILS

'ആ കാളയെ കളയണ്ട, രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തേണ്ടി വരും' ബി.ജെ.പിക്ക് വി.ഡി സതീശന്റെ മുന്നറിയിപ്പ്;  അധികം കളിക്കണ്ട കേരളം ഞെട്ടുന്ന ചിലത് വരാനുണ്ടെന്ന് സി.പി.എമ്മിനും താക്കീത്

  
Web Desk
August 26 2025 | 06:08 AM

rahul mangalathil controversy vd satheesan slams bjp and cpm over protest with bull

തിരുവനന്തപുരം: ലൈംഗികാരോപണ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് കാളയുമായി  ഔദ്യോഗിക വസതിയിലേക്ക് നടത്തിയ യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ചില്‍ ശക്തമായ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്. ബി.ജെ.പിക്കും സി.പി.എമ്മിനും ഒരുപോലെ താക്കീത് നല്‍കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

പ്രകടത്തിന് ഉപയോഗിച്ചകാളയെ കളയണ്ട, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തേണ്ടി വരും എന്നാണ് ബി.ജെ.പിക്ക് പ്രതിപക്ഷ നേതാവ് നല്‍കുന്ന താക്കീത്. പാര്‍ട്ടി ഓഫിസിന്റെ മുറ്റത്ത് തന്നെ കെട്ടയിടാനും അദ്ദേഹം ആവശ്യപ്പെടുന്നു. അധികം കളിക്കണ്ട കേരളം ഞെട്ടുന്ന ചിലത് വരാനുണ്ടെന്ന് സി.പി.എമ്മിനും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കാളയുടെ മുഖത്ത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചിത്രം പതിപ്പിച്ച് തെരുവിലൂടെ നടത്തിയായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം. വി.ഡി. സതീശന്റെ വിത്തുകാള എന്ന് അധിക്ഷേപിച്ചുകൊണ്ടുള്ള ബാനറും യുവമോര്‍ച്ച ഉയര്‍ത്തിയിരുന്നു. വി.ഡി. സതീശനും ഷാഫി പറമ്പിലുമായുള്ള കൂട്ടുകച്ചവടത്തിന്റെ ഭാഗമായിട്ടാണ് രാഹുലിനെ എം.എല്‍.എ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നതെന്നും യുവമോര്‍ച്ച ആരോപിച്ചു.


 
യുവമോര്‍ച്ച നടത്തിയ പ്രതിഷേധത്തിനെതിരെ യൂത്ത്‌കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്. ഹിന്ദുമതവിശ്വാസ പ്രകാരം ശിവന്റെ വാഹനമായ കാളയെ ഉപയോഗിച്ച് നടത്തിയ പ്രതിഷേധം മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് കാട്ടാക്കട നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഗൗതം കാട്ടാക്കട ആണ് സംസ്ഥാന പൊലിസ് മേധാവിക്ക് പരാതി നല്‍കിയത്. നട്ടുച്ച സമയം കിലോ മീറ്ററുകളോളം കാളയെ മൂക്കുകയര്‍ ഇട്ട് വലിച്ചിഴച്ച് നടത്തിയെന്നും ക്രൂരത കാട്ടിയെന്നും പരാതിയില്‍ പറയുന്നു.

ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് തങ്ങളുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. എന്നാല്‍  എം.എല്‍.എ സ്ഥാനത്ത് തുടരും. ഇതിനൊപ്പം പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും രാഹുലിനെ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വരുന്ന തെരഞ്ഞെടുപ്പില്‍ രാഹുലിന് സീറ്റ് നല്‍കാതിരിക്കാനും തീരുമാനമായിട്ടുണ്ട്.

അംഗത്വം നഷ്ടമായതോടെ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് നിയമസഭയില്‍ പങ്കെടുക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് സാധിക്കില്ല. വ്യക്തിപരമായി രാജിവെക്കാത്തിടത്തോളം രാഹുലിന് സ്വതന്ത്ര എം.എല്‍.എയായി തുടരേണ്ടി വരും. രാഹുലുമായി ബന്ധപ്പെട്ട ഒരു വിവാദങ്ങളിലും മറുപടി പറയാനുള്ള ഉത്തരവാദിത്തവും ഇനി മുതല്‍ പാര്‍ട്ടിക്കില്ല. നിലവിലുള്ള ആരോപണങ്ങളിലെ നിയമനടപടി ഉള്‍പ്പെടെ രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തിപരമായി കൈകാര്യം ചെയ്യേണ്ടി വരും.

 

opposition leader vd satheesan strongly criticized bjp and cpm over a controversial youth morcha protest involving a bull, demanding rahul mangalathil's resignation over sexual allegations. congress suspends rahul from party membership but he continues as independent mla.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം, ഇന്ന് മാത്രം പത്തിലേറെ മരണം

National
  •  2 days ago
No Image

പ്രസാദം നല്‍കിയില്ല; ഡല്‍ഹിയില്‍ ക്ഷേത്ര ജീവനക്കാരനെ അടിച്ചു കൊന്നു; കൊല്ലപ്പെട്ടത് 15 വര്‍ഷമായി ക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കുന്ന 35കാരന്‍

National
  •  2 days ago
No Image

സർക്കാർ സ്‌കൂളിൽ പോകാൻ കുട്ടികളില്ല; രാജ്യത്ത് തുടർച്ചയായ മൂന്നാം വർഷവും പ്രവേശനം കുറഞ്ഞു

Domestic-Education
  •  2 days ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ

Economy
  •  2 days ago
No Image

സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  2 days ago
No Image

കണ്ണൂര്‍ സ്‌ഫോടനം:  പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

Kerala
  •  2 days ago
No Image

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും

Kerala
  •  2 days ago
No Image

കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്‌റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്, നാലുപേരെ കാണാതായി

International
  •  2 days ago
No Image

അടിമുടി ദുരുഹത നിറഞ്ഞ വീട്, രാത്രിയിൽ അപരിചിതരായ സന്ദർശകർ; കണ്ണൂരിൽ സ്ഫോടനമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം ഊർജ്ജിതം 

Kerala
  •  2 days ago
No Image

ഗസ്സ സിറ്റി 'അപകടകരമായ പോരാട്ടമേഖല'യായി പ്രഖ്യാപിച്ച് ഇസ്റാഈൽ; ആക്രമണം കടുപ്പിക്കാൻ തീരുമാനം

International
  •  2 days ago