HOME
DETAILS

നെഞ്ചുവേദന വരുമ്പോള്‍ ഗ്യാസിന്റെ വേദനയാണോ അതോ ഹൃദയാഘാതമാണോ എന്ന് എങ്ങനെ അറിയും..? ഈ ലക്ഷണങ്ങളിലൂടെ നിങ്ങള്‍ക്കത് തിരിച്ചറിയാം

  
August 26 2025 | 08:08 AM

gas or heart attack how to identify the real cause of chest pain

നെഞ്ചുവേദന വരുമ്പോള്‍ അത് സാധാരണ ഒരു ഗ്യാസ് പ്രശ്‌നമാണോ അതോ ഹൃദയാഘാതത്തിന്റെ ലക്ഷണമാണോ എന്ന് എങ്ങനെയാണ് മനസിലാക്കുക. പ്രയാസമായിരിക്കും നമുക്കത് മനസിലാക്കാന്‍(ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍). പലര്‍ക്കും ഇവരണ്ടും തമ്മില്‍ ആശയക്കുഴപ്പത്തിലാവുകയും മനസിലാക്കാന്‍ കഴിയാതെയും വരുന്നു.

 

her.jpg

അതുകൊണ്ട് തന്നെ ഹൃദയാഘാതമാണോ എന്ന് അറിയാനും വൈകും. എന്നാല്‍ ചില ലക്ഷണങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതിലൂടെ ഹൃദയാഘാതവും ഗ്യാസ് വേദനയും തമ്മിലുള്ള വ്യത്യാസം മനസിലാക്കാന്‍ കഴിയും.

വേദന എവിടെയാണ് സംഭവിക്കുന്നത്. എങ്ങനെയുണ്ട് എന്നീ ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയാല്‍ തന്നെ ഇത് ഗ്യാസ് മൂലമാണോ അതോ ഹൃദയാഘാതമാണോ എന്ന് നിങ്ങള്‍ക്കു കണ്ടെത്താനാവും. നെഞ്ചിലെ വേദന ഗ്യാസിന്റെയാണ് അതോ ഹൃദയാഘാതമാണോ എന്ന് എങ്ങനെ തിരിച്ചറിയാം.

 


എന്താണ് ഇവ രണ്ടും (ഗ്യാസ് വേദനയും ഹൃദയാഘാതവും) തമ്മിലുള്ള വ്യത്യാസം
 

ഗ്യാസ് 

ഗ്യാസ് മൂലമാണ് വേദന ഉണ്ടാകുന്നതെങ്കില്‍ ബഫിങ്, ഗ്യാസ് പുറന്തള്ളല്‍ അല്ലെങ്കില്‍ നേരെ ഇരിക്കുന്നത് പോലെ, ശരീരത്തിന്റെ സ്ഥാനം മാറ്റുന്നതിലൂടെ ആശ്വാസം ലഭിക്കും. ഈ വേദന ആമാശയത്തിന്റെ മുകളില്‍ നിന്നാരംഭിച്ച് നെഞ്ചിലേക്ക് വ്യാപിക്കും. ഈ വേദന മൂര്‍ച്ചയുള്ളതു പോലെയും കത്തുന്ന പോലെയും തോന്നിപ്പിക്കുന്നു.

കനത്ത ഭക്ഷണം കഴിച്ചതിനു ശേഷം ഗ്യാസ് ഉണ്ടാക്കുന്ന പാനീയങ്ങള്‍ കുടിച്ചതിനു ശേഷമോ ഇങ്ങനെ സംഭവിക്കുന്നതും സാധാരണമാണ്. ഇത് കുറച്ചു കഴിയുമ്പോള്‍ ശമിക്കുന്ന വേദനയുമാണ്.

 

fre.jpg


ഹൃദയാഘാതം

ഹൃദയാഘാതത്തിന്റെ വേദന ഗ്യാസ് പുറന്തള്ളുന്നതിലൂടെയോ പൊസിഷന്‍ മാറ്റുന്നതിലൂടെയോ മാറുകയില്ല. വേദന തുടരുകയോ കൂടുകയോ ചെയ്യും. 

വേദന നെഞ്ചിന്റെ മധ്യത്തിലോ ഇടതു വശത്തോ ആരംഭിച്ച് ഇടതുകൈ താടിയെല്ല് കഴുത്ത് പുറം അല്ലെങ്കില്‍ തോളിലേക്കും വ്യാപിക്കും.

ഈ വേദനയ്ക്ക് ഭാരമുള്ളതുപോലെയും സങ്കോചം പോലെയും തോന്നിപ്പിക്കുന്നു.

her.jpg



ഈ വേദന 10 മിനിറ്റോളം നീണ്ടുനില്‍ക്കുകയും വര്‍ധിച്ചുവരുന്നതായും തോന്നുന്നു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ സമ്മര്‍ദ്ദം അല്ലെങ്കില്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം എന്നിവ കാരണമുണ്ടാകാം. 

ഇതും ശ്രദ്ധിക്കുക

ഗ്യാസ് പ്രശ്‌നമുണ്ടായാല്‍ വയറുവേദനയോ ഇടയ്ക്കുള്ള ഏമ്പക്കമോ ഭക്ഷണം കഴിച്ചാലുള്ള അസ്വസ്ഥതയോ ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക.


ഹൃദയാഘാത ലക്ഷണങ്ങള്‍


ശ്വസിക്കാന്‍ ബുദ്ധിമുട്ട്, തണുത്ത് വിയര്‍ക്കുക, തലകറക്കം അല്ലെങ്കില്‍ ക്ഷീണം, ഓക്കാനം അല്ലെങ്കില്‍ ഛര്‍ദി കണ്ടാല്‍ ശ്രദ്ധിക്കുക


വേദന വന്നാല്‍ എന്താണ് ചെയ്യേണ്ടത്

ഗ്യാസ് പോലെയുള്ള വേദനയാണെങ്കില്‍ അത് പുറന്തള്ളുകയോ മറ്റോ ചെയ്യുന്നുവെങ്കില്‍ വിഷമിക്കേണ്ടതില്ല.
വേദന തുടരുകയാണെങ്കില്‍, നെഞ്ചില്‍ ഭാരം അനുഭവപ്പെടുകയാണെങ്കില്‍, ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അല്ലെങ്കില്‍ മറ്റു ഗുരുതരമായ ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടനെ ഡോക്ടറെ കാണിക്കുക. ഓരോ മിനിറ്റും പ്രധാനമാണ്. അതുകൊണ്ട് വൈകിക്കരുത്. 

 

 

 

Chest pain can be confusing—many people struggle to identify whether it's just gas-related discomfort or a more serious heart attack. While both can feel similar, understanding a few key differences can help you act quickly and possibly save a life.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു കശ്മീരിലെ റംബാനില്‍ മേഘവിസ്‌ഫോടനം; മിക്ക ജില്ലകളും വെള്ളത്തിനടിയില്‍, മരണസംഖ്യ കൂടുന്നു

National
  •  a day ago
No Image

നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടന്‍ വള്ളം അപകടത്തില്‍പ്പെട്ടു

Kerala
  •  a day ago
No Image

സമൂഹ മാധ്യമത്തില്‍ ബ്ലോക്ക് ചെയ്തു; 20കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

National
  •  2 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

'അമേരിക്കന്‍ ബ്രാന്‍ഡ് ആഗോളതലത്തില്‍ തന്നെ വെറും വേസ്റ്റ് ആയി' ഇന്ത്യക്കെതിരായ തീരുവ യുദ്ധത്തില്‍ ട്രംപിനെതിരെ ആഞ്ഞടിച്ച് യു.എസ് ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍

International
  •  2 days ago
No Image

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം, ഇന്ന് മാത്രം പത്തിലേറെ മരണം

National
  •  2 days ago
No Image

പ്രസാദം നല്‍കിയില്ല; ഡല്‍ഹിയില്‍ ക്ഷേത്ര ജീവനക്കാരനെ അടിച്ചു കൊന്നു; കൊല്ലപ്പെട്ടത് 15 വര്‍ഷമായി ക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കുന്ന 35കാരന്‍

National
  •  2 days ago
No Image

സർക്കാർ സ്‌കൂളിൽ പോകാൻ കുട്ടികളില്ല; രാജ്യത്ത് തുടർച്ചയായ മൂന്നാം വർഷവും പ്രവേശനം കുറഞ്ഞു

Domestic-Education
  •  2 days ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ

Economy
  •  2 days ago
No Image

സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  2 days ago


No Image

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും

Kerala
  •  2 days ago
No Image

കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്‌റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്, നാലുപേരെ കാണാതായി

International
  •  2 days ago
No Image

അടിമുടി ദുരുഹത നിറഞ്ഞ വീട്, രാത്രിയിൽ അപരിചിതരായ സന്ദർശകർ; കണ്ണൂരിൽ സ്ഫോടനമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം ഊർജ്ജിതം 

Kerala
  •  2 days ago
No Image

ഗസ്സ സിറ്റി 'അപകടകരമായ പോരാട്ടമേഖല'യായി പ്രഖ്യാപിച്ച് ഇസ്റാഈൽ; ആക്രമണം കടുപ്പിക്കാൻ തീരുമാനം

International
  •  2 days ago