അക്രമത്തിനായി വിഘടനവാദികള്‍ കുട്ടികളെ ഉപയോഗിക്കുന്നു: മെഹബൂബ
ശ്രീനഗര്‍: കശ്മീരില്‍ വിഘടനവാദികള്‍ അക്രമങ്ങള്‍ക്കായി കുട്ടികളെ ഉപയോഗിക്കുന്നതായി മെഹബൂബ മുഫ്തി. വിഘടനവാദികള്‍ക്ക് പൊലിസിനെ ഭയമാണ്. പെല്ലറ്റുകള്‍ക്ക് നേരെയും തിരകള്‍ക്ക് നേരെയും കണ്ണീര്‍ വാതകത്തിന് നേരെയും കുട്ടികളോട് പോരാടാന്‍ പറയും. ഇത് അവരുടെ ഭീരുത്വമാണ് പ്രകടമാക്കുന്നതെന്നും മെഹബൂബ പറഞ്ഞു.
കശ്മീരില്‍ അധികകാലം ഈ സാഹചര്യം തുടരില്ല. എല്ലാം പഴയപടിയാകുമെന്നും മെഹബൂബ പ്രത്യാശ പങ്കുവച്ചു. ദൈവം എല്ലാം കാണുന്നുണ്ട്. കശ്മീര്‍ ശാന്തതയിലേക്ക് തിരിച്ചുവരുമെങ്കിലും നിലവിലെ അവസ്ഥ കുട്ടികളുടെ മനസിലുണ്ടാക്കിയ മുറിവ് അവശേഷിക്കുമെന്നും മെഹബൂബ പറഞ്ഞു. വിഘനവാദികളുടെ മക്കളെല്ലാം പഠിക്കുന്നത് മലേഷ്യയിലും രാജസ്ഥാനിലും ദൂരദേശങ്ങളിലുമാണ്. ഇതുവരെയുള്ള സംഘര്‍ഷങ്ങളില്‍ ഏതെങ്കിലും വിഘടനവാദി നേതാക്കളുടെ മക്കള്‍ക്ക് പരുക്ക് പോലും പറ്റിയിട്ടില്ലെന്നും മെഹബൂബ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."