HOME
DETAILS

ഓണം കളറാക്കാന്‍ ആപ്പിള്‍- സേമ്യ പായസം

  
Web Desk
August 28 2025 | 05:08 AM

celebrate onam with a twist  apple-semiya payasam

 

ഓണത്തിന് സദ്യയ്‌ക്കൊപ്പം പായസവും വേണം. എന്നാലേ സദ്യകഴിച്ച ഫീലുണ്ടാവൂ.. അതിനായി വറൈറ്റിയാണ് ഇപ്പോള്‍ പായസങ്ങള്‍. നമുക്കിന്ന് ആപ്പിള്‍ - സേമ്യ പായസം വച്ചു നോക്കാം. ആപ്പിളാണെങ്കില്‍ വിലക്കുറവില്‍ ഇപ്പോ ലഭ്യവുമാണ്. അടിപൊളി രുചിയുള്ള ഈ പായസം ഉണ്ടാക്കാന്‍ മറക്കല്ലേ...

 

 

 

appal.jpg

 

ചേരുവ

സേമ്യ - 250 ഗ്രാം
ആപ്പിള്‍ - 4
പാല്‍ - 3 കപ്പ്
നെയ്യ് - ആവശ്യത്തിന്
പഞ്ചസാര- 4 സ്പൂണ്‍

 

appl.jpg


കണ്ടന്‍സ്ഡ് മില്‍ക്ക് - അര കപ്പ്
ഫ്രഷ് ക്രീം - രണ്ട് ടേബിള്‍ സ്പൂണ്‍
കശുവണ്ടി - 15

 

slai.jpg


ഉണ്ടാക്കുന്ന വിധം

ഒരു പാന്‍ ചൂടാകുമ്പോള്‍ അതിലേക്ക് നെയ്യൊഴിച്ച് സേമ്യ വറുക്കുക. വേറൊരു പാത്രത്തില്‍ പാല്‍ തിളപ്പിക്കുക. പാല്‍ തിളച്ചു വരുമ്പോള്‍ വറുത്തുവച്ച സേമ്യ ഇട്ടുകൊടുക്കുക. തുടര്‍ച്ചയായി ഇളക്കിക്കൊടുക്കണം. ഇതിലേക്ക് പഞ്ചസാരയും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്തുകൊടുക്കുക.

 

ഒന്നു കുറുകി വരുമ്പോള്‍ ഇതിലേക്ക് ഫ്രഷ് ക്രീം ചേര്‍ക്കുക. ശേഷം അരിഞ്ഞുവച്ച ആപ്പിളും ചേര്‍ത്ത് നന്നായി ഇളക്കുക. കുറച്ച് ബട്ടര്‍ ചൂടാക്കി അതില്‍ കശുവണ്ടി വറുത്തിട്ട് അലങ്കരിക്കാം.  അടിപൊളി രുചിയില്‍ പായസം റെഡി. 

 

 

 

What’s an Onam Sadya without payasam? To add a flavorful twist to the traditional feast, try this delicious Apple-Semiya Payasam. With apples now available at lower prices, this recipe is both budget-friendly and unique in taste.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ തൊഴിലവസരങ്ങൾ: ദുബൈയിൽ 19 പുതിയ ഹോട്ടലുകൾ കൂടി ആരംഭിക്കുന്നു; 7,500 പുതിയ ഒഴിവുകൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ടുകൾ | Dubai jobs

uae
  •  a day ago
No Image

ട്രംപിന്റെ തീരുമാനങ്ങൾ പാളുന്നു; യുഎസ് സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിൽ, മാർക്ക് സാൻഡിയുടെ മുന്നറിയിപ്പ്

International
  •  a day ago
No Image

ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അവനാണ്: ദിനേശ് കാർത്തിക്

Cricket
  •  a day ago
No Image

വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങും; വിപഞ്ചിക കേസിൽ ഷാർജയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്

uae
  •  a day ago
No Image

യുവതിക്ക് മെസേജ് അയച്ച് ശല്യപ്പെടുത്തിയ കേസ്; സീനിയർ സിവിൽ പൊലിസ് ഓഫീസർക്ക് സസ്പെൻഷൻ

crime
  •  a day ago
No Image

ബുംറയേക്കാൾ വേഗത്തിൽ ഒന്നാമനാവാം; സെഞ്ച്വറിയടിക്കാൻ ഒരുങ്ങി അർഷ്ദീപ് സിങ്

Cricket
  •  a day ago
No Image

ഇന്ത്യയുടെ ജനാധിപത്യ ആത്മാവിനെ സംരക്ഷിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണ്; ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എംപിമാരുടെ പിന്തുണ അഭ്യർത്ഥിച്ച് ബി സുദർശൻ റെഡ്ഡി

National
  •  a day ago
No Image

ബസ് യാത്രക്കിടെ നാല് പവന്റെ മാല മോഷ്ടിച്ചു; പഞ്ചായത്ത് പ്രസിഡന്റ് പിടിയിൽ, സംഭവം തമിഴ്നാട്ടിൽ

crime
  •  a day ago
No Image

സ്‌കൂളില്‍ വെച്ച് വിദ്യാര്‍ഥികള്‍ക്ക് മരുന്ന് കഴിക്കാന്‍ മുന്‍കൂര്‍ അനുമതി വേണം; പുതിയ നിയമവുമായി യുഎഇ

uae
  •  a day ago
No Image

ഇതുവരെ സ്വന്തമാക്കിയ നേട്ടങ്ങളിൽ അവർ രണ്ട് പേരും തൃപ്തരല്ല: സുനിൽ ഛേത്രി

Cricket
  •  a day ago