
ഷെയ്ഖ് മുഹമ്മദ് ബിന്‍ സാലം റോഡ് വികസിപ്പിക്കും; ലക്ഷ്യം റാസല്‍ഖൈമയിലെ ഗതാഗത കുരുക്ക് ലഘൂകരിക്കല്‍

റാസല്‍ഖൈമ: റാസല്‍ഖൈമ നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനായി ശൈഖ് മുഹമ്മദ് ബിന്‍ സാലം റോഡ് (ഇ 11) വികസിപ്പിക്കാന്‍ റാസല്‍ഖൈമ പൊതു സേവന വകുപ്പ് തീരുമാനിച്ചു. ഈ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതി നഗരത്തിലെ ഗതാഗത പ്രവാഹം മെച്ചപ്പെടുത്താനും യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനും ലക്ഷ്യമിടുന്നു.
അല്‍ ഹംറ റൗണ്ട് എബൗട്ട് മുതല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് (ഇ 311) വരെയുള്ള ഭാഗങ്ങളിലാണ് റോഡ് വികസിപ്പിക്കുന്നത്. റോഡ് ശൃംഖല വിപുലീകരിക്കാനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമാണിത്. സെപ്തംബര്‍ ഒന്നിന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഒന്നാം ഘട്ടത്തില്‍ റോഡ് വീതി കൂട്ടി ഇരു വശത്തും നാല് വരികളാക്കും. അതോടൊപ്പം, ഗതാഗതം സുഗമമാക്കാന്‍ പ്രത്യേക സര്‍വിസ് റോഡ് നിര്‍മിക്കുകയും ചെയ്യും. വൈദ്യുതി, ടെലികമ്യൂണിക്കേഷന്‍, ജലസേചനം, മഴവെള്ളം ഒഴുക്കി വിടാനുള്ള ഓടകള്‍ തുടങ്ങി അവശ്യ പൊതു ഉപയുക്തതാ ശൃംഖലകള്‍ വികസിപ്പിക്കുകയും അത്യാധുനിക എല്‍.ഇ.ഡി വിളക്കു കാലുകള്‍ സ്ഥാപിക്കുകയും ചെയ്യും. ഈ ഘട്ടത്തില്‍ അല്‍ ഹംറ റൗണ്ട് എബൗട്ടിലെ ഇ 11 ഭാഗങ്ങളില്‍ ഗതാഗതം വഴിതിരിച്ചു വിടുന്നതാണ്. ഇതിനായി ഏകദേശം 2 കിലോമീറ്റര്‍ നീളമുള്ള താല്‍ക്കാലിക റോഡും നിര്‍മിക്കും.
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍, റോഡ് വീതി കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. അതോടൊപ്പം, ഡോള്‍ഫിന്‍ ജങ്ഷന് (എസ് 4), ഇ 11ഇ, 311 ജങ്ഷന് (ഡി 1), റെഡ് ടണല്‍ (എസ് 3), മിനാ അല്‍ അറബ് ടണല്‍ (എഫ് 1/എഫ് 2) എന്നിവിടങ്ങളില്‍ പുതിയ പാലങ്ങളും തുരങ്കങ്ങളും നിര്‍മിക്കും. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ പുതിയ പാതകളും കൂട്ടിച്ചേര്‍ക്കുന്നതാണ്. ഈ ഘട്ടത്തിലും ഗതാഗതം ബദല്‍ പാതകളിലേക്ക് വഴിതിരിച്ചു വിടുന്നതുമാണ്. റാസല്‍ഖൈമയിലെ വര്‍ധിച്ചു വരുന്ന ജനസംഖ്യയുടെ ആവശ്യങ്ങള്‍ നിറവേറ്റാനും എമിറേറ്റിന്റെ ദീര്‍ഘ കാല വികസനം ലക്ഷ്യമിട്ടുമാണ് ഈ പദ്ധതി. ആധുനികവും കാര്യക്ഷമവുമായ റോഡ് ശൃംഖല സൃഷ്ടിക്കുന്നതിലൂടെ എമിറേറ്റിന്റെ വളര്‍ച്ചയ്ക്ക് ഇത് വലിയ സംഭാവന നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വളര്‍ച്ചയ്ക്ക് കരുത്ത് പകര്‍ന്ന് പ്രോപര്‍ട്ടി, റിയല്‍ എസ്റ്റേറ്റ് മേഖലകള്‍
അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന എമിറേറ്റാണ് റാസല്‍ഖൈമ. 3.9 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വെയ്ന്‍ അല്‍ മര്‍ജാന്‍ ഐലന്‍ഡ് റിസോര്‍ട്ട് പോലുള്ള ഹോട്ടല്‍ പദ്ധതികളും പ്രോപര്‍ട്ടി വികസനങ്ങളും ഈ വളര്‍ച്ചയ്ക്ക് കരുത്ത് പകരുന്നു.
അബൂദബിയിലെ അല്‍ദാര്‍ പ്രോപര്‍ടീസ്, ദുബൈ ഇന്‍വെസ്റ്റ്മെന്റ്സ്, ദാര്‍ ഗ്ലോബല്‍, ഡമാക് പ്രോപര്‍ടീസ് എന്നിവയുള്‍പ്പെടെയുള്ള ഡെവലപര്‍മാരും പദ്ധതികള്‍ തയാറാക്കുന്നു. റാസല്‍ഖൈമയിലെ ജനസംഖ്യ ഏകദേശം 400,000 ആണെന്നും, അത് വര്‍ധിച്ചു കൊണ്ടിരിക്കുന്നുവെന്നും റാസല്‍ഖൈമ മീഡിയ ഓഫിസ് പറയുന്നു.
2030 അവസാനത്തോടെ ഇവിടത്തെ റെസിഡന്‍ഷ്യല്‍ സ്റ്റോക്ക് ഇരട്ടിയാകുമെന്നും, 11000ത്തിലധികം യൂണിറ്റുകള്‍ പൂര്‍ത്തിയാകുമെന്നും, ആഗോള റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സാവില്‍സിന്റെ സമീപ കാല റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
പ്രോപര്ടി വില്പനയിലും ടൂറിസത്തിലുമുള്ള വളര്‍ച്ചയ്ക്ക് കൂടുതല്‍ സന്ദര്‍ശകര്‍, പ്രോപര്ടി ലോഞ്ചുകള്‍, വെയ്ന്‍ റിസോര്‍ട്ട് പോലുള്ള പദ്ധതികള്‍ എന്നിവ കാരണമാകുമെന്ന് സാവില്‍സ് അഭിപ്രായപ്പെട്ടു.
Ras Al Khaimah has unveiled plans for a massive infrastructure project to expand and upgrade Sheikh Mohammed bin Salem Road (E11), a key coastal artery running from Al Hamra Roundabout to its intersection with Sheikh Mohammed bin Zayed Road (E311).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിൽ: സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രം റോഡ് തുറക്കും, അപകട സാധ്യത നിലനിൽക്കുന്നതായി റവന്യൂ മന്ത്രി
Kerala
• 12 hours ago
കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്; 9 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്
Kerala
• 13 hours ago
തീരുവ തർക്കം; 25% അധിക തീരുവ പിൻവലിക്കണമെന്ന് ഇന്ത്യ; യുഎസുമായി ചർച്ച ഉടൻ നടന്നേക്കുമെന്ന് റിപ്പോർട്ട്
International
• 13 hours ago
9 പേര് മരിച്ച അപകടം തിരിഞ്ഞുനോക്കാതെ പോയി; ബിഹാറില്‍ മന്ത്രിയെ ഒരു കിലോമീറ്ററോളം ഓടിച്ചുവിട്ട് ജനങ്ങള്‍
National
• 13 hours ago
ബിഹാറിനെ ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര പതിമൂന്നാം ദിവസം; തിങ്കളാഴ്ച ഇന്‍ഡ്യാ സഖ്യത്തിന്റെ മഹാറാലിയോടെ സമാപനം
National
• 13 hours ago
കുന്നംകുളത്ത് ബസ് മറിഞ്ഞ് 10 പേർക്ക് പരിക്ക്; തൃശൂർ-കുന്നംകുളം റോഡിൽ ഗതാഗതം സ്തംഭിച്ചു
Kerala
• 14 hours ago
ആര്‍എസ്എസ് ശതാബ്ദി ആഘോഷം: ക്ഷണിച്ചെങ്കിലും ഗള്‍ഫ്, അറബ് പ്രതിനിധികള്‍ വിട്ടുനിന്നു; പങ്കെടുത്തത് 50 ലധികം നയതന്ത്രജ്ഞര്‍
oman
• 14 hours ago
സ്വകാര്യ ബസ്സുകളിലെ ജീവനക്കാർക്ക് പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം; ഹൈക്കോടതി
Kerala
• 21 hours ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത
Kerala
• 21 hours ago
വിജയം നഷ്ടമായത് കണ്മുന്നിൽ; ഏരീസ് കൊല്ലം സെയിലേഴ്സിനെ വീഴ്ത്തി ആലപ്പി
Cricket
• 21 hours ago
നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരില്‍ നിരന്തര പീഢനം; ബെംഗളൂരുവില്‍ യുവ സോഫ്റ്റ്വെയര് എഞ്ചിനീയര്‍ ജീവനൊടുക്കി
National
• a day ago
ഒമ്പത് മാസങ്ങൾക്ക് ശേഷം കാനഡയിൽ ഇന്ത്യൻ സ്ഥാനപതി; ദിനേശ് കെ. പട്നായിക് ചുമതലയേൽക്കും
National
• a day ago
777 മില്യൺ ഡോളറിന്റെ ബിറ്റ്കോയിൻ: പക്ഷേ അയൺകീ വാലറ്റിന്റെ പാസ്വേഡറിയില്ല; നിധികാക്കും ഭൂതം പോലൊരാൾ!
International
• a day ago
വയനാട് ചുരത്തിലെ മണ്ണിടിച്ചില്‍; ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍ തീരുമാനം
Kerala
• a day ago
കളിക്കളത്തിൽ അദ്ദേഹത്തിൽ നിന്നാണ് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചത്: ഡെമ്പലെ
Football
• a day ago
നാല്‍പ്പത് ലക്ഷം തൊട്ട് ദുബൈയിലെ ജനസംഖ്യ; കഴിഞ്ഞ 14 വര്‍ഷത്തിനിടെ നഗരത്തിലെത്തിയത് 20 ലക്ഷം പേര്
uae
• a day ago
മതപരിവര്‍ത്തനം ജനസംഖ്യാ വ്യതിയാനമുണ്ടാക്കുന്നു; ഓരോ കുടുംബത്തിലും മൂന്ന് കുട്ടികള്‍ വേണം; മോഹന്‍ ഭാഗവത്
National
• a day ago
ഏഷ്യ കപ്പിൽ ഇന്ത്യയുടെ കളി മാറ്റിമറിക്കുക ആ മൂന്ന് താരങ്ങളായിരിക്കും: സെവാഗ്
Cricket
• a day ago
പ്രവാസി ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്; പാസ്പോര്‍ട്ട് അപേക്ഷാ നിയമത്തിൽ മാറ്റം വരുത്തി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്
uae
• a day ago
യുഎഇയിലെ വിദ്യർത്ഥികൾക്ക് ആശ്വാസ വാർത്ത; ഗൾഫിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അപാർ നമ്പർ ആവശ്യമില്ലെന്ന് സിബിഎസ്ഇ
uae
• a day ago
മഴ വില്ലനായി; ചതുപ്പില്‍ മണ്ണ് മാന്തി യന്ത്രങ്ങള്‍ ഇറക്കാനായില്ല; വിജിലിന്റെ മൃതദേഹത്തിനായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു
Kerala
• a day ago