HOME
DETAILS

സമസ്തയുടെ ലക്ഷ്യം പരലോക മോക്ഷം; എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍

  
Web Desk
August 29 2025 | 05:08 AM

samasthas aim is spiritual salvation

കാഞ്ഞങ്ങാട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആത്യന്തിക ലക്ഷ്യം ആത്മീയ പുരോഗതിയും പരലോക മോക്ഷവുമാണെന്നും അതിനെ ഭൗതിക താൽപ്പര്യങ്ങൾക്കും താത്കാലിക നേട്ടങ്ങൾക്കും വേണ്ടി ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നവർ സമസ്തയുടെ അന്ത:സത്ത മനസ്സിലാക്കാത്തവരാണെന്നും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയും നൂറാം വാർഷിക സ്വാഗത സംഘം വർക്കിംഗ് ചെയർമാനുമായ എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. 

കാഞ്ഞങ്ങാട് ബിഗ് മാൾ ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം നടന്ന ജില്ലാ സ്വാഗത സംഘം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമസ്ത വാർഷിക സമ്മേളനം നടത്തുന്നത് ആരോടെങ്കിലും മൽസരിക്കാനോ ഊറ്റം കൊള്ളാനോ അല്ല പകരം സംഘടന വിഭാവനം ചെയ്യുന്ന ആദർശ പ്രതിബദ്ധതയും ജീവിത വിശുദ്ധിയും കൂടുതൽ തിളക്കത്തോടെ ഉയർത്തിപ്പിക്കാനാണ്. സമ്മേളനത്തിന് ആതിഥ്യം അരുളാൻ കാസർകോട്ടുകാർക്ക് വലിയൊരു സുവർണാവസരം കൈവന്നിരിക്കയാണ്. അവരത് സമുചിതമായി നിർവഹിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ജില്ലാ സ്വാഗത സംഘം വർക്കിംഗ്‌ ചെയർമാൻ എം.എസ് തങ്ങൾ മദനി അധ്യക്ഷനായി. ജനറൽ കൺവീനർ സലാം ദാരിമി ആലമ്പാടി ആമുഖ ഭാഷണം നടത്തി. സമസ്ത വിദ്യാഭ്യസ മാനേജർ മോയിൻകുട്ടി മാസ്റ്റർ വിഷയാവതരണം നടത്തി.

ചെങ്കളം അബ്ദുല്ല ഫൈസി, സിദ്ദീഖ് നദ് വി ചേരൂർ, അബ്ദുൽ മജീദ് ബാഖവി, താജുദ്ദീൻ ദാരിമി,വി.എം ഇബ്രാഹിം ഹാജി കുണിയ , മൊയ്തു  മൗലവി ബാഖവി, സി.കെ.കെ മാണിയൂർ, സയ്യിദ് ഹാദി തങ്ങൾ, പി.എസ്  ഇബ്രാഹിം ഫൈസി, ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട്,
മുബാറക് ഹസൈനാർ ഹാജി, കല്ലട്ര അബ്ബാസ് ഹാജി, അസീസ് അഷ്റഫി പാണത്തൂർ, സി എം അബ്ദുൽ ഖാദർ ഹാജി, സോളാർ കുഞ്ഞഹമ്മദ് ഹാജി, വടക്കൻ കുഞ്ഞബ്ദുല്ല ഹാജി, എഞ്ചിനിയർ ശരീഫ്, ഫസൽ തങ്ങൾ, ഹമീദ് കുണിയ,സിറാജ് ഖാസിലേൻ, ഹംസ ഹാജി പള്ളിപ്പുഴ, അബൂബക്കർ സാലൂദ് നിസാമി, ഹാരിസ് ദാരിമി, മുഹമ്മദ് സഅദി, സുബൈർ ദാരിമി, ഇർശാദ് ഹുദവി ചടങ്ങിൽ സംബന്ധിച്ചു.

Samastha Kerala Jem-iyyathul Ulama is a prominent Islamic organization in Kerala, India, that focuses on spiritual guidance and salvation. The organization's primary objective is to provide spiritual enlightenment and promote Islamic values among its followers, with the ultimate goal of achieving spiritual salvation in the hereafter [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-അമേരിക്ക വ്യാപാര തർക്കം: നീത അംബാനിയുടെ 'ദി ഗ്രാൻഡ് ഇന്ത്യ ഫെസ്റ്റിവൽ' മാറ്റിവെച്ചു

International
  •  a day ago
No Image

ഇന്ത്യ-ചൈന വിമാന സർവീസ് ഉടൻ പുനരാരംഭിക്കും; മോദി-ഷി കൂടിക്കാഴ്ചയിൽ നിർണായക ധാരണ

National
  •  a day ago
No Image

വൻ കവർച്ച; കെഎസ്ആർടിസി ബസിൽ നിന്ന് യാത്രക്കാരിയുടെ 20 പവൻ സ്വർണം മോഷണം പോയി

Kerala
  •  a day ago
No Image

ഗ്രീൻഫീൽഡിനെ വീണ്ടും കോരിത്തരിപ്പിച്ച് സഞ്ജുവിന്റെ കൊടുങ്കാറ്റ്; കടവുകൾ തലപ്പത്ത്!

Cricket
  •  a day ago
No Image

ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിൽ: തുരങ്കത്തിൽ കുടുങ്ങിയ 19 തൊഴിലാളികളെയും രക്ഷപ്പെടുത്തി

National
  •  a day ago
No Image

പലരും വിരമിക്കുന്ന പ്രായത്തിൽ ചരിത്രനേട്ടം; സിറ്റിയെ വീഴ്ത്തി ഇംഗ്ലണ്ടുകാരന്റെ റെക്കോർഡ് വേട്ട   

Football
  •  a day ago
No Image

തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരുക്കേൽപ്പിച്ചു; നാലുപേർ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  a day ago
No Image

മൊബൈൽ ഫോൺ ഉപയോഗം ദിവസം രണ്ട് മണിക്കൂർ മാത്രം: നിയന്ത്രണവുമായി ജപ്പാനിലെ ടൊയോയേക്ക് നഗരം 

International
  •  a day ago
No Image

തിരുവല്ലയിൽ അമ്മയെയും മക്കളെയും കാണാതായ സംഭവം; ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  a day ago
No Image

ഫ്രാൻസിന്റെ ലോകകപ്പ് ഹീറോയെ നോട്ടമിട്ട് അൽ നസർ; എതിരാളികളെ ഞെട്ടിക്കാൻ റൊണാൾഡോയും സംഘവും

Football
  •  a day ago