HOME
DETAILS

പ്രിയപ്പെട്ട പ്രവാചകൻ‌ - തിരുപ്രഭ

  
ഫാത്തിമത്തുൽ ഫാഹിമ സനാഇയ്യ, കുമ്പിടി
August 30 2025 | 04:08 AM

thiruprabha about prophet muhammed saw nabidinam 2025

വിചാര-വിവേകബുദ്ധി നൽകി മറ്റു ജീവജാലങ്ങളേക്കാൾ മനുഷ്യന് അല്ലാഹു ഔന്നത്യം നൽകിയത് തന്റെ സ്രഷ്ടാവിനെ കണ്ടെത്താനും അവന്റെ തൃപ്തിയിൽ ജീവിക്കാനും അതുവഴി ഇഹപര നേട്ടങ്ങൾ കൈവരിക്കാനും വേണ്ടിയാണ്. ഈയൊരു ലക്ഷ്യവും ആത്യന്തിക ജീവിതവഴികളും മനുഷ്യസമൂഹത്തിന് പരിചയപ്പെടുത്താനാണ് ആദം (അ) മുതൽ അന്ത്യദൂതർ മുഹമ്മദ്‌ (സ) വരെയുള്ള പ്രവാചകന്മാരുടെ നിയോഗം. ആറാം നൂറ്റാണ്ടിലെ പ്രാകൃതാവസ്ഥയിലായിരുന്ന അറേബ്യയുടെ സാമൂഹിക-സാംസ്കാരിക ചുറ്റുപാടുകളിലേക്കാണ് മുഹമ്മദ്‌ (സ) നിയുക്തനായത്. ഏകീകരിക്കപ്പെടാതെ ചിതറിക്കിടന്ന ഗോത്രവിഭാഗങ്ങൾക്കിടയിൽ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന യുദ്ധപരമ്പര പതിവായിരുന്നു. 

അറുത്തുമാറ്റാനാവാത്ത വിധം അധർമങ്ങളും അന്ധവിശ്വാസവും തഴച്ചുവളർന്നിരുന്ന കാലമായിരുന്നു അത്. പ്രവാചകൻ (സ)യുടെ ജീവിതപാത ഒട്ടും സുഗമമായിരുന്നില്ല. ബാല്യത്തിൽ തന്നെ അനാഥത്വം രുചിച്ച നബി ആദ്യം പിതാമഹൻ അബ്ദുൽ മുത്തലിബിന്റെയും പിന്നീട് പിതൃവ്യൻ അബൂതാലിബിന്റെയും സംരക്ഷണത്തിൽ വളർന്നു. ഉപജീവനത്തിനായി കഠിനമായി അധ്വാനിച്ചു. ജീവിതത്തിന്റെ പ്രധാന ഘട്ടത്തിൽ പത്നിയും പിതൃവ്യനും മരണം വരിച്ചു. നുബുവ്വത്താനന്തരം നേരിട്ട ശത്രുത തുടങ്ങിയ അവിടുന്നനുഭവിച്ച സങ്കീർണതകളും അവഹേളനവും ചരിത്രത്തിൽ മറ്റെവിടെയും കാണാനാകില്ല. എന്നാൽ, ക്ഷമയോടെ മറികടന്ന് ശൂന്യതയിൽനിന്ന് തുടങ്ങി മത-രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക സാംസ്കാരികമടക്കമുള്ള സമസ്ത വശങ്ങളുടെയും ഉന്നതികളിൽ പ്രവാചകൻ (സ) തിരുസാന്നിധ്യമറിയിച്ചു. കേവലം 23 വർഷം കൊണ്ട് നക്ഷത്രസമാനരായ സമൂഹത്തെ നബി (സ) പാകപ്പെടുത്തിയെടുത്തു. അതിലേക്കുള്ള സഞ്ചാരം അത്ര എളുപ്പമായിരുന്നില്ലെന്നത് ചരിത്രം കണ്ണീരോടെ വിവരിക്കുന്ന സത്യമാണ്. മുഹമ്മദ്‌ (സ)  നേരിട്ട പ്രതിബന്ധങ്ങളെയും പ്രക്ഷുബ്ധതകളെയും അല്ലാഹു ഖുർആനിലൂടെ (93:6, 93:7, 93:8) വിശദീകരിക്കുന്നുണ്ട്. പ്രതിസന്ധികളുടെ ഘട്ടങ്ങളിലെല്ലാം അല്ലാഹു നബി (സ) തണലൊരുക്കി. എന്നാൽ, ശത്രുക്കളുടെ എല്ലാ കുതന്ത്രങ്ങളിൽ നിന്നും അല്ലാഹു  നബി (സ)ക്ക് ദൈവികമായ കവചമൊരുക്കി സംരക്ഷണമേർപ്പെടുത്തി. ആത്മധൈര്യത്തോടെ ഇസ്‍ലാമിക പ്രബോധന പ്രചാരണ രംഗത്ത് ശക്തമായി നിലകൊള്ളാനുള്ള എല്ലാ സഹായവും അല്ലാഹുവിന്റെ ഭാഗത്തുനിന്ന് നിരന്തരമായി നബി (സ)ക്കുണ്ടായി. എല്ലാറ്റിനുമുപരിയായി അല്ലാഹു അന്ത്യപ്രവാചകന്റെ സൽകീർത്തിയെ എക്കാലത്തേക്കുമായി ഉയർത്തിവച്ചു.

അല്ലാഹു നബി (സ)ക്കു നൽകിയ ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വർത്തമാനങ്ങൾ സൂറത്തുശ്ശറഹിലൂടെ വിശദീകരിക്കുന്നുണ്ട്. അല്ലാഹുവിന്റെ ഇഷ്ട ഭാജനമായിരുന്നു മുത്ത് റസൂൽ (സ). മുഹമ്മദ് (സ)യോളം അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് പാത്രമായ മറ്റൊരു സൃഷ്ടിയും ഉലകിലില്ല. ഏകദൈവ വിശ്വാസത്തെയും നൈതികതയെയും ഉയർത്തിപ്പിടിച്ച് നിരവധി പ്രവാചകർ നിയുക്തരായിട്ടുണ്ടെങ്കിലും രിസാലത്തിന്റെ പൂർത്തീകരണത്തിനായി അന്ത്യപ്രവാചകനായി അല്ലാഹു തിരഞ്ഞെടുത്തത് മുഹമ്മദ് മുസ്ത്വഫ (സ)യെയാണ്. എള്ളോളം അളവിൽ തുടങ്ങി പ്രപഞ്ചത്തിന്റെ നാനാഭാഗങ്ങളിലും അനുയായീവൃന്ദം നൽകിയതും അവിടുത്തേക്കാണ്. ഇസ്‌ലാമിലേക്കുള്ള കാൽവയ്പും അവിടന്നങ്ങോട്ടുള്ള വിശ്വാസിയുടെ നിസ്കാരവും പ്രാർഥനയും അനുബന്ധ കാര്യങ്ങളും പൂർണമാകുന്നത് നബിയുടെ പേര് പരാമർശിക്കുന്നതിലൂടെയാണ്. എന്തിനേറെ, അഖില ലോക രക്ഷിതാവ് തന്നോട് ചേർത്തെഴുതുന്ന ഏകനാമവും മുഹമ്മദ് റസൂലുല്ലാഹിയുടേതാണ്. കാലപ്രവാഹത്തോടൊപ്പം അല്ലാഹുവിന്റെ സ്നേഹവും ആദരവും തുടർന്നു കൊണ്ടേയിരിക്കുകയാണ്. അതാണ് മുത്ത് നബി (സ)യുടെ മഹത്വം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-അമേരിക്ക വ്യാപാര തർക്കം: നീത അംബാനിയുടെ 'ദി ഗ്രാൻഡ് ഇന്ത്യ ഫെസ്റ്റിവൽ' മാറ്റിവെച്ചു

International
  •  a day ago
No Image

ഇന്ത്യ-ചൈന വിമാന സർവീസ് ഉടൻ പുനരാരംഭിക്കും; മോദി-ഷി കൂടിക്കാഴ്ചയിൽ നിർണായക ധാരണ

National
  •  a day ago
No Image

വൻ കവർച്ച; കെഎസ്ആർടിസി ബസിൽ നിന്ന് യാത്രക്കാരിയുടെ 20 പവൻ സ്വർണം മോഷണം പോയി

Kerala
  •  a day ago
No Image

ഗ്രീൻഫീൽഡിനെ വീണ്ടും കോരിത്തരിപ്പിച്ച് സഞ്ജുവിന്റെ കൊടുങ്കാറ്റ്; കടവുകൾ തലപ്പത്ത്!

Cricket
  •  a day ago
No Image

ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിൽ: തുരങ്കത്തിൽ കുടുങ്ങിയ 19 തൊഴിലാളികളെയും രക്ഷപ്പെടുത്തി

National
  •  a day ago
No Image

പലരും വിരമിക്കുന്ന പ്രായത്തിൽ ചരിത്രനേട്ടം; സിറ്റിയെ വീഴ്ത്തി ഇംഗ്ലണ്ടുകാരന്റെ റെക്കോർഡ് വേട്ട   

Football
  •  2 days ago
No Image

തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരുക്കേൽപ്പിച്ചു; നാലുപേർ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  2 days ago
No Image

മൊബൈൽ ഫോൺ ഉപയോഗം ദിവസം രണ്ട് മണിക്കൂർ മാത്രം: നിയന്ത്രണവുമായി ജപ്പാനിലെ ടൊയോയേക്ക് നഗരം 

International
  •  2 days ago
No Image

തിരുവല്ലയിൽ അമ്മയെയും മക്കളെയും കാണാതായ സംഭവം; ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  2 days ago
No Image

ഫ്രാൻസിന്റെ ലോകകപ്പ് ഹീറോയെ നോട്ടമിട്ട് അൽ നസർ; എതിരാളികളെ ഞെട്ടിക്കാൻ റൊണാൾഡോയും സംഘവും

Football
  •  2 days ago