HOME
DETAILS

അഞ്ചുകോടി കുട്ടികള്‍ അലയുകയാണ്, അഭയമില്ലാതെ- INFOGRAPHICS

  
backup
September 07, 2016 | 12:14 PM

%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%81%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b2%e0%b4%af

 

ഭ്യന്തര യുദ്ധത്തിലും കലഹത്തിലും പെട്ട് വഴിമുട്ടുന്ന കുട്ടികളുടെ ഭീതിപ്പെടുത്തുന്ന കണക്കുകളാണ് യുനിസെഫില്‍ നിന്ന് പുറത്തുവരുന്നത്. ലോകത്താകമാനം അഞ്ചു കോടി കുട്ടികള്‍ വീടുകളില്‍ നിന്ന് പുറന്തള്ളപ്പെട്ടുവെന്നാണ് പുതിയ കണക്ക്.

കലാപരൂക്ഷിതമായ സ്ഥലങ്ങളില്‍ നിന്ന് സമാധാന ഇടം തേടിയാണ് 2.8 കോടി കുട്ടികളും വീടുകളില്‍ നിന്ന് ഇറങ്ങിയത്.

അഭയാര്‍ഥികളാവുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. അഭയാര്‍ഥി കുട്ടികളുടെ എണ്ണം കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഇരട്ടിയിലധികം വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തുവര്‍ഷം മുന്‍പ് 40 ലക്ഷമായിരുന്ന അഭയാര്‍ഥി കുട്ടികളുടെ എണ്ണം 82 ലക്ഷമായി ഉയര്‍ന്നു.

സര്‍ക്കാരുകള്‍ വേണ്ട നടപടികള്‍ അടിയന്തിരമായി സ്വീകരിച്ചില്ലെങ്കില്‍ ഇത് ഇനിയും വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു.

ഒരു കോടി അഭയാര്‍ഥി കുട്ടികളുടെയും പത്തുലക്ഷം ആശ്രിത അന്വേഷികളായ കുട്ടികളുടെയും ഇപ്പോഴത്തെ അവസ്ഥ തന്നെ അറിയാനായിട്ടില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. 1.7 കോടി കുട്ടികളും അഭയാര്‍ഥികളായത് അവരുടെ രാജ്യങ്ങളില്‍ നടക്കുന്ന ആഭ്യന്തര കലഹത്തില്‍പ്പെട്ടാണ്.

unicef

45 ശതമാനം അഭയാര്‍ഥി കുട്ടികളും രണ്ടു രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. രക്തരൂക്ഷിതമായ സിറിയ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് രക്ഷതേടി യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അലഞ്ഞവരാണധികവും.

കൂട്ടിനാരുമില്ലാതെ 78 രാജ്യങ്ങളില്‍ ആശ്രയത്വം തേടിയ കുട്ടികളുടെ എണ്ണം 2014 നെ സംബന്ധിച്ച് മൂന്നു മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. ഒരു ലക്ഷം കുട്ടികള്‍ ഇങ്ങനെയുണ്ടെന്നാണ് കണക്ക്. ഇവരുടെ പക്കല്‍ തിരിച്ചറിയില്‍ രേഖകളോ മറ്റോ ഇല്ലതാനും.

യുദ്ധം, ദാരിദ്ര്യം, കലഹം, കാലാവസ്ഥാ വ്യതിയാനം അങ്ങനെ എന്തു പ്രശ്‌നമുണ്ടായാലും അതില്‍ ഒരു ഉത്തരവാദിത്തവുമില്ലാത്ത കുട്ടികള്‍ വഴിമുട്ടിപ്പോകുന്നു.

രണ്ടു കോടി കുട്ടികള്‍ കുടിയേറ്റക്കാരായി പോയവരാണ്. ദാരിദ്ര്യം, കൂട്ടക്കലഹം എന്നിവയില്‍പ്പെട്ടാണ് ഇവര്‍ വീടുവിട്ട് മറ്റൊരു ഇടം തപ്പിപ്പോയത്.

refugi

അഭയാര്‍ഥികളായാലും കുടിയേറിപ്പോകുന്നവരായാലും കുട്ടികള്‍ ഒരുപാട് ദുരന്തങ്ങള്‍ ഏല്‍ക്കേണ്ടിവരുന്നു. ചിറകുവിരിയാത്ത പ്രായത്തില്‍ തന്നെ ദുരിതത്തില്‍പ്പെടുമ്പോള്‍ സമാധാനം തേടിയാണ് മറ്റൊരു ഇടം തേടി അലയുന്നത്.

എന്നാല്‍ പിന്നീട് ഇവര്‍ നിരന്തരം പീഡനമേല്‍ക്കേണ്ടി വരുന്നു. തട്ടിക്കൊണ്ടുപോവല്‍, കൊല, റേപ്പ് എന്നിവയ്ക്ക് ഇരയാവുന്നവരാണ് അധികവും. ഇനി ജീവിച്ചാല്‍ തന്നെ നിര്‍ജ്ജലീകരണം, പോഷകാഹാരക്കുറവ് എന്നിവ ഇവരുടെ ജീവിതത്തെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  3 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  3 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  3 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  3 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  3 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  3 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  3 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  3 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  3 days ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  3 days ago