HOME
DETAILS

പരസ്പരവിശ്വാസത്തോടെ മുന്നോട്ട്, മാനവരാശിയുടെ പുരോഗതിക്ക് ഇന്ത്യ - ചൈന ബന്ധം അനിവാര്യം; നിർണായകമായി മോദി - ഷീ ജിൻപിങ് കൂടിക്കാഴ്ച

  
Web Desk
August 31 2025 | 05:08 AM

modi xi jinping meeting on india china relations

ബീജിങ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങുമായി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. 40 മിനുട്ട് നീണ്ടുനിന്ന നിർണായക ചർച്ച ലോകം ഏറെ ആകാംക്ഷയോടെയാണ് നോക്കിക്കണ്ടത്. പരസ്പരവിശ്വാസത്തോടെ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യയും ചൈനയും പ്രതിജ്ഞാബദ്ധരാണെന്ന് മോദി കൂടികാഴ്ചക്കിടെ പരാമർശിച്ചു. ഏഴ് വർഷത്തിന് ശേഷമാണ് ഇരുരാജ്യ തലവന്മാരും ചൈനയിൽവെച്ച് കൂടിക്കാഴ്ച നടത്തുന്നത്.

അമേരിക്കയുടെ തീരുവ ഭീഷണിക്കിടെയാണ് ഇന്ത്യ–ചൈന ചർച്ച നടന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും മോദിയ്‌ക്കൊപ്പം ഇന്ത്യയുടെ ഭാഗത്ത് നിന്ന് ചർച്ചയിൽ പങ്കെടുത്തു. അതിർത്തിയുടെ മാനേജ്മെന്റിനായി ഒരു കരാറിലെത്തിയെന്നും ചർച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുരോഗതി ഉണ്ടായെന്നും ചർച്ച വിലയിരുത്തലുണ്ടായി. മാനവരാശിയുടെ ആകെ പുരോഗതിക്ക് ഇന്ത്യ-ചൈന ബന്ധം അനിവാര്യമാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. റഷ്യയിലെ കസാനിൽ 10 മാസം മുൻപ് ഉണ്ടാക്കിയ ധാരണ നന്നായി മുന്നോട്ടു കൊണ്ടു പോകാനായെന്നും അദ്ദേഹം പറഞ്ഞു. അതിർത്തി തർക്കം പരിഹരിക്കാനുള്ള സംഭാഷണം ഷി ജിൻപിങുമായി നടന്നെന്നും മോദി പറഞ്ഞു. 

ഇന്ത്യ-ചൈന അതിർത്തിയിൽ നിലവിൽ ശാന്തമായ അന്തരീക്ഷമാണെന്നും മോദി വ്യക്തമാക്കി. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ നേരിട്ടുള്ള വിമാന വൈകാതെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും ബന്ധം നന്നാക്കേണ്ടത് 280 കോടി ജനങ്ങളുടെ ക്ഷേമത്തിന് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. .

എസ്.സി.ഒയുടെ ചെയർമാൻ സ്ഥാനം വഹിക്കുന്ന ഷീ ജിങ്പിങ്ങിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഷീ ജിൻപിങിന്റെ ക്ഷണത്തിന് നന്ദി അറിയിക്കുകയാണെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. 

ഏഴ് വർഷത്തിന് ​ശേഷമാണ് ചൈനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്തുന്നത്. എസ്.സി.ഒ സമ്മേളനത്തിൽ പ​ങ്കെടുക്കുന്നതിനും ചൈനീസ് പ്രസിഡന്റുമായി കുടിക്കാഴ്ച നടത്തുന്നതിനുമായാണ് മോദി ഇന്നലെ ചൈനയിൽ എത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ-അമേരിക്ക വ്യാപാര തർക്കം: നീത അംബാനിയുടെ 'ദി ഗ്രാൻഡ് ഇന്ത്യ ഫെസ്റ്റിവൽ' മാറ്റിവെച്ചു

International
  •  6 hours ago
No Image

ഇന്ത്യ-ചൈന വിമാന സർവീസ് ഉടൻ പുനരാരംഭിക്കും; മോദി-ഷി കൂടിക്കാഴ്ചയിൽ നിർണായക ധാരണ

National
  •  6 hours ago
No Image

വൻ കവർച്ച; കെഎസ്ആർടിസി ബസിൽ നിന്ന് യാത്രക്കാരിയുടെ 20 പവൻ സ്വർണം മോഷണം പോയി

Kerala
  •  7 hours ago
No Image

ഗ്രീൻഫീൽഡിനെ വീണ്ടും കോരിത്തരിപ്പിച്ച് സഞ്ജുവിന്റെ കൊടുങ്കാറ്റ്; കടവുകൾ തലപ്പത്ത്!

Cricket
  •  7 hours ago
No Image

ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിൽ: തുരങ്കത്തിൽ കുടുങ്ങിയ 19 തൊഴിലാളികളെയും രക്ഷപ്പെടുത്തി

National
  •  7 hours ago
No Image

പലരും വിരമിക്കുന്ന പ്രായത്തിൽ ചരിത്രനേട്ടം; സിറ്റിയെ വീഴ്ത്തി ഇംഗ്ലണ്ടുകാരന്റെ റെക്കോർഡ് വേട്ട   

Football
  •  7 hours ago
No Image

തൃശൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരുക്കേൽപ്പിച്ചു; നാലുപേർ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  8 hours ago
No Image

മൊബൈൽ ഫോൺ ഉപയോഗം ദിവസം രണ്ട് മണിക്കൂർ മാത്രം: നിയന്ത്രണവുമായി ജപ്പാനിലെ ടൊയോയേക്ക് നഗരം 

International
  •  8 hours ago
No Image

തിരുവല്ലയിൽ അമ്മയെയും മക്കളെയും കാണാതായ സംഭവം; ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  8 hours ago
No Image

ഫ്രാൻസിന്റെ ലോകകപ്പ് ഹീറോയെ നോട്ടമിട്ട് അൽ നസർ; എതിരാളികളെ ഞെട്ടിക്കാൻ റൊണാൾഡോയും സംഘവും

Football
  •  9 hours ago