
ഹമാസിന്റെ അൽ-ഖസ്സാം ബ്രിഗേഡ്‌സ് വക്താവ് അബു ഉബൈദ കൊല്ലപ്പെട്ടു? ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്‌റാഈൽ മാധ്യമങ്ങൾ

ഗസ്സ: അൽ ഖസ്സാം വക്താവ് അബൂ ഉബൈദയെ വധിച്ചെന്ന് ഇസ്‌റാഈൽ മാധ്യമങ്ങൾ. Ynet News ആണ് ഫലസ്തീൻ, ഇസ്‌റാഈൽ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത പുറത്തുവിട്ടത്. ഗസ്സ സിറ്റിയിലെ റിമാൽ മേഖലയിൽ ഇസ്‌റാഈൽ ശനിയാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.
എന്നാൽ അബു ഉബൈദയുടെ മരണം സംബന്ധിച്ച് യാതൊരു സ്ഥിരീകരണവും ഹമാസിന്റെയോ അൽ ഖസ്സാമിന്റെയോ ഭാഗത്ത് നിന്ന് ഇതുവരെ വന്നിട്ടില്ല. ആക്രമണം നടത്തിയ ഇസ്‌റാഈൽ പ്രതിരോധ സേനയും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
ഒരു അപ്പാർട്ട്മെന്റിൽ നടന്ന ഇസ്‌റാഈൽ ആക്രമണത്തിൽ എല്ലാ താമസക്കാരും കൊല്ലപ്പെട്ടതായി ഒരു ഫലസ്തീൻ വൃത്തത്തെ ഉദ്ധരിച്ച് സഊദി വാർത്താ മാധ്യമമായ അൽ-അറേബ്യ റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിലും സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അബു ഉബൈദ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ ആക്രമണം നടത്തി അദ്ദേഹത്തെയും അതിനുള്ളിലെ എല്ലാവരെയും കൊന്നതായി പലസ്തീൻ വൃത്തങ്ങൾ അൽ അറബിയയോട് പറഞ്ഞു എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഗസ്സ നഗരത്തിലെ ഒരു മുതിർന്ന 'ഹമാസ് തീവ്രവാദി' യെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഐഡിഎഫും ഷി ബെറ്റും പറയുന്നുണ്ടെങ്കിലും അത് അബു ഉബൈദ ആണെന്ന് പറഞ്ഞിട്ടില്ല. ആക്രമണങ്ങളിൽ കൃത്യതയുള്ള യുദ്ധോപകരണങ്ങൾ, വ്യോമ നിരീക്ഷണം, അധിക ഇന്റലിജൻസ് എന്നിവ ഉപയോഗിച്ചതായി ഇസ്‌റാഈൽ സൈന്യം അറിയിച്ചു. അബു ഉബൈദയെയാണ് വ്യോമാക്രമണത്തിന്റെ ലക്ഷ്യമെന്ന് ഇസ്‌റാഈലിന്റെ ചാനൽ 13 റിപ്പോർട്ട് ചെയ്തു.
അബു ഉബൈദ എന്ന നാമത്തിൽ അറിയപ്പെടുന്ന ഹുദൈഫ സമീർ അബ്ദുല്ല അൽ-കഹ്‌ലൗത്ത് ഫലസ്തീന്റെ പോരാട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ്. 2002 ലാണ് മുതിർന്ന ഫീൽഡ് ഓപ്പറേറ്റീവായി അദ്ദേഹം ഉയർന്നുവന്നത്. നിരവധി പോരാട്ടങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹം. 2005 ൽ ഇസ്‌റാഈൽ ഗസ്സയിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് ഫലസ്തീന്റെ ഔദ്യോഗിക ശബ്ദമായി മാറി. ഔദ്യോഗിക വക്താവായി തങ്ങളുടെ നിലപാടുകൾ എന്നും ലോകത്തോട് വിളിച്ചുപറഞ്ഞ വ്യക്തികൂടിയായിരുന്നു അബു ഉബൈദ.
ഇതാദ്യമായല്ല അബു ഉബൈദയെ ഇല്ലാതാക്കാൻ വേണ്ടി ഐഡിഎഫ് ആക്രമണം നടത്തുന്നത്. എന്നാൽ അപ്പോഴെല്ലാം തിരിച്ചുവന്ന് തന്നെ തൊടാൻ ഇസ്‌റാഈൽ സൈന്യത്തിന് സാധിച്ചില്ലെന്ന് പറഞ്ഞ വ്യക്തിയാണ് അബു ഉബൈദ എന്ന ഹുദൈഫ സമീർ അബ്ദുല്ല അൽ-കഹ്‌ലൗത്ത്. ഇത്തവണയും അദ്ദേഹം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഫലസ്തീനിലെ അനുയായികൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'കുന്നംകുളം മോഡല്‍' പീച്ചിയിലും; ബിരിയാണിക്ക് രുചി കുറവാണെന്നതിന്റെ പേരില്‍ ഹോട്ടലുടമക്ക് മര്‍ദനം: കേസ് ഒതുക്കാന്‍ പൊലിസ് പണം വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
Kerala
• 2 days ago
ചാലക്കുടിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഫോറസ്റ്റ് വാച്ചര്‍ക്കു ഗുരുതരമായി പരിക്ക്; ഭയന്നോടിയപ്പോള്‍ കാനയില്‍ വീണു, ആനയുടെ ചവിട്ടേറ്റു
Kerala
• 2 days ago
തദ്ദേശ തെരഞ്ഞെടുപ്പ്: പടലപ്പിണക്കങ്ങൾ പറഞ്ഞ് തീർക്കുന്ന തിരക്കിൽ മുഖ്യമുന്നണികൾ
Kerala
• 2 days ago
ചേരാനല്ലൂരിൽ വാഹനമിടിച്ച് കുതിര ചത്ത സംഭവം: സവാരിക്കാരനെതിരെ കേസ്; മദ്യലഹരിയിലായിരുന്നുവെന്ന് ആരോപണം
Kerala
• 2 days ago
മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി; അയല്‍വാസികളായ ദമ്പതികളെ നാട്ടുകാര്‍ അടിച്ചു കൊന്നു
National
• 2 days ago
ലക്ഷങ്ങൾ വില വരുന്ന ഉപകരണങ്ങൾ അനുമതിയില്ലാതെ വാങ്ങൽ: സംസ്ഥാന പൊലിസ് മേധാവിക്ക് താക്കീത് നൽകി സർക്കാർ
Kerala
• 2 days ago
കുന്നംകുളം കസ്റ്റഡി മർദനം: പൊലിസുകാരുടെ സസ്പെൻഷനിൽ അതൃപ്തി; പ്രതിഷേധത്തിന് അയവില്ലാതെ നേതാക്കൾ; കെ.സി. വേണുഗോപാൽ ഇന്ന് തൃശൂരിൽ
Kerala
• 2 days ago
അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലുള്ള രണ്ടുപേരുടെ നില അതീവ ഗുരുതരം, ചികിത്സയിലുള്ളത് 11 പേർ; സംസ്ഥാനത്ത് 42 കേസുകൾ സ്ഥിരീകരിച്ചു
Kerala
• 2 days ago
സമ്പൂര്‍ണ ചന്ദ്രഗ്രഹണം: ഇന്ന് ഗ്രഹണ നിസ്‌കാരം നിര്‍വഹിക്കാന്‍ ആഹ്വാനംചെയ്ത് യുഎഇ മതകാര്യമന്ത്രാലയം | നിസ്‌കാരത്തിന്റെ രൂപം അറിയാം
uae
• 2 days ago
തൃശ്ശൂർ പീച്ചി പൊലിസ് സ്റ്റേഷനിൽ ക്രൂര മർദനം; ദൃശ്യങ്ങൾ പുറത്തുവിട്ട് പരാതിക്കാരൻ
crime
• 2 days ago
കോഴിക്കോട് വടകരയിൽ ബാറിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്, പ്രതി ഓടി രക്ഷപ്പെട്ടു
crime
• 2 days ago
കുട്ടികളുടെ ആരോഗ്യത്തിന് പ്രഥമ പരിഗണന; സ്കൂൾ കഫറ്റീരിയകളിൽ ജങ്ക് ഫുഡ് നിരോധിച്ച് യുഎഇ
uae
• 2 days ago
പ്രവാസികളുടെ ചിറകിലേറി ജിസിസി രാജ്യങ്ങള്‍; 24.6 ദശലക്ഷം തൊഴിലാളികളില്‍ 78 ശതമാനവും പ്രവാസികള്‍
Kuwait
• 2 days ago
യുഎസ് കപ്പലുകൾക്ക് മുകളിൽ വിമാനം പറത്തിയാൽ വെടിവെച്ചിടും; വെനസ്വേലയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ്
International
• 2 days ago
വഖ്ഫ് ഭേദഗതി നിയമം; വഖ്ഫ് സ്ഥാപന ഭാരവാഹികളുടെ സംഗമം 27ന് കോഴിക്കോട്
Kerala
• 2 days ago
വ്യാജ വെബ്സൈറ്റ് തട്ടിപ്പിൽ 400 ദീനാറോളം നഷ്ടമായി: ഒടുവിൽ നഷ്ടപ്പെട്ട പണം തിരിച്ചു ലഭിച്ചതിന്റെ സന്തോഷത്തിൽ മലയാളി
bahrain
• 2 days ago
വാർഡനെ ചുറ്റിക കൊണ്ട് തലക്കടിച്ച് രണ്ട് തടവുകാർ ജയിൽ ചാടി; സംഭവം ആന്ധ്രപ്രദേശിൽ
National
• 2 days ago
കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടി; നാല് പൊലിസുകാര്‍ക്ക് സസ്പെന്ഷന്
Kerala
• 2 days ago
ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുമെന്ന് നെതന്യാഹു; ശക്തമായി അപലപിച്ച് യുഎഇ
uae
• 2 days ago
സസ്പെൻഷൻ പോരാ പിരിച്ചു വിടണം; കേരള പൊലിസിന്റെ ക്രൂരതയ്ക്കെതിരെ സമരം തുടരും വിഡി സതീശൻ
Kerala
• 2 days ago
പ്രവാസികളെ തടഞ്ഞുവെച്ച് കവര്‍ച്ച; കുവൈത്തിലെ വ്യാജ പൊലിസിനെതിരെ മുന്നറിയിപ്പ്
Kuwait
• 2 days ago