റോഡ് നന്നായില്ലെങ്കിലും കുഴപ്പമില്ല....! പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ചു
തൃശൂർ: കോടതി ഉത്തരവിനെ തുടർന്ന് ടോൾ പിരിവ് നിർത്തിവെച്ച പാലിയേക്കരയിൽ ടോൾ നിരക്ക് കൂട്ടാൻ അനുമതി. കരാർ കമ്പനിയായ ജി.ഐ.പി.എല്ലിന് അനുമതി നൽകി നാഷണൽ ഹൈവേ അതോറിറ്റി (എൻ.എച്ച് എ.ഐ.) നിലവിലുള്ള ചാർജിനു പുറമെ ഒരു വശത്തേക്ക് 5 മുതൽ 10 രൂപ വരെയാണ് വർധന. സെപ്റ്റംബർ 10 മുതൽ നിരക്ക് വർധന നിലവിൽ വരും. റോഡ് തകർന്നതിനെ തുടർന്ന് ഗതാഗത കുരുക്ക് സ്ഥിരമായതോടെ ഹൈക്കോടതി നിലവിൽ സെപ്റ്റംബർ 9 വരെ ടോൾ പിരിവ് നിർത്തി വെച്ചിരിക്കുകയാണ്.
ഒരു ഭാഗത്തേക്ക് പോകുന്ന കാറുകൾക്ക് 90 രൂപ ഉണ്ടായിരുന്നത് ഇനി മുതൽ 90 മുതൽ 100 രൂപ വരെ നൽകേണ്ടി വരും. ഇവർക്ക് ഒന്നിൽ കൂടുതൽ യാത്രക്ക് 140 രൂപ എന്ന നിരക്കിൽ മാറ്റമുണ്ടാകില്ല. ചെറുകിട വാണിജ്യ വാഹനങ്ങൾക്ക് 160 രൂപ ഉണ്ടായിരുന്നത് 165 രൂപയായി നൽകേണ്ടി വരും. ഇവയുടെ ഒരു ദിവസം ഒന്നിൽ കൂടുതൽ യാത്രകൾക്ക് 240ന് പകരം 245 രൂപ നൽകണം.
ബസ്, ട്രക്ക് എന്നിവക്ക് 320ൽ രൂപയിൽ നിന്ന് വർധിച്ച് 330 ആയി ഉയർന്നു. ഒരു ദിവസം ഒന്നിൽ കൂടുതൽ യാത്ര ചെയ്യുന്നതിനുള്ള നിരക്ക് 485ൽ നിന്ന് 495 ആയി ഉയരും. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ഒരു ഭാഗത്തേക്ക് 515 രൂപ എന്നത് 530 ആകും. ഒന്നിൽ കൂടുതൽ യാത്രക്ക് ഒരു ദിവസം നൽകേണ്ടത് 775 ൽ നിന്ന് 795 രൂപയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."