
പരിസ്ഥിതിസാക്ഷരതയിലേയ്ക്ക്
കേവലസാക്ഷരത നേടുകയെന്നതായിരുന്നു സക്ഷരതായജ്ഞത്തിന്റെ പ്രധാനലക്ഷ്യം. ഒരുവര്‍ഷത്തെ ജനകീയപ്രവര്‍ത്തനത്തിലൂടെ ആ ലക്ഷ്യം കൈവരിക്കാന്‍ നമുക്കു കഴിഞ്ഞു. അതുകൊണ്ടുതന്നെ പൊതുസാക്ഷരതയിലും സ്ത്രീസാക്ഷരതയിലും വികസിതരാഷ്ട്രങ്ങള്‍ക്കൊപ്പമെത്താന്‍ കേരളത്തിനുകഴിഞ്ഞു.
തൊഴില്സാക്ഷരതയടക്കം നിരവധി പ്രാഥമികസാക്ഷരതാമേഖലകളില് തുടര്‍സാക്ഷരതാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തിലാണ് ഈ വര്‍ഷത്തെ സാക്ഷരതാദിനം ഇന്ന് ആചരിക്കുന്നത്. ഈ കാലയളവില്‍ പ്രാഥമികമായും നാം ആര്‍ജിക്കേണ്ട പ്രധാന ആശയമാണു പരിസ്ഥിതിസാക്ഷരത. അതുകൊണ്ടുതന്നെ ഈ വര്‍ഷം (2016 സെപ്തംബര്‍ 8 മുതല്‍ 2017 സെപ്തംബര്‍ 8 വരെ) പരിസ്ഥിതിസാക്ഷരതാവര്ഷമായി നാം ആചരിക്കുകയാണ്. അതിന്റെ ഉദ്ഘാടനം ഇന്നു നടക്കും. കേരളത്തിലെ മുഴുവന്‍ താലൂക്കുകളും കേന്ദ്രീകരിച്ച് ഒരേസമയം പരിസ്ഥിതിസാക്ഷരതയെക്കുറിച്ചു ചര്‍ച്ച നടക്കും.
പ്രകൃതിയും മനുഷ്യനും, മനുഷ്യനും മനുഷ്യനും, മനുഷ്യനും ഇതരജീവികളും തമ്മില്‍ സ്ഥൂലവും സൂക്ഷ്മവുമായ നിരവധി ബന്ധങ്ങളുണ്ട്. മൗലികമായ ഈ ബന്ധങ്ങള്‍ ശാശ്വതമായി നിലനില്ക്കുമ്പോഴാണു പരിസ്ഥിതിസന്തുലനം സാധ്യമാവുക. പരിസ്ഥിതിസന്തുലനമാണു പ്രകൃതിയുടെ നിലനില്‍പ്പിന് ആധാരം. ഈ സന്തുലനം നിലനിര്‍ത്തുകയെന്നതാണു മനുഷ്യന്റെ കടമ. പരിസ്ഥിതിസന്തുലനത്തെ തെറ്റിക്കാന്ശ്രമിക്കുന്ന ഭൂമിയിലെ ഏക ജീവിവര്‍ഗം മനുഷ്യനാണ്.
ഈ ശാസ്ത്രബോധമില്ലാതെ (സാക്ഷരതയില്ലാതെ) മനുഷ്യന് പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായിട്ടാണു കാലാവസ്ഥാവ്യതിയാനവും കാര്‍ഷികത്തകര്‍ച്ചയും മാരകരോഗങ്ങളുടെ വളര്‍ച്ചയുമെല്ലാമുണ്ടാകുന്നത്. ഇക്കാര്യത്തില്‍ ഗുരുതരാവസ്ഥയിലാണു കേരളം. കാലാവസ്ഥാവ്യതിയാനം കാര്‍ഷികരംഗത്തെ അത്യധികം പ്രതികൂലമായി ബാധിച്ച പ്രദേശമാണു കേരളം. ഭക്ഷണശീലങ്ങളിലും ജീവിതശൈലിയിലും അടിമുടി മാറ്റമുണ്ടായതിനാല്‍ രോഗാതുരതയിലും നാം വളരെ മുന്നിലായിരിക്കുന്നു. ഒരുകാലത്തു കൈവരിച്ച അത്ഭുതനേട്ടങ്ങളെല്ലാം നഷ്ടപ്പെടുമോയെന്ന ഭീതിയിലാണു കേരളം.
ഈ ഭീഷണിയില്‍നിന്നുള്ള മോചനത്തിനുള്ള വഴിയാണു പരിസ്ഥിതി സാക്ഷരത. ചുറ്റുമുള്ള പരിസ്ഥിതിയെക്കുറിച്ചു ബോധവല്ക്കരിച്ചുകൊണ്ടാണു പരിസ്ഥിതിസാക്ഷരതായജ്ഞം ആരംഭിക്കുന്നത്. ഒരുപരിധിവരെ മലയാളികളെല്ലാം പരിസ്ഥിതിനിരക്ഷരരാണ്. ഇതു മാറ്റിയെടുക്കേണ്ടതുണ്ട്. അതിനുള്ള ബഹുജനപരിപാടിയാണു പരിസ്ഥിതിസാക്ഷരതായജ്ഞം.
ചുറ്റുപാടിന്റെ ശാസ്ത്രീയതയെക്കുറിച്ചുള്ള ശാസ്ത്രാവബോധത്തില്‍നിന്നു തുടങ്ങുമ്പോള്‍ മാറ്റം സൃഷ്ടിക്കാമെന്നു സംസ്ഥാന സര്‍ക്കാര്‍ കരുതുന്നു.
പ്രകൃതിയുടെ അടിസ്ഥാനമായ സന്തുലനം നമുക്കു ചുറ്റുമുള്ള എല്ലാ പ്രദേശങ്ങളിലും കാണുവാന്‍ കഴിയും. ആവാസവ്യവസ്ഥയെന്നു പറയുന്നത് ഇതാണ്. പ്രകൃതിസന്തുലനത്തിന്റെ ഉത്തമപ്രതീകമാണ് ആവാസവ്യവസ്ഥ. ആവാസവ്യവസ്ഥയെ സംരക്ഷിക്കാനുള്ള ബോധമുണ്ടെങ്കില്‍ പരിസ്ഥിതിസാക്ഷരതയുണ്ടെന്നു പറയാം. ഈ അവസ്ഥയെങ്കിലും മുഴുവന്‍ ജനങ്ങളിലുമെത്തിക്കാന്‍ കഴിയത്തക്കവിധമാണു യജ്ഞം മുന്നോട്ടുപോകേണ്ടത്. മൗലികമായ പരിസ്ഥിതിബോധം സൃഷ്ടിക്കുകയെന്നതിനപ്പുറം സന്തുലിതവും ശാസ്ത്രീയവുമായ പരിസ്ഥിതിബോധമുണ്ടാക്കുകയെന്നതാണു ലക്ഷ്യം.
ഒരു ആവാസവ്യവസ്ഥയില്‍ നാലുതരം ജനുസ്സുകള്‍ ഉണ്ട്. ഭക്ഷണമുണ്ടാക്കുന്ന സസ്യങ്ങള്‍, ഈ ഭക്ഷണമെടുക്കുന്ന സസ്യഭുക്കുകള്‍, മറ്റു ജന്തുക്കളെ ഭക്ഷിക്കുന്ന മാംസഭുക്കുകള്‍, പിന്നെ മൃതഭോജികള്‍. ഈ ശൃംഖല സന്തുലിതമാകുമ്പോഴാണു ശുദ്ധമായ ആവാസവ്യവസ്ഥ നിലനില്‍ക്കുന്നത്. നല്ലവെള്ളവും ഭക്ഷണവും അപ്പോഴാണു ലഭ്യമാകുക. ഈ തിരിച്ചറിവില്ലാതെ ആവാസവ്യവസ്ഥയെ നശിപ്പിക്കുമ്പോള്‍ ജീവിതരീതിയും ജീവിതവും താറുമാറാകും. പുരോഗമനമെന്നത് ആവാസവ്യവസ്ഥയുടെ സന്തുലനംനിലനിര്ത്തിക്കൊണ്ടുള്ള ഗുണപരമായ മാറ്റങ്ങളാണ്.
പ്രകൃതിയില്‍നിന്നു വല്ലാതെ അകന്നുപോകുന്നതാണു വികസനമെന്ന തെറ്റായബോധം കമ്പോളസംസ്കാരം നമുക്കു നല്കിക്കഴിഞ്ഞിട്ടുണ്ട്. ഉപഭോഗസംസ്കാരമാണു പുരോഗനമെന്ന ചിന്ത തെറ്റാണ്. പ്രാദേശികതയും പ്രാദേശികസംസ്കാരവും വിഭവങ്ങളുമാണു ശരീരത്തിന് ആരോഗ്യം നല്‍കുന്നത്. കാലാവസ്ഥയനുസരിച്ചാണു ഭക്ഷണജീവിതരീതികള്‍. മാധ്യങ്ങളുടെയും പരസ്യങ്ങളുടെയും അമിതസ്വാധീനംമൂലം തെറ്റായ ഭക്ഷണരീതി വളര്‍ന്നുവരുന്നു.
ഇതു മാരകരോഗങ്ങളിലേയ്ക്കുള്ള വഴിമരുന്നാണ്. പുതിയ തലമുറയെ ഈ അപകടത്തില്‍നിന്നു രക്ഷിക്കേണ്ടതുണ്ട്. ആരോഗ്യരംഗത്തു നമുക്കു മുന്നേറാന്‍ പരിസ്ഥിതിസാക്ഷരത ആവശ്യമാണ്. വികസനത്തിന്റെ അടിത്തറതന്നെ ആരോഗ്യമുള്ള ജനതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം
Kerala
• 6 minutes ago
ഓപ്പറേഷന് ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ
uae
• 23 minutes ago
'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?
National
• an hour ago
'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം
Kerala
• an hour ago
മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
Kerala
• an hour ago
ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ
Kerala
• an hour ago
എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്
Kerala
• an hour ago
തൃശൂര്‍ മെഡി.കോളജിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു
Kerala
• 2 hours ago
ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• 2 hours ago
കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• 2 hours ago
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ് മാത്രം; വെട്ടിലായി യാത്രക്കാര്‍
Kerala
• 2 hours ago
വാട്സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി
National
• 2 hours ago
യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• 9 hours ago
ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം
International
• 10 hours ago
യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 12 hours ago
സച്ചിനെയും കോഹ്ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ
Cricket
• 12 hours ago
വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു
National
• 12 hours ago
കേരളത്തിൽ പാൽ വില വർധന സാധ്യത; മിൽമയും കർഷകരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനമെന്ന് മന്ത്രി
Kerala
• 13 hours ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 10 hours ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 10 hours ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 11 hours ago