HOME
DETAILS

റോഡപകടങ്ങളില്‍ മരണപ്പെടുന്നവരില്‍ 40 ശതമാനം പേരും ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തവരെന്ന് കണക്കുകള്‍

  
Web Desk
September 01 2025 | 03:09 AM

Road Accident Deaths in India 2023  Summary Report

ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ കണക്കുകളനുസരിച്ച് ഇന്ത്യയില്‍ റോഡപകടങ്ങളില്‍ മരണപ്പെടുന്നവരില്‍ 40 ശതമാനത്തിലധികം പേരും ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തവരെന്ന്. 2023ല്‍ ഹെല്‍മെറ്റ് ധരിക്കാത്ത 54,568 പേരും സീറ്റ് ബെല്‍റ്റ് ധരിക്കാത്ത 16,025 യാത്രികരും മരിച്ചതായാണ് നാഷണല്‍ ഹൈവേ അതോറിറ്റി ആക്‌സിഡന്റ് റിപോര്‍ട്ടില്‍ പറയുന്നത്.

35,000ത്തിലധികം കാല്‍നടയാത്രക്കാര്‍ക്കും ജീവന്‍ നഷ്ടമായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. റോഡിന്റെ ഗുണമേന്മ വര്‍ധിക്കുന്നതിനോടൊപ്പം അപകട മരണങ്ങളുടെ കണക്കും ക്രമാതീതമായി ഉയരുകയാണ്. 2023ലെ ദേശീയപാത അതോറിറ്റിയുടെ അപകട റിപോര്‍ട്ട് പ്രകാരം 1,72,890 അപകട മരണങ്ങളാണ് ഇന്ത്യയില്‍ ഉണ്ടായത്. ഇതില്‍ 40 ശതമാനത്തിലധികവും ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തതിനാലും മദ്യപിച്ച് വാഹനമോടിച്ചതിനാലുമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

 

ഹെല്‍മെറ്റ് ധരിക്കാത്ത 54,568 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ 39,160 പേര്‍ വാഹനം ഓടിച്ചവരും 15,408 പേര്‍ പിന്‍ സീറ്റ് യാത്രക്കാരുമാണ്. സീറ്റ് ബെല്‍റ്റ് ധരിക്കാത്ത യാത്രക്കാരില്‍ 16,025 പേരും മരിച്ചിട്ടുണ്ട്. ഇതില്‍ 8,441 ഡ്രൈവര്‍മാരും 7,584 യാത്രക്കാരും ഉള്‍പ്പെടുന്നു. മദ്യവും മറ്റ് ലഹരിപദാര്‍ത്ഥങ്ങളും ഉപയോഗിച്ച് വാഹനം ഓടിച്ചവരില്‍ കൊല്ലപ്പെട്ടത് 3,674 പേരുമാണ്.

അമിത വേഗതയാണ് അപകടങ്ങളുടെ മൂല കാരണമെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. 2023ല്‍ 35,000ത്തിലധികം കാല്‍നടയാത്രക്കാര്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. 2022നെ അപേക്ഷിച്ച് കുത്തനെയുള്ള വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2030ടെ റോഡ് അപകടങ്ങളുടെ തോത് കുറയ്ക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ദേശീയപാത അതോറിറ്റിയും.

 

 

 

According to the National Highway Authority's 2023 Accident Report, over 1.72 lakh people (172,890) lost their lives in road accidents across India. Alarmingly, more than 40% of these deaths were attributed to not wearing helmets or seat belts, and in some cases, drunk driving.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏഷ്യ കപ്പിന് മുമ്പേ ലോക റെക്കോർഡ്; ടി-20യിലെ ചരിത്ര പുരുഷനായി റാഷിദ് ഖാൻ

Cricket
  •  2 days ago
No Image

ബിജെപി മുഖ്യമന്ത്രിമാരുടെ കഴിവുകേടിന് നെഹ്‌റുവിനെ കുറ്റം പറയേണ്ട; 11 വർഷം ഭരിച്ചിട്ടും അടിസ്ഥാന സൗകര്യം പോലുമില്ല, മഴയിൽ മുങ്ങി ഇന്ത്യയുടെ മില്ലേനിയം സിറ്റി

National
  •  2 days ago
No Image

കുട്ടികളുടെ സിവിൽ ഐഡികൾ 'മൈ ഐഡന്റിറ്റി' ആപ്പിൽ ചേർക്കാൻ നിർദേശിച്ച് കുവൈത്ത്

Kuwait
  •  2 days ago
No Image

ഒറ്റ ഗോളിൽ സഊദി കീഴടക്കി; അൽ നസറിനൊപ്പം വീണ്ടും ചരിത്രം സൃഷ്ടിച്ച് റൊണാൾഡോ

Football
  •  2 days ago
No Image

യുഎഇയിലെ അടുത്ത പൊതു അവധി എപ്പോൾ? 2025-ൽ ഇനി എത്ര അവധിയാണ് ബാക്കിയുള്ളത്? നിങ്ങളറിയേണ്ടതെല്ലാം

uae
  •  2 days ago
No Image

കോപ്പിയടി പിടിച്ചതിന് വ്യാജ ലൈംഗിക പീഡന പരാതി, നല്‍കിയത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍, പരാതി യത്താറാക്കിയത് സി.പി.എം ഓഫിസില്‍; നീതിക്കായി അധ്യാപകന്‍ അലഞ്ഞത് 11 വര്‍ഷം, ഒടുവില്‍ പകവീട്ടലെന്ന് കണ്ടെത്തി കോടതി

Kerala
  •  2 days ago
No Image

സുഡാനില്‍ മണ്ണിടിച്ചില്‍; 1000ത്തിലേറെ മരണം, ഒരു ഗ്രാമം പൂര്‍ണമായും ഇല്ലാതായെന്ന് റിപ്പോര്‍ട്ട്

Kerala
  •  2 days ago
No Image

സഞ്ജുവും പന്തുമല്ല! 2026 ലോകകപ്പിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ മറ്റൊരാൾ: തെരഞ്ഞെടുത്ത് മുൻ താരം

Cricket
  •  2 days ago
No Image

ഷര്‍ജീല്‍ ഇമാമിന്റേയും ഉമര്‍ ഖാലിദിന്റേയും ജാമ്യാപേക്ഷ ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍   

National
  •  2 days ago
No Image

പതിനേഴുകാരനൊപ്പം നാടുവിട്ട രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ അറസ്റ്റ് ചെയ്തു; ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹമെന്ന് യുവതി

Kerala
  •  2 days ago