HOME
DETAILS

കഞ്ചിക്കോട് അപകടം: അധ്യാപികയുടെ മരണം മറ്റൊരു വാഹനം ഇടിച്ചല്ലെന്ന് പൊലിസിന്റേ പ്രാഥമിക നിഗമനം

  
September 01 2025 | 16:09 PM

kanchikode accident police conclude teachers death not due to collision

പാലക്കാട്: കഞ്ചിക്കോട് നടന്ന വാഹനാപകടത്തിൽ അധ്യാപിക മരിച്ച സംഭവത്തിൽ, മറ്റൊരു വാഹനം ഇടിച്ചല്ല അപകടമുണ്ടായതെന്ന് പൊലിസിന്റേ പ്രാഥമിക നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ, മറ്റൊരു വാഹനം ഇടിച്ചതിന്റെ തെളിവുകൾ ലഭിച്ചില്ല. യുവതി ഓടിച്ചിരുന്ന ഇരുചക്രവാഹനത്തിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് വാളയാർ പൊലിസിന്റെ സംശയം. ചക്കാന്തറ കൈകുത്തി പറമ്പ് സ്വദേശി വിപിന്റെ ഭാര്യ ആൻസി (32)യാണ് അപകടത്തിൽ മരിച്ചത്.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് പാലക്കാട് പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള സർവീസ് റോഡിൽ അപകടം നടന്നത്. ഒരു യുവതി പരുക്കേറ്റ് റോഡിൽ കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് വാളയാർ പൊലിസും നാട്ടുകാരും ചേർന്ന് ആൻസിയെ ആശുപത്രിയിലെത്തിച്ചു. സംഭവസ്ഥലത്ത് വച്ച് തന്നെ ആൻസിയുടെ വലതു കൈ മുട്ടിന് താഴെ അറ്റുപോയിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം, വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആൻസി മരണപ്പെട്ടു.

കോയമ്പത്തൂരിലെ ഒരു സ്വകാര്യ കോളേജിൽ അധ്യാപികയായിരുന്ന ആൻസി, കോളേജിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ സ്കൂട്ടറിൽ യാത്ര ചെയ്യവെയാണ് അപകടം സംഭവിച്ചത്. പൊലിസ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഡാനില്‍ മണ്ണിടിച്ചില്‍; 1000ത്തിലേറെ മരണം, ഒരു ഗ്രാമം പൂര്‍ണമായും ഇല്ലാതായെന്ന് റിപ്പോര്‍ട്ട്

Kerala
  •  7 hours ago
No Image

സഞ്ജുവും പന്തുമല്ല! 2026 ലോകകപ്പിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ മറ്റൊരാൾ: തെരഞ്ഞെടുത്ത് മുൻ താരം

Cricket
  •  7 hours ago
No Image

ഷര്‍ജീല്‍ ഇമാമിന്റേയും ഉമര്‍ ഖാലിദിന്റേയും ജാമ്യാപേക്ഷ ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍   

National
  •  7 hours ago
No Image

പതിനേഴുകാരനൊപ്പം നാടുവിട്ട രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ അറസ്റ്റ് ചെയ്തു; ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹമെന്ന് യുവതി

Kerala
  •  8 hours ago
No Image

അമീബിക് മസ്തിഷ്‌കജ്വരം: ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  8 hours ago
No Image

യുഗാന്ത്യം; എതിരാളികളെ വിറപ്പിച്ച ഓസ്‌ട്രേലിയൻ ഇതിഹാസം ടി-20യിൽ നിന്നും വിരമിച്ചു

Cricket
  •  8 hours ago
No Image

ഇന്ന് ലോക നാളികേര ദിനം; അവധി ദിനങ്ങളിൽ തേങ്ങയിടുകയാണ് ഈ മാഷ്

Kerala
  •  8 hours ago
No Image

അഹമ്മദ് ബിന്‍ അലി അല്‍ സയേഗ് യുഎഇയുടെ പുതിയ ആരോഗ്യ മന്ത്രി; നല്ല പരിചയ സമ്പന്നന്‍

uae
  •  8 hours ago
No Image

25 വര്‍ഷമായി സൗദിയില്‍ പ്രവാസിയായിരുന്ന മലയാളി ഹൃദയാഘാതംമൂലം മരിച്ചു; മരണം വിസിറ്റ് വിസയില്‍ കുടുംബം കൂടെയുള്ളപ്പോള്‍

Saudi-arabia
  •  9 hours ago
No Image

പേടിക്കണം, അമീബിക് മസ്തിഷ്‌ക ജ്വരത്തെ

Kerala
  •  9 hours ago