HOME
DETAILS

രോഹിത്തിനെ വീഴ്ത്തി ലോകത്തിൽ ഒന്നാമൻ; തോറ്റ മത്സരത്തിലും ഇതിഹാസമായി യുഎഇ ക്യാപ്റ്റൻ

  
September 02 2025 | 07:09 AM

Muhammed Waseem Break Rohit Sharma T20 Record

ത്രിരാഷ്ട്ര പരമ്പരയിൽ അഫ്ഗാനിസ്ഥാനെതിരെ യുഎഇ പരാജയപ്പെട്ടിരുന്നു. 38 റൺസിനായിരുന്നു അഫ്ഗാൻ വിജയിച്ചത്. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎഇ ഇന്നിംഗ്സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 150 റൺസിൽ അവസാനിക്കുകയായിരുന്നു. 

മത്സരം പരാജയപ്പെട്ടെങ്കിലും ഒരു ചരിത്രനേട്ടമാണ് യുഎഇ ക്യാപ്റ്റൻ മുഹമ്മദ് വസീം സ്വന്തമാക്കിയത്. ടി-20യിൽ ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമായാണ് വസീം മാറിയത്. മത്സരത്തിൽ 37 പന്തിൽ 67 റൺസ് നേടിയാണ് വസിം തിളങ്ങിയത്. നാല് ഫോറുകളും ആറു സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.

ക്യാപ്റ്റനെന്ന നിലയിൽ വസിം 110 സിക്സുകളാണ് ഇതുവരെ നേടിയിട്ടുള്ളത്. ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ റെക്കോർഡ് തകർത്താണ് വസിം ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. 105 സിക്സുകളാണ് രോഹിത് ക്യാപ്റ്റനായി ടി-20യിൽ നേടിയത്‌. ഇയോൺ മോർഗൻ(86), ആരോൺ ഫിഞ്ച്(82), കഡോവാക്കി ഫ്ലെമിംഗ്(79), ജോസ് ബട്‌ലർ(69), റോവ്മാൻ പവൽ(64) എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങൾ. 

അതേസമയം മത്സരത്തിൽ വസീമിന് പുറമെ വിക്കറ്റ് കീപ്പർ രാഹുൽ ചോപ്ര മൂന്നു വീതം സിക്സുകളും ഫോറുകളും ഉൾപ്പെടെ 35 പന്തിൽ പുറത്താവാതെ 52 റൺസും നേടി.

ഫ്ഗാനിസ്ഥാനായി സൈദിഖുള്ള അഡൽ, ഇബ്രാഹിം സദ്രാൻ എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്സദ്രാൻ 40 പന്തിൽ മൂന്ന് ഫോറുകളും നാല് സിക്സുകളും ഉൾപ്പെടെ 63 റൺസാണ് നേടിയത്.  സൈദിഖുള്ള 40 പന്തിൽ 54 റൺസും നേടി. നാല് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 

അഫ്ഗാൻ ബൗളിങ്ങിൽ റാഷിദ് ഖാൻ, ഷറഫുദ്ദീൻ അഷ്റഫ് എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ നേടി മിന്നും പ്രകടനം കാഴ്ചവെച്ചപ്പോൾ യുഎയിൽ തോൽവി സമ്മതിക്കുകയായിരുന്നു. 

Muhammed Waseem Break Rohit Sharma T20 Record



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രകൃതി ദുരന്തങ്ങളിൽ കേന്ദ്രം രാഷ്ട്രീയം കളിക്കരുത്; പ്രളയ ബാധിത സംസ്ഥാനങ്ങൾക്ക് പ്രത്യേക പാക്കേജ് നൽകണം: കോൺഗ്രസ്

National
  •  9 hours ago
No Image

'സത്യം പറയുന്നവരല്ല, ജനങ്ങളെ വിഡ്ഢികളാക്കുന്നവരാണ് ഇവിടെ മികച്ച നേതാക്കള്‍'  നിതിന്‍ ഗഡ്കരി; അക്ഷരംപ്രതി ശരിയെന്ന് കോണ്‍ഗ്രസ്

National
  •  9 hours ago
No Image

ജുമൈറ ഷോപ്പിംഗ് കോംപ്ലക്സിലെ കടയിലേക്ക് കാർ ഇടിച്ചു കയറി; ആർക്കും പരുക്കുകളില്ല

uae
  •  9 hours ago
No Image

ചെന്നൈ വിമാനത്താവളം വഴി 941 കോടി രൂപയുടെ സ്വർണ്ണ തട്ടിപ്പ്; അഞ്ച് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

National
  •  9 hours ago
No Image

കണ്ടന്റ് ക്രിയറ്റർ മാർക്ക് സുവർണാവസരം; ദുബൈ എക്സ്പോ സിറ്റിയിലെ ആലിഫ് ചലഞ്ച്; 100,000 ദിർഹം സമ്മാനവും മികച്ച ജോലിയും നേടാം

uae
  •  9 hours ago
No Image

ഞായറാഴ്ച രക്തചന്ദ്രന്‍: ഏഷ്യയില്‍ പൂര്‍ണ ചന്ദ്രഗ്രഹണം; ഇന്ത്യയിലെയും ഗള്‍ഫിലെയും സമയം അറിഞ്ഞിരിക്കാം | Lunar Eclipse 2025

Science
  •  9 hours ago
No Image

അവർ അഞ്ച് പേരുമാണ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങൾ: ഡിവില്ലിയേഴ്‌സ്

Cricket
  •  9 hours ago
No Image

രണ്ട് വർഷത്തോളം മാലിന്യക്കൂമ്പാരത്തിൽ കഴിഞ്ഞ നോവക്കിത് പുതു ജൻമമാണ്; യുകെയിലേക്ക് പറക്കാൻ കാത്തിരിപ്പാണവൾ, തന്നെ ദത്തെടുത്ത കുടുംബത്തിനരികിലേക്ക്

uae
  •  10 hours ago
No Image

ഏഷ്യ കപ്പിന് മുമ്പേ ലോക റെക്കോർഡ്; ടി-20യിലെ ചരിത്ര പുരുഷനായി റാഷിദ് ഖാൻ

Cricket
  •  10 hours ago
No Image

ബിജെപി മുഖ്യമന്ത്രിമാരുടെ കഴിവുകേടിന് നെഹ്‌റുവിനെ കുറ്റം പറയേണ്ട; 11 വർഷം ഭരിച്ചിട്ടും അടിസ്ഥാന സൗകര്യം പോലുമില്ല, മഴയിൽ മുങ്ങി ഇന്ത്യയുടെ മില്ലേനിയം സിറ്റി

National
  •  10 hours ago