
കോപ്പിയടി പിടിച്ചതിന് വ്യാജ ലൈംഗിക പീഡന പരാതി, നല്‍കിയത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍, പരാതി യത്താറാക്കിയത് സി.പി.എം ഓഫിസില്‍; നീതിക്കായി അധ്യാപകന് അലഞ്ഞത് 11 വര്‍ഷം, ഒടുവില്‍ പകവീട്ടലെന്ന് കണ്ടെത്തി കോടതി

തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ കോപ്പിയടിച്ചത് പിടിച്ചതിന് വ്യാജ ലൈംഗിക പീഡന പരാതി നല്കിയ കേസില്‍ അധ്യാപകന് ഒടുവില്‍ നിരപരാധിയെന്ന് കണ്ടെത്തി കോടതി. തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് കണ്ടെത്തല്‍. 11 വര്‍ഷത്തിനുശേഷമാണ് അദ്ദേഹത്തിന് നീതി ലഭിക്കുന്നത്. മൂന്നാര്‍ ഗവണ്മെന്റ് കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന പ്രഫ. ആനന്ദ് വിശ്വനാഥനാണ് പതിനൊന്ന് വര്‍ഷത്തിന് ശേഷം നീതി ലഭിച്ച അധ്യാപകന്.
നാടിനും നാട്ടുകാര്‍ക്കും അതിലേറെ തന്റെ പ്രിയപ്പെട്ട വിദ്യാര്‍ഥികള്‍ക്കും മുന്നില്‍ ആ അധ്യാപകന് തലകുനിച്ച് നടക്കേണ്ടി വന്നത് ഒരു വ്യാഴവട്ടക്കാലത്തോളമാണ്. നീണ്ട പതിനൊന്ന് വര്‍ഷങ്ങള്‍. അതും താന്‍ ചെയ്യുകയോ ചിന്തിക്കുകയോ പോലും ചെയ്യാത്ത ഒരു ആരോപണത്തിന്റെ പേരില്‍.
2014 ലാണ് അദ്ദേഹത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്. കോപ്പിയടി പിടിച്ചതിന്റെ പക വീട്ടാനായിരുന്നു ഇത്. എസ്.എഫ്.ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥിനികളാണ് ഇദ്ദേഹത്തിനെതിരെ പരാതി നല്‍കുന്നത്. 2014ലാണ് കേസിന് ആസ്പദമായ സംഭവം. സെപ്തംബര്‍ അഞ്ചിന് കോളജില്‍ നടന്ന എം.എ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റര്‍ പരീക്ഷയില്‍ കോപ്പിയടിച്ച അഞ്ച് വിദ്യാര്‍ഥിനികളെ അഡീഷണല്‍ ചീഫ് എക്സാമിനര്‍ കൂടിയായ ആനന്ദ് വിശ്വനാഥ് പിടികൂടുന്നു. പിന്നാലെ, സംഭവം സര്‍വകലാശാലക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ പരീക്ഷ നിരീക്ഷകനെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍, പരീക്ഷ നിരീക്ഷകന് നിര്‍ദേശം അനുസരിച്ചില്ല.
പിന്നീട് 16ാം തീയതിയാണ് പരാതിയുടെ കാര്യം അറിഞ്ഞത്. മൂന്നാറിലെ സി.പി.എം ഓഫിസില്‍ വെച്ചാണ് പരാതി എഴുതിയതെന്ന് കുട്ടികള്‍ തന്നെ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. സര്‍വകലാശാല നിയോഗിച്ച രണ്ട് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അടങ്ങിയ അന്വേഷണ കമ്മീഷന് നടത്തിയ അന്വേഷണത്തില്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തി. പ്രിന്‍സിപ്പലിന്റെയും പരീക്ഷാ നിരീക്ഷകന്റെയും വീഴ്ച എടുത്തു പറയുന്നതായിരുന്നു ഇവരുടെ റിപ്പോര്‍ട്ട്. പീഡനക്കേസില്‍ കുടുക്കി പകവീട്ടാനാണ് കുട്ടികള്‍ ശ്രമിച്ചതെന്നും ഇതിന് പ്രിന്‍സിപ്പല്‍ കൂട്ടുനിന്നതായും രാഷ്ട്രീയ ഗൂഢാലോചന നടന്നതായും കഴിഞ്ഞ ദിവസം കോടതി നിരീക്ഷിച്ചു
വെറും ഒരു ദിവസം കൊണ്ട് അത്രയും കാലത്തെ അദ്ദേഹത്തിന്റെ ജീവിതത്തെ മുഴുവന്‍ സംശയമുനയില്‍ നിര്‍ത്താന്‍ പരാതി നല്‍കിയവര്‍ക്ക് കഴിഞ്ഞു. എന്നാല്‍ വിദ്യാര്‍ഥികള്‍ തനിക്കെതിരെ വ്യാജ പരാതിയാണ് നല്‍കിയതെന്ന് കോടതിക്ക് മുന്നില്‍ തെളിയിക്കാന്‍ അദ്ദേഹത്തിന് 11 വര്‍ഷം വേണ്ടി വന്നു.
idukki court acquits teacher anand vishwanathan after 11 years in false sexual harassment case filed over exam malpractice issue.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആഗോള അയ്യപ്പ സംഗമം; കേരളത്തിലെ കമ്മ്യൂണിസത്തിന്റെ ചരമക്കുറിപ്പാവും; കെ സുരേന്ദ്രൻ
Kerala
• 2 days ago
റെക്കോര്‍ഡ് ഉയരത്തില്‍ ദുബൈയിലെ സ്വര്‍ണവില; വില ഇനിയും ഉയരാന്‍ സാധ്യത
uae
• 2 days ago
ആഗോള അയ്യപ്പ സംഗമം; യുഡിഎഫ് നിലപാട് നാളെ അറിയാം; സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ട തുറന്നു കാട്ടണമെന്ന് ആവശ്യം
Kerala
• 2 days ago
ഷാർജയിൽ പൊലിസ് പിടിച്ചെടുത്ത വാഹനങ്ങൾ മൂന്ന് മാസത്തിനകം തിരികെ ലഭിക്കാൻ ഉടമകൾ നടപടി എടുത്തില്ലെങ്കിൽ ലേലം ചെയ്യുമെന്ന് അധികൃതർ
uae
• 2 days ago
വാഹനം വിട്ടു തരാന്‍ പതിനായിരം കൈക്കൂലി; മരട് എസ്.ഐ വിജിലന്‍സ് പിടിയില്‍
Kerala
• 2 days ago
തന്റെ മരണത്തിന് അവൻ ഉത്തരവാദിയാണ്; ആയിഷ റഷയുടെ മരണത്തിൽ ആൺ സുഹൃത്ത് ആത്മഹത്യാപ്രേരണക്കുറ്റത്തിന് അറസ്റ്റിൽ
crime
• 2 days ago
തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടികയില്‍ 2.83 കോടി പേര് ഇടംപിടിച്ചു
Kerala
• 2 days ago
തകര്‍ച്ചയില്‍ നിന്ന് കരകയറാനാകാതെ രൂപ; ജിസിസി രാജ്യങ്ങളില്‍ നിന്നും നാട്ടിലേക്കയക്കുന്ന പണത്തില്‍ വന്‍കുതിപ്പ്
uae
• 2 days ago
എംഎൽഎക്കെതിരെ യുവതിയുടെ പീഡന പരാതി; അറസ്റ്റ് ചെയ്യാൻ എത്തിയ പൊലിസിന് നേരെ വെടിയുതിർത്ത് എഎപി എംഎൽഎ നാടകീയമായി രക്ഷപ്പെട്ടു
crime
• 2 days ago
അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു
International
• 2 days ago
കൊച്ചിയിൽ 25 കോടിയുടെ സൈബർ തട്ടിപ്പ്: ‘ഡാനിയൽ’ നയിച്ച കാലിഫോർണിയൻ കമ്പനിക്കെതിരെ പൊലിസ് അന്വേഷണം
crime
• 2 days ago
രാത്രി 9 മുതൽ സ്മാർട്ഫോൺ ഉപയോഗം നിരോധിക്കാൻ ഒരുങ്ങി ഒരു നഗരം
International
• 2 days ago
അഴിമതിക്കെതിരെ കടുത്ത നടപടിയുമായി സഊദി; 138 സർക്കാർ ജീവനക്കാർ അറസ്റ്റിൽ
Saudi-arabia
• 2 days ago
സുപ്രഭാതം സമ്മാനോത്സവം: വിജയികളെ പ്രഖ്യാപിച്ചു
latest
• 2 days ago
യുഎഇയിലെ അടുത്ത പൊതു അവധി ഈ ദിവസം; 2025-ൽ ശേഷിക്കുന്ന പൊതു അവധി ദിനങ്ങൾ ഈ ആഘോഷ വേളയിൽ
uae
• 2 days ago
ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യ പ്രതികാരം ചെയ്യുന്നു; എസ്സിഒ അംഗത്വം തടഞ്ഞുവെന്ന് അസർബൈജാൻ
International
• 2 days ago
സ്വർണക്കടത്ത് കേസിൽ കന്നട നടി രന്യ റാവുവിന് 102 കോടി രൂപ പിഴ
crime
• 2 days ago
യുഎഇയിലെ ഏറ്റവും വിശ്വാസ്യത കുറഞ്ഞ തൊഴിൽ ഇതെന്ന് സർവേ റിപ്പോർട്ട്
uae
• 2 days ago
സുരക്ഷിതമല്ലാത്ത രീതിയിൽ ഗ്യാസ് സിലിണ്ടർ വിതരണം ചെയ്തു; ദുബൈയിൽ 170 വാഹനങ്ങൾ പിടിച്ചെടുത്തു
uae
• 2 days ago
ഓട്ടോയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവതി ഡാൻസാഫ് പരിശോധനയിൽ പിടിയിൽ
Kerala
• 2 days ago
യൂ ട്യൂബർ ഷാജൻ സ്കറിയ ആക്രമണ കേസ്: നാല് പ്രതികൾക്ക് ജാമ്യം
Kerala
• 2 days ago