HOME
DETAILS

കൊച്ചിയിൽ 25 കോടിയുടെ സൈബർ തട്ടിപ്പ്: ‘ഡാനിയൽ’ നയിച്ച കാലിഫോർണിയൻ കമ്പനിക്കെതിരെ പൊലിസ് അന്വേഷണം

  
Web Desk
September 02 2025 | 15:09 PM

kochi rs 25 crore cyber fraud police probe californian company led by daniel

കൊച്ചി:ഓൺലൈൻ ട്രേഡിങ് വാഗ്ദാനം ചെയ്ത് കൊച്ചിയിലെ ഒരു വ്യവസായിയെ കബളിപ്പിച്ച് 25 കോടി രൂപ തട്ടിയെടുത്ത സൈബർ തട്ടിപ്പിന് പിന്നിൽ കാലിഫോർണിയയിൽ രജിസ്റ്റർ ചെയ്ത ക്യാപിറ്റാലിക്സ് എന്ന കമ്പനിയാണെന്ന് പൊലിസ് കണ്ടെത്തി. 2023 മാർച്ച് മുതൽ 2025 വരെ പല ഘട്ടങ്ങളിലായാണ് 26 കോടി രൂപയോളം തട്ടിയെടുത്തത്. ഇന്ത്യയിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് ഈ തുക നിക്ഷേപിക്കപ്പെട്ടതെന്നും അന്വേഷണത്തിൽ പൊലിസ് കണ്ടെത്തി.

കേസിന്റെ വിശദാംശങ്ങൾ

‘ഡാനിയൽ’ എന്ന് പരിചയപ്പെടുത്തിയ ഒരു മലയാളി വ്യവസായിയുമായി ടെലഗ്രാം വഴി ആശയവിനിമയം നടത്തിയിരുന്നു. ഷെയർ ട്രേഡിങിനായി നൽകിയ ആപ്ലിക്കേഷൻ വ്യാജമായിരുന്നുവെന്നാണ് പൊലിസിൻ്റേ നിഗമനം. ക്യാപിറ്റാലിക്സ് എന്ന കമ്പനി മുൻപും രാജ്യാന്തര സൈബർ തട്ടിപ്പുകളിൽ പ്രതിസ്ഥാനത്ത് വന്നിട്ടുണ്ട്. ഈ കേസിൽ ‘ഡാനിയൽ’ എന്ന പേര് എഫ്ഐആറിൽ പ്രതിയായി ചേർത്തിട്ടുണ്ട്, എന്നാൽ ഇങ്ങനെയൊരാൾ യഥാർഥത്തിൽ നിലനിൽക്കുന്നുണ്ടോ എന്നതിൽ ഇതുവരെ ഒരു വ്യക്തതയില്ല.

തട്ടിപ്പിന്റെ രീതി

കൊച്ചി എളംകുളം കുമാരനാശാൻ നഗറിൽ താമസിക്കുന്ന ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയാണ് തട്ടിപ്പിനിരയായത്. www.capitalix.com എന്ന വെബ്സൈറ്റ് വഴി ട്രേഡിങ് നടത്തിയാൽ ഉയർന്ന ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് വ്യവസായിയെ തട്ടിപ്പിന് ഇരയാക്കിയത്. ഇതിനായി ‘ക്യാപിറ്റാലിക്സ് ബോട്ട്’ എന്ന ടെലഗ്രാം അക്കൗണ്ടും ഉപയോഗിച്ചിരുന്നു. മൂന്ന് ബാങ്കുകളിലായി 96 തവണകളിലാണ് ഇടപാടുകൾ നടന്നത്, ഇതിലൂടെ 25 കോടി രൂപ നഷ്ടമായി.

കേസിൽ പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കമ്പനി യഥാർഥമാണോ, ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ, ഓൺലൈൻ ട്രേഡിങ് നടത്തുന്നുണ്ടോ എന്നി കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഗൂഗിളിൽ ഒരു പരിശോധന നടത്തിയിരുന്നെങ്കിൽ തട്ടിപ്പിനെക്കുറിച്ച് വ്യക്തമായേനെ എന്നും പൊലിസ് ചൂണ്ടിക്കാട്ടുന്നു.

വെല്ലുവിളികൾ

സങ്കീർണമായ ഈ സൈബർ തട്ടിപ്പിന്റെ ചുരുളഴിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം പോയതിന്റെ വിശദാംശങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ ശേഖരിക്കാനാകുമെന്നാണ് പ്രതീക്ഷ. തട്ടിപ്പ് സംഘവുമായി ഫോൺ, സോഷ്യൽ മീഡിയ വഴി നടത്തിയ ആശയവിനിമയ വിവരങ്ങളും ശേഖരിക്കേണ്ടതുണ്ട്. രാജ്യം കണ്ട ഏറ്റവും വലിയ സൈബർ തട്ടിപ്പുകളിലൊന്നിന്റെ അന്വേഷണത്തിൽ പൊലിസിന് മുന്നിൽ വലിയ വെല്ലുവിളികളാണ് നിലനിൽക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിഎസ്ടിയിൽ സമ​ഗ്ര അഴിച്ചുപണി: പുതിയ ഇരട്ട നികുതി ഘടനയ്ക്ക് അംഗീകാരം; സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ  

National
  •  2 days ago
No Image

യാത്രക്കാർക്ക് കൂടുതൽ സൗകര്യം; "ലഗേജ് ഇല്ലാത്ത ഇക്കോണമി ക്ലാസ്" എന്ന പുതിയ സേവനം അവതരിപ്പിച്ചിച്ച് കുവൈത്ത് എയർവെയ്സ്

Kuwait
  •  2 days ago
No Image

കുപ്രസിദ്ധ അധോലോക നേതാവും മുൻ എംഎൽഎയുമായ അരുൺ ഗാവ്‌ലി 17 വർഷത്തിന് ശേഷം ജയിൽമോചിതനായി

National
  •  2 days ago
No Image

തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് കനത്ത തിരിച്ചടി: ടിടിവി ദിനകരൻ മുന്നണി വിട്ടു; തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് വെല്ലുവിളി

National
  •  2 days ago
No Image

സഊദിയുടെ ആകാശം കീഴടക്കാൻ ഫെഡെക്സും; വിദേശ വിമാനക്കമ്പനിയായി പ്രവർത്തിക്കാനുള്ള ലൈസൻസ് നേടി

Saudi-arabia
  •  2 days ago
No Image

ഭാര്യ സോഷ്യൽ മീഡിയയിൽ റീലുകൾ നിർമ്മിക്കുന്നതിനെ ചൊല്ലി തർക്കം; ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

crime
  •  2 days ago
No Image

അജ്മാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം പൊലിസ് നിയന്ത്രണവിധേയമാക്കി; ആർക്കും പരിക്കുകളില്ല

uae
  •  2 days ago
No Image

നബിദിനത്തിൽ പാർക്കിം​ഗിന് പണം മുടക്കേണ്ട; പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ആർടിഎ

uae
  •  2 days ago
No Image

കൊച്ചിയിൽ 25 കോടിയുടെ ഓൺലൈൻ തട്ടിപ്പ്: 23 അക്കൗണ്ടുകളിലൂടെ 96 ഇടപാടുകൾ, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

crime
  •  2 days ago
No Image

ഉപരാഷ്ട്രപതി സ്ഥാനാർഥി ജസ്റ്റിസ് സുദർശൻ റെഡ്ഢി മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരം സന്ദർശിച്ചു

National
  •  2 days ago