HOME
DETAILS

ആധാർ പൗരത്വരേഖയല്ലെന്ന് ആവർത്തിച്ച് സുപ്രിംകോടതി; ആധാറിന്റെ പദവി ഉയർത്തില്ല

  
September 03 2025 | 05:09 AM

aadhar card in not a proof of citizenship clarified again by supreme court

ന്യൂഡൽഹി: പൗരത്വം തെളിയിക്കുന്നതിനുള്ള മതിയായ രേഖയായി ആധാർ കാർഡ് പരിഗണിക്കാനാകില്ലെന്ന് ആവർത്തിച്ച് സുപ്രിംകോടതി. ബിഹാറിലെ വിവാദമായ കരട് വോട്ടർപട്ടികയിൽ ആളുകളെ ചേർക്കാൻ സഹായിക്കുന്നതിന് ആധാർ കാർഡ് പൗരത്വത്തിന്റെ തെളിവായി സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നൽകണമെന്ന രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം തള്ളിയാണ് കോടതി ഇക്കാര്യം ആവർത്തിച്ചത്.

കോടതി ഉത്തരവുകൾ ഉണ്ടായിരുന്നിട്ടും കരട് വോട്ടർപട്ടികയിൽ നിന്ന് നീക്കംചെയ്ത 65 ലക്ഷം വ്യക്തികൾക്കുള്ള തിരിച്ചറിയൽ രേഖയായി തെരഞ്ഞെടുപ്പ് കമ്മിഷൻ ആധാറിനെ പരിഗണിക്കുന്നില്ലെന്ന് ഹരജിക്കാരിലൊരാളായ ആർ.ജെ.ഡിയുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി.

എന്നാൽ ആധാർ ആക്ട് പ്രകാരം ആധാറിന് നൽകിയതിനപ്പുറം ആധാറിന്റെ പദവി ഉയർത്താൻ തങ്ങൾക്ക് കഴിയില്ലെന്നും  ആധാർ നിയമം ശരിവച്ച പുട്ടസ്വാമി വിധിയിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചതിനപ്പുറം ഈ കോടതിക്ക് പോകാനാകില്ലെന്നും ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് പ്രതികരിച്ചു. നിയമം അനുശാസിക്കുന്നതിന് അപ്പുറത്തേക്കുള്ള പദവിയിലേക്ക് ആധാർ കാർഡിനെ ഉയർത്താനാകില്ലെങ്കിലും വോട്ടർ പട്ടികയിൽ പേരുൾപ്പെടുത്തുന്നതിനുള്ള തിരിച്ചറിയൽ രേഖയായി മറ്റുരേഖകൾക്കൊപ്പം ആധാർ കാർഡിനെയും പരിഗണിക്കാവുന്നതാണെന്നും  ബെഞ്ച് അറിയിച്ചു.
 
ബയോമെട്രിക് തെളിവുൾപ്പെടുന്ന തിരിച്ചറിയൽ രേഖയിൽ നിന്ന് വോട്ടവകാശത്തിനുള്ള പൗരത്വരേഖയായി ആധാറിന്റ പദവി ഉയർത്തണമെന്നാണ് ഹരജിക്കാർ ആവശ്യപ്പെട്ടത്. എന്നാൽ ഈയാവശ്യം ചോദ്യംചെയ്ത കോടതി, എന്തിനാണ് ആധാറിന് ഇത്രയധികം പ്രാധാന്യം നൽകുന്നതെന്ന് ചോദിച്ചു.

പൗരത്വത്തിന്റെ അന്തിമ തെളിവ് ആധാർ ആണെന്ന ഉത്തരവ് തങ്ങൾ പുറപ്പെടുവിക്കില്ലെന്ന നിലപാട് കോടതി ആവർത്തിച്ചു. പൗരത്വത്തിനുള്ള അവകാശമോ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയോ ആയി ആധാറിനെ കണക്കാക്കാനാകില്ലെന്ന് ആധാർ ആക്ടിന്റെ ഒൻപതാം വകുപ്പ് അനുശാസിക്കുന്നതായി 2018 സെപ്റ്റംബറിലെ പുട്ടസ്വാമി കേസിലെ ഉത്തരവ് പരാമർശിച്ച് രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം കാക്കനാട് യുവാവ് ഷോക്കേറ്റ് മരിച്ചു; അപകടം കുഴല്‍ക്കിണര്‍ നിര്‍മാണത്തിനിടെ 

Kerala
  •  6 hours ago
No Image

കൊടുവള്ളിയിൽ വിദ്യാർഥിനി ഒഴുക്കിൽപ്പെട്ടു; തിരച്ചിൽ തുടരുന്നു 

Kerala
  •  6 hours ago
No Image

കുവൈത്തിൽ ലിഫ്റ്റ് ഷാഫ്റ്റില്‍ നിന്ന് വീണ പ്രവാസി യുവാവിന് ദാരുണാന്ത്യം

Kuwait
  •  6 hours ago
No Image

'ആദിവാസികള്‍ ഹിന്ദുക്കളല്ല, ബി.ജെ.പിയും ആര്‍.എസ്.എസും ഗോത്രസമൂഹത്തിന് മേല്‍ ഹിന്ദുത്വം അടിച്ചേല്‍പിക്കരുത്' തുറന്നടിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ്

National
  •  6 hours ago
No Image

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം; 'പ്രതികളായ പൊലിസുകാര്‍ കാക്കിയിട്ട് പുറത്തിറങ്ങില്ല; നടപടി എടുത്തില്ലെങ്കില്‍ കേരളം ഇന്നുവരെ കാണാത്ത സമരം നടത്തും'; വി ഡി സതീശന്‍

Kerala
  •  6 hours ago
No Image

ഗസ്സയില്‍ 'നരകത്തിന്റെ വാതിലുകള്‍' തുറന്നെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി; ആക്രമണം ശക്തം, ഗസ്സ സിറ്റിയിലെ ബഹുനില ടവര്‍ നിരപ്പാക്കി, ഇന്ന് കൊല്ലപ്പെട്ടത് 44 പേര്‍

International
  •  7 hours ago
No Image

'ചെക്ക് ചെയ്യാതെ' റോഡുകളില്‍ പ്രവേശിച്ചാല്‍ ഇനി മുതല്‍ 400 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയിന്റും; മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  7 hours ago
No Image

400 കിലോഗ്രാം ആര്‍.ഡി.എക്‌സുമായി മുംബൈ നഗരത്തില്‍  34 മനുഷ്യബോംബുകള്‍;  ഭീഷണി സന്ദേശം, പിന്നാലെ സുരക്ഷ ശക്തമാക്കി പൊലിസ്

National
  •  8 hours ago
No Image

ദിർഹത്തിനെതിരെ വീണ്ടും തകർന്നടിഞ്ഞ് രൂപ; നാട്ടിലേക്ക് പണം അയക്കാൻ ആ​ഗ്രഹിക്കുന്ന പ്രവാസികൾക്കിത് ബെസ്റ്റ് ടൈം

uae
  •  8 hours ago
No Image

അനധികൃത മണ്ണെടുപ്പ് തടയാനെത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി; വിവാദമായതിന് പിന്നാലെ ന്യായീകരണവുമായി ബി.ജെ.പി

National
  •  8 hours ago