HOME
DETAILS

അലനല്ലൂരിൽ നടുറോഡിൽ കത്തിക്കുത്ത്: ഒരാൾ പിടിയിൽ, മറ്റ് പ്രതികൾക്കായി പൊലിസ് അന്വേഷണം ഊർജിതമാക്കി

  
Web Desk
September 04 2025 | 01:09 AM

stabbing incident in alanallur one arrested police intensify search for suspects

പാലക്കാട്: പാലക്കാട് ജില്ലയിലെ അലനല്ലൂരിൽ വാഹനാപകടത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ നടുറോഡിൽ കത്തിക്കുത്ത്  നടന്ന സംഭവത്തിൽ പ്രതികളെ പിടികൂടാൻ പൊലിസ് അന്വേഷണം ശക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും, ആറംഗ സംഘത്തിൽ ഒരാൾ മാത്രമാണ് നിലവിൽ പിടിയിലായിരിക്കുന്നത്. ബാക്കി അഞ്ച് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലിസ് അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച അലനല്ലൂർ സെന്ററിലാണ് സംഭവം നടന്നത്. കാട്ടുകുളം സ്വദേശി റഷീദ് ഓടിച്ചിരുന്ന കാർ, പ്രദേശവാസികളായ ആറംഗ സംഘം സഞ്ചരിച്ച മറ്റൊരു കാറിൽ ഇടിച്ചു. ഇതിനെ തുടർന്ന് ഇരു കൂട്ടർക്കുമിടയിൽ ചെറിയ വാക്കുതർക്കം ഉണ്ടായെങ്കിലും, ആദ്യം ഇവർ പിരിഞ്ഞു പോയി. എന്നാൽ, പ്രശ്നം പരിഹരിക്കാനായി റഷീദിന്റെ സഹോദരന്മാരായ അഷ്റഫ്, യൂസഫ്, ഷിഹാബ് എന്നിവർ സംഭവസ്ഥലത്തെത്തി. ഇവരെ കണ്ടതോടെ ആറംഗ സംഘം പ്രകോപിതരാവുകയും, കത്തി ഉപയോഗിച്ച് കുത്തുകയും ഇരുമ്പ് ദണ്ഡ് ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തതായി പൊലിസ് എഫ്ഐആറിൽ പറയുന്നു.

ആക്രമണത്തിൽ യൂസഫിനും ഷിഹാബിനും തലയ്ക്ക് വെട്ടേറ്റു, അഷ്റഫിന് മുഖത്ത് ഗുരുതരമായ പരിക്കേറ്റു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ മൂവരെയും ആശുപത്രിയിൽ എത്തിച്ചു. പ്രതികളെ പിടികൂടാൻ എത്തിയ പൊലിസിന് നേരെയും സംഘം കത്തി വീശി. ഇതോടെ നാട്ടുകാർ കമ്പുകളും വടികളുമായി പ്രതികൾക്കെതിരെ സംഘടിച്ചെത്തി. പ്രതികൾ പ്രദേശത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്നവരാണെന്നും നാട്ടുകാർ ആരോപിച്ചു.

സംഘർഷത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ രണ്ടാം പ്രതി ഫിറോസിനെ അടുത്ത ദിവസം പൊലിസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. മറ്റ് പ്രതികളായ നിഹാൽ, സാദിഖ് അലി, സഞ്ജിത്ത്, ഹസീബ്, സമീർ എന്നിവർക്കായി നാട്ടുകൽ പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം, റിമാൻഡിലുള്ള ഫിറോസിന്റെ പരാതിയിൽ, പരിക്കേറ്റ യൂസഫിനും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേർക്കെതിരെയും പൊലിസ് കേസെടുത്തു. ഫിറോസിന്റെ മകനെ മർദിക്കുന്നത് തടയാൻ ശ്രമിക്കവേ മരവടി ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പരാതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൗചാലയത്തിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; ടെലിവിഷൻ നടൻ ആശിഷ് കപൂർ അറസ്റ്റിൽ

crime
  •  4 hours ago
No Image

വീണ്ടും ഫ്ലീറ്റ് വിപുലീകരണവുമായി ഖത്തർ എയർവേയ്സ്; 2025 അവസാനത്തോടെ വിവിധ റൂട്ടുകളിൽ 236 സീറ്റുകളുള്ള A321neo സർവിസ് ആരംഭിക്കും

qatar
  •  4 hours ago
No Image

ഗസ്സയില്‍ സ്വതന്ത്രഭരണകൂടം ഉള്‍പെടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറെന്ന് ഹമാസ്;  തങ്ങള്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിച്ചാല്‍ വെടിനിര്‍ത്തലെന്ന് ഇസ്‌റാഈല്‍, കൂട്ടക്കൊലകള്‍ തുടരുന്നു

International
  •  4 hours ago
No Image

യുഎഇയിൽ ചാറ്റ് ഫീച്ചറുകൾ താൽക്കാലികമായി നിർത്തിവച്ച് റോബ്ലോക്സ്; തീരുമാനം കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ വർധിപ്പിക്കാൻ

uae
  •  4 hours ago
No Image

ഓണത്തിന് തിരക്കോട് തിരക്ക്; താമരശ്ശേരി ചുരത്തിൽ മൂന്ന് ദിവസത്തെ നിയന്ത്രണം

Kerala
  •  4 hours ago
No Image

എമിറേറ്റ്സ് സ്കൈകാർഗോയുടെ വളർച്ചയ്ക്കായി പുതിയ ബോയിംഗ് വിമാനങ്ങൾ; ധനസഹായ കരാറിൽ ഒപ്പുവച്ച് എമിറേറ്റസ് എൻബിഡി

uae
  •  5 hours ago
No Image

പാലക്കാട് സ്‌കൂളിലെ സ്‌ഫോടനം:  ബി.ജെ.പി പ്രവര്‍ത്തകന്‍ പ്രതിയെന്ന് സംശയിക്കുന്നതായി എഫ്.ഐ.ആര്‍, വീട്ടില്‍ നിന്ന് കണ്ടെടുത്തത് മനുഷ്യജീവന്‍ അപായപ്പെടുത്താവുന്ന സ്‌ഫോടകവസ്തുക്കള്‍

Kerala
  •  5 hours ago
No Image

കിമ്മിന് ഡിഎൻഎ മോഷണ ഭീതി; പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കിം തൊട്ട സ്ഥലങ്ങൾ വൃത്തിയാക്കി

International
  •  5 hours ago
No Image

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; പത്തുവയസുകാരൻ ചികിത്സയിൽ, കേരളത്തെ പേടിപ്പിച്ച് മസ്തിഷ്ക ജ്വരം

Kerala
  •  5 hours ago
No Image

നബിദിന അവധി; കൽബയിലും ഖോർഫക്കാനിലും സന്ദർശിക്കാൻ പറ്റിയ ആറ് സ്ഥലങ്ങൾ

uae
  •  5 hours ago

No Image

ഗുരുതരമായ ഗതാഗത കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന പ്രവാസികളെ നാടുകടത്താൻ തീരുമാനിച്ച് സഊദി അറേബ്യ

Saudi-arabia
  •  6 hours ago
No Image

ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍: ഇസ്‌റാഈല്‍ മറുപടി നല്‍കിയില്ലെന്ന് ഖത്തര്‍; ഗസ്സ പൂര്‍ണമായും കീഴ്‌പ്പെടുത്താനുള്ള ശ്രമം എല്ലാവരെയും അപകടത്തിലാക്കുമെന്നും വിദേശകാര്യ വക്താവ്

qatar
  •  6 hours ago
No Image

അന്ന് ന്യൂനപക്ഷകാർഡ്: ഇന്ന് ഭൂരിപക്ഷ പ്രീണനം'സി.പി.എമ്മിനെ തുണയ്ക്കുമോ അയ്യപ്പസംഗമം?'

Kerala
  •  6 hours ago
No Image

അമേരിക്ക ഇന്ത്യയുടെ മേൽ ചുമത്തിയ 50% തീരുവ മണ്ടൻ തീരുമാനം; ട്രംപ് ഇന്ത്യയോട് മാപ്പ് പറയണം, തീരുവ ഒഴിവാക്കണം: യുഎസ് നയതന്ത്ര വിദഗ്ധൻ എഡ്വേർഡ് പ്രൈസ്

International
  •  7 hours ago