HOME
DETAILS

വെള്ളം മുതൽ വാഹനങ്ങൾ വരെ വിലയിൽ മാറ്റം വരും; ജിഎസ്ടി 2.0, സെപ്റ്റംബർ 22 മുതൽ വിലയിൽ മാറ്റം വരുന്ന വസ്തുക്കൾ അറിയാം

  
September 04 2025 | 07:09 AM

gst reduction make many goods cheaper and costlier from September 22

ന്യൂഡൽഹി: 56-ാമത് ജിഎസ്ടി കൗൺസിൽ യോഗം ഇന്ത്യയുടെ പരോക്ഷ നികുതി ഘടനയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരികയാണ്. ഇന്നലെ ഡൽഹിയിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ മാറ്റം കൊണ്ടുവന്നത്. സെപ്റ്റംബർ 22 മുതൽ പുതുയ മാറ്റം നടപ്പിൽ വരും. ദൈനംദിന ഉപയോഗ സാധനങ്ങളുടെ വില കുറയുമെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. ചില വിഭാഗം സാധനങ്ങൾക്ക് നികുതി വർധിക്കുകയും ചെയ്യും.

ജിഎസ്ടി 2.0 പ്രകാരം പ്രധാനമായും വിലകുറയുമെന്ന് പ്രതീക്ഷിക്കുന്ന വസ്തുക്കൾ ഇവയാണ്

പാലുൽപ്പന്നങ്ങൾ: UHT പാൽ നികുതിരഹിതമായതോടെ വിലകുറഞ്ഞേക്കും. കണ്ടൻസ്ഡ് മിൽക്ക്, വെണ്ണ, നെയ്യ്, പനീർ, ചീസ് എന്നിവയുടെ നികുതി 12% ൽ നിന്ന് 5% അല്ലെങ്കിൽ പൂജ്യമായി കുറയുന്നതോടെ വിലകുറഞ്ഞേക്കും. എന്നാൽ ഇത് എല്ലാ കമ്പനികൾക്കും ബാധകമാകില്ല.

പ്രധാന ഭക്ഷണങ്ങൾ: മാൾട്ട്, സ്റ്റാർച്ച്, പാസ്ത, കോൺഫ്ലേക്കുകൾ, ബിസ്കറ്റുകൾ, ചോക്ലേറ്റുകൾ, കൊക്കോ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ഉണ്ടായിരുന്ന 12–18% ജിഎസ്ടി 5% ആയി കുറയും.

ഡ്രൈ ഫ്രൂട്ട്സ്: ബദാം, പിസ്ത, ഹാസൽനട്ട്സ്, കശുവണ്ടി, ഈന്തപ്പഴം എന്നിവയ്ക്ക് മുമ്പ് 12% നികുതി ഉണ്ടായിരുന്നത് ഇനി മുതൽ 5% മാത്രം ആയി മാറും

പഞ്ചസാരയും മധുരപലഹാരങ്ങളും: ശുദ്ധീകരിച്ച പഞ്ചസാര, പഞ്ചസാര സിറപ്പുകൾ, മിഠായി തുടങ്ങിയവയുടെ നികുതിയും 5% ആയി കുറയും.

മറ്റ് പാക്ക്ഡ് ഭക്ഷണങ്ങൾ: സസ്യ എണ്ണകൾ, മൃഗക്കൊഴുപ്പുകൾ, ഭക്ഷ്യയോഗ്യമായ സ്പ്രെഡുകൾ, സോസേജുകൾ, മത്സ്യ ഉൽപ്പന്നങ്ങൾ തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള പാക്കേജുചെയ്ത ഭക്ഷണങ്ങൾ ഇനി ലഭിക്കുക 5% ജിഎസ്ടി സ്ലാബിലാകും. 

മിനറൽ വാട്ടർ: പ്രകൃതിദത്തമോ കൃത്രിമമോ ​​ആയ മിനറൽ വാട്ടറും പഞ്ചസാരയോ മറ്റ് മധുരമുള്ള വസ്തുക്കളോ സുഗന്ധദ്രവ്യങ്ങളോ ചേർക്കാതെയുള്ള വെള്ളങ്ങളുടെയും നികുതി 18% ആയിരുന്നത് 5% ആയി കുറയും.

കൃഷിയും വളങ്ങളും: വളങ്ങളുടെ നികുതി 12% - 18% ഉണ്ടായിരുന്നത് 5% ആയി കുറച്ചു.

ആരോഗ്യ സംരക്ഷണം: ജീവൻരക്ഷാ മരുന്നുകൾ, ആരോഗ്യ സംബന്ധിയായ ഉൽപ്പന്നങ്ങൾ, ചില മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ നിരക്ക് കുറച്ചിട്ടുണ്ട്. 12% / 18% ൽ നിന്ന് 5% അല്ലെങ്കിൽ പൂജ്യം ആയാണ് കുറച്ചത്.

വിഭ്യാഭ്യാസം: വിദ്യാഭ്യാസത്തിന് ആവശ്യമായ പുസ്തകങ്ങളും പഠനോപകരണങ്ങളും പോലുള്ളവയുടെ ജിഎസ്ടി 5%–12% വരെ ഉണ്ടായിരുന്നത് പൂജ്യം അല്ലെങ്കിൽ 5% ആയി കുറച്ചു.

പാദരക്ഷകളും തുണിത്തരങ്ങളും: ജിഎസ്ടി 12% ൽ നിന്ന് 5% ആയി കുറച്ചു. 

പേപ്പർ മേഖല: ചില ഗ്രേഡുകൾ 12% ൽ നിന്ന് പൂജ്യമായി കുറച്ചു.

കോസ്‌മെറ്റിക്: ഹെയർ ഓയിൽ, ഷാംപൂ, ഡെന്റൽ ഫ്ലോസ്, ടൂത്ത് പേസ്റ്റ് എന്നിവയുടെ നിരക്ക് 18% ൽ നിന്ന് 5% ആയി കുറയും.

ഓട്ടോമൊബൈൽ മേഖല: ചെറുകാറുകളുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചു. 350 സിസിയിൽ താഴെ എൻജിൻ ഉള്ള മോട്ടോർസൈക്കിളുകളുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചു. വലിയ കാറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും 40% ജിഎസ്ടി, അധിക സെസ് ഇല്ല. എല്ലാ കാർ പാർട്‌സുകളുടെയും ജിഎസ്ടി 18% ആകും. ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി 5% ആയി നിലനിർത്തും.

മറ്റ് മേഖലകൾ: 

പുനരുപയോഗ ഊർജ്ജ ഉപകരണങ്ങൾ: 12% ൽ നിന്ന് 5% ആയി കുറച്ചു.
നിർമ്മാണ ഇൻപുട്ടുകൾ: പ്രധാന അസംസ്കൃത വസ്തുക്കളുടെ ഉപയോഗം 12% ൽ നിന്ന് 5% ആയി കുറച്ചു.
സ്‌പോർട്‌സ് സാധനങ്ങൾക്കും കളിപ്പാട്ടങ്ങൾക്കും: 12% ൽ നിന്ന് 5% ആയി കുറച്ചു.
തുകൽ, മരം, കരകൗശല വസ്തുക്കൾ: 5% നികുതിയിലേക്ക് കൊണ്ടുവന്നു.

ജിഎസ്ടി 2.0 പ്രകാരം കൂടുതൽ ചെലവേറിയ വസ്തുക്കൾ

പാൻ മസാല, ഗുട്ട്ക, സിഗരറ്റ്, ചവയ്ക്കുന്ന പുകയില, സർദ, പുകയില, ബീഡി എന്നിവ നിലവിലുള്ള ഉയർന്ന ജിഎസ്ടി നിരക്കുകളിലും സെസിലും തുടരും. കുടിശ്ശിക സെസ്സുമായി ബന്ധപ്പെട്ട വായ്പകൾ തീർക്കുന്നത് വരെ ഇവ തുടരും. കൂടാതെ, ഈ ഉൽപ്പന്നങ്ങളുടെ മൂല്യനിർണ്ണയം ഇപ്പോൾ ഇടപാട് മൂല്യത്തിന് പകരം റീട്ടെയിൽ വിൽപ്പന വിലയിലേക്ക് (RSP) മാറ്റും.

പഞ്ചസാരയോ മറ്റ് മധുരപലഹാരങ്ങളോ സുഗന്ധദ്രവ്യങ്ങളോ ചേർത്ത എല്ലാ സാധനങ്ങളും (എയറേറ്റഡ് വാട്ടർ ഉൾപ്പെടെ) 28% ൽ നിന്ന് 40% ആയി വർധിക്കും.

ആഡംബര, പ്രീമിയം ഇനങ്ങൾ: സിഗരറ്റുകൾ, പ്രീമിയം മദ്യം, ഉയർന്ന നിലവാരമുള്ള കാറുകൾ എന്നിവയ്ക്ക് നികുതി ഇളവ് ലഭിക്കില്ല. ഇവയ്‌ക്കെല്ലാം പുതിയ 40% സ്ലാബ് ജിഎസ്ടി നൽകേണ്ടിവരും.

ഊർജ്ജവും ഇന്ധനങ്ങളും: മുമ്പ് 5% നികുതി ഈടാക്കിയിരുന്ന കൽക്കരിക്ക് ഇനി 18% നികുതി ചുമത്തും. ഇത് കൽക്കരി അധിഷ്ഠിത വ്യവസായങ്ങളുടെ ചെലവ് വർദ്ധിപ്പിക്കും.

ഇതിന് പുറമെ റസ്റ്റോറന്റുകൾ,  ലോട്ടറി, ഇടനില സേവനങ്ങൾ എന്നിവയ്ക്കുള്ള നികുതിയും വർധിക്കുകയോ നിലവിലുള്ള അവസ്ഥ തുടരുകയോ ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുമെന്ന് നെതന്യാഹു; ശക്തമായി അപലപിച്ച് യുഎഇ

uae
  •  4 hours ago
No Image

സസ്പെൻഷൻ പോരാ പിരിച്ചു വിടണം; കേരള പൊലിസിന്റെ ക്രൂരതയ്‌ക്കെതിരെ സമരം തുടരും വിഡി സതീശൻ

Kerala
  •  4 hours ago
No Image

പ്രവാസികളെ തടഞ്ഞുവെച്ച് കവര്‍ച്ച; കുവൈത്തിലെ വ്യാജ പൊലിസിനെതിരെ മുന്നറിയിപ്പ് 

Kuwait
  •  5 hours ago
No Image

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനിക്ക് രോഗബാധ, ചികിത്സയിൽ പ്രവേശിപ്പിച്ചു

Kerala
  •  6 hours ago
No Image

വഖ്ഫ് ഭേദഗതി നിയമം; വഖ്ഫ് സ്ഥാപന ഭാരവാഹികളുടെ സംഗമം 27ന് കോഴിക്കോട്

Kerala
  •  6 hours ago
No Image

വ്യാജ വെബ്‌സൈറ്റ് തട്ടിപ്പിൽ 400 ദീനാറോളം നഷ്ടമായി: ഒടുവിൽ നഷ്ടപ്പെട്ട പണം തിരിച്ചു ലഭിച്ചതിന്റെ സന്തോഷത്തിൽ മലയാളി

bahrain
  •  6 hours ago
No Image

വാർഡനെ ചുറ്റിക കൊണ്ട് തലക്കടിച്ച് രണ്ട് തടവുകാർ ജയിൽ ചാടി; സംഭവം ആന്ധ്രപ്രദേശിൽ

National
  •  6 hours ago
No Image

കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടി; നാല് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  7 hours ago
No Image

കണ്ണൂരിൽ പെൺകുട്ടി പുഴയിൽ വീണു; തെരച്ചിൽ തുടരുന്നു

Kerala
  •  7 hours ago
No Image

പഴയ സുഹൃത്തിനെ കുടുക്കാൻ സ്ഫോടന ഭീഷണി; മുംബൈയിൽ ജ്യോതിഷി അറസ്റ്റിൽ

crime
  •  7 hours ago