HOME
DETAILS

സുപ്രിംകോടതി വിധിയിൽ ആശങ്ക: അര ലക്ഷത്തിലേറെ അധ്യാപകർ മുൾമുനയിൽ; ഇന്ന് അധ്യാപകദിനം

  
September 05 2025 | 01:09 AM

supreme court verdict raises concerns over 50000 teachers on edge today is teachers day

തിരുനാവായ: ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) യോഗ്യതയില്ലാത്തവർക്ക് അധ്യാപകജോലിയിൽ തുടരാനാകില്ലന്ന സുപ്രിംകോടതി വിധിയിൽ കേരളത്തിലെ അമ്പതിനായിരത്തിലധികം അധ്യാപകർ ആശങ്കയിൽ. പ്രൈമറി, ഹൈസ്കൂൾ ക്ലാസുകളിൽ ജോലിചെയ്യുന്നവരെയാണ് ഇത് ബാധിക്കുന്നത്. ഈ മാസം ഒന്നിന് സുപ്രിംകോടതി രണ്ടംഗ ബെഞ്ചിൻ്റെ വിധിയിൽ 2027 സെപ്തംബർ ഒന്നിനകം യോഗ്യത നേടാനുള്ള കാലാവധി നിശ്ചയിച്ചിരിക്കുകയാണ്.

വിരമിക്കലിന് അഞ്ച് വർഷത്തിലധികം കാലാവധിയുള്ള എല്ലാ അധ്യാപകരും ടെറ്റ് യോഗ്യത നേടണം. അല്ലെങ്കിൽ നിർബന്ധിത വിരമിക്കലിന് വിധേയമാകണം. ഇവർക്ക് യാതൊരു സ്ഥാനക്കയറ്റത്തിനും അർഹതയുമില്ല. അഞ്ച് വർഷത്തിൽ താഴെ മാത്രം കാലാവധിയുള്ളവർക്ക് സർവിസിൽ തുടരാമെങ്കിലും സ്ഥാനക്കയറ്റം അനുവദിക്കില്ല. പുതുതായി നിയമിക്കപ്പെടുന്നവർ നിയമന സമയത്ത് തന്നെ ടെറ്റ് യോഗ്യത നേടിയിരിക്കണം.  മുമ്പ് ഇവർക്ക് നിയമനം നേടിയ ശേഷം ടെറ്റ് അല്ലങ്കിൽ സി ടെറ്റ് യോഗ്യത നേടിയാൽ മതിയായിരുന്നു.

വിധിപ്രകാരം ഉയർന്ന യോഗ്യതകൾ വിജയിച്ചവർക്കും രക്ഷയില്ല. ഹയർ സെക്കൻഡറി, കോളജ്, അധ്യാപക പരിശീലന സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് ആവശ്യമായ നെറ്റ്, സെറ്റ്, എം.എഡ്, പിഎച്ച്.ഡി, എംഫിൽ യോഗ്യത നേടിയവർ ടെറ്റ് നേടിയിട്ടില്ലെങ്കിൽ പുറത്താകും. കുട്ടികളുടെ ബോധന ശാസ്ത്രത്തിലും അധ്യാപന അഭിരുചിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രൊഫഷണൽ യോഗ്യതാ പരീക്ഷയാണ് ടെറ്റ്. ഇത് അക്കാദമിക് ബിരുദങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. ഇത്തരം അധിക യോഗ്യത ഉള്ളവർക്ക് ടെറ്റിൽ നിന്ന് ഇളവ് ലഭിക്കുന്നുണ്ട്. ഒരു കൂട്ടം അപ്പീലുകൾ തീർപ്പാക്കി സുപ്രിംകോടതി പുറപ്പെടുവിച്ച വിധിയാണ് അധ്യാപക സമൂഹത്തെ ആശങ്കയിലാക്കിയിരിക്കുന്നത്.

ന്യൂനപക്ഷാവകാശങ്ങളെ കുറിച്ചും വിദ്യാഭ്യാസമേഖലയിലെ മറ്റു കാര്യങ്ങളെക്കുറിച്ചും വിശദമായി വിശകലനം ചെയ്യുന്നുമുണ്ട്. കേന്ദ്രം പാസാക്കിയ  വിദ്യാഭ്യാസ അവകാശ നിയമം, കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച സർക്കുലറുകൾ എന്നിവ മുൻനിർത്തിയാണ് ഈ വിധി. ഒരു തൊഴിൽ മേഖലയിൽ പുതിയ യോഗ്യതകൾ നിഷ്കർഷിക്കുമ്പോൾ നിലവിലുള്ളവർക്ക് ഇളവുകൾ നൽകുന്ന  പതിവാണ് തെറ്റുന്നത്. കേന്ദ്രം പുറപ്പെടുവിച്ച ഉത്തരവുകളിൽ ഒന്നിലും ഇത്തരം ഇളവുകൾ ഇല്ലാത്തതാണ് സങ്കീർണമായ ഈ സ്ഥിതിയിലെത്തിച്ചിട്ടുള്ളത്. വലിയ വിഭാഗം അധ്യാപകരെയാണ്  ഈ വിധി പ്രതികൂലമായി ബാധിക്കുന്നത്.

 

 

The Supreme Court's recent ruling has sparked concerns among over 50,000 teachers, leaving their future uncertain. Coinciding with Teachers' Day, the verdict has placed educators in a precarious position, raising anxiety across the teaching community



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുമെന്ന് നെതന്യാഹു; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago
No Image

സസ്പെൻഷൻ പോരാ പിരിച്ചു വിടണം; കേരള പൊലിസിന്റെ ക്രൂരതയ്‌ക്കെതിരെ സമരം തുടരും വിഡി സതീശൻ

Kerala
  •  a day ago
No Image

പ്രവാസികളെ തടഞ്ഞുവെച്ച് കവര്‍ച്ച; കുവൈത്തിലെ വ്യാജ പൊലിസിനെതിരെ മുന്നറിയിപ്പ് 

Kuwait
  •  a day ago
No Image

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിനിക്ക് രോഗബാധ, ചികിത്സയിൽ പ്രവേശിപ്പിച്ചു

Kerala
  •  a day ago
No Image

വഖ്ഫ് ഭേദഗതി നിയമം; വഖ്ഫ് സ്ഥാപന ഭാരവാഹികളുടെ സംഗമം 27ന് കോഴിക്കോട്

Kerala
  •  a day ago
No Image

വ്യാജ വെബ്‌സൈറ്റ് തട്ടിപ്പിൽ 400 ദീനാറോളം നഷ്ടമായി: ഒടുവിൽ നഷ്ടപ്പെട്ട പണം തിരിച്ചു ലഭിച്ചതിന്റെ സന്തോഷത്തിൽ മലയാളി

bahrain
  •  a day ago
No Image

വാർഡനെ ചുറ്റിക കൊണ്ട് തലക്കടിച്ച് രണ്ട് തടവുകാർ ജയിൽ ചാടി; സംഭവം ആന്ധ്രപ്രദേശിൽ

National
  •  a day ago
No Image

കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടി; നാല് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  a day ago
No Image

കണ്ണൂരിൽ പെൺകുട്ടി പുഴയിൽ വീണു; തെരച്ചിൽ തുടരുന്നു

Kerala
  •  a day ago
No Image

പഴയ സുഹൃത്തിനെ കുടുക്കാൻ സ്ഫോടന ഭീഷണി; മുംബൈയിൽ ജ്യോതിഷി അറസ്റ്റിൽ

crime
  •  a day ago