HOME
DETAILS

ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്; ഒരു വിദ്യാര്‍ത്ഥിയുടെ തലയും മുഖവും ഇടിച്ചു ക്രൂര മര്‍ദ്ദനം-വിഡിയോ വൈറല്‍

  
September 05 2025 | 03:09 AM

ragging incident at junagadh school hostel


 
ഗുജറാത്ത്: ഗുജറാത്തിലെ ജുനാഗഡിലെ ആല്‍ഫ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ഹോസ്റ്റലില്‍ നിന്നുള്ള റാഗിങ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. പിന്നാലെ കേസുമായി മാതാപിതാക്കളും. ഒരു വിദ്യാര്‍ത്ഥിയെ അഞ്ചോ ആറോ സഹപാഠികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

ഒന്നര മാസത്തിന് ശേഷമാണ് സംഭവത്തിന്റെ വിഡിയോ പുറത്ത് വന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയത്. പോലിസും ജില്ലാ വിദ്യാഭ്യാസ ഓഫിസറും അന്വേഷണം ആരംഭിച്ചെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്നു പുറത്താക്കിയെന്നുമാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

11, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ 2025 ജൂലൈ 26ന് കായിക വിനോദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരസ്പരം തര്‍ക്കിച്ചിരുന്നു. ഇത് പിന്നീട് ഹോസ്റ്റലില്‍ വച്ച് ചോദ്യം ചെയ്യുകയും അത് സംഘര്‍ഷത്തില്‍ എത്തുകയുമായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

 

ഹോസ്റ്റലില്‍ വച്ച് വഴക്ക് കൂടുതല്‍ വഷളാവുകയും മറ്റ് വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് സഹപാഠിയെ ആക്രമിക്കുകയുമായിരുന്നു. കുട്ടികള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ വിഡിയോ ഒന്നര മാസത്തിന് ശേഷമാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരിക്കുന്നത്. വിഡിയോ പുറത്ത് വരുന്നത് വരെ കുട്ടി സംഘര്‍ഷത്തെ കുറിച്ച് വീട്ടുകാരോട് പറഞ്ഞിരുന്നില്ലെന്നും വിഡിയോ കണ്ടതിന് ശേഷം കുട്ടിയുടെ അച്ഛനമ്മമാര്‍ സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് നല്‍കുകയായിരുന്നെന്നും പറയുന്നു.

 വിഡിയോയില്‍ അഞ്ചോ ആറോ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സഹപാഠിയായ മറ്റൊരു വിദ്യാര്‍ത്ഥിയുടെ തലയ്ക്കും മുഖത്തും ക്രൂരമായി മര്‍ദ്ദിക്കുകയും ചവിട്ടിക്കൂട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ആണുളളത്.

 

 

 

a shocking case of ragging from alfa international school, junagadh, gujarat, has gone viral on social media. the video shows a group of 5–6 students assaulting a fellow student inside the school hostel. reports say the incident occurred on 26 july 2025 following a dispute over sports activities between class 11 and class 12 students. the matter escalated into physical assault inside the hostel.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്ത് ശിശുമരണനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍; വലിയ സംസ്ഥാനങ്ങളില്‍ ഇക്കുറിയും ഏറ്റവും കുറവ് കേരളത്തില്‍ | India's Infant Mortality

National
  •  8 hours ago
No Image

'പ്രതിഷേധവും പോരാട്ടവും എന്റെ കുടുംബ പാരമ്പര്യം' ഗസ്സയിലേക്കുള്ള ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയുടെ ഭാഗമാവാന്‍ നെല്‍സണ്‍ മണ്ടേലയുടെ ചെറുമകന്‍

International
  •  9 hours ago
No Image

'ഇന്ത്യയും, റഷ്യയും ഇരുണ്ട ചൈനയിലേക്ക് അടുക്കുന്നു; മൂന്ന് രാജ്യങ്ങള്‍ക്കും സുദീര്‍ഘവുമായ ഭാവി ആശംസിക്കുന്നു'; പരിഹസിച്ച് ട്രംപ്

International
  •  9 hours ago
No Image

സമൂസ കൊണ്ടുവന്നില്ല: ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിച്ച് ഭാര്യയും വീട്ടുകാരും; വധശ്രമത്തിന് കേസെടുത്ത് പൊലിസ്

National
  •  9 hours ago
No Image

'ജറുസലേമിലെ പുണ്യസ്ഥലങ്ങൾക്കു മേൽ ഇസ്‌റാഈലിന് അധികാരമില്ല'; ഇസ്‌റാഈൽ നടപടികളെ രൂക്ഷമായി വിമർശിച്ച് അറബ് മന്ത്രിതല സമിതി 

International
  •  9 hours ago
No Image

എറണാകുളം കാക്കനാട് യുവാവ് ഷോക്കേറ്റ് മരിച്ചു; അപകടം കുഴല്‍ക്കിണര്‍ നിര്‍മാണത്തിനിടെ 

Kerala
  •  10 hours ago
No Image

കൊടുവള്ളിയിൽ വിദ്യാർഥിനി ഒഴുക്കിൽപ്പെട്ടു; തിരച്ചിൽ തുടരുന്നു 

Kerala
  •  10 hours ago
No Image

കുവൈത്തിൽ ലിഫ്റ്റ് ഷാഫ്റ്റില്‍ നിന്ന് വീണ പ്രവാസി യുവാവിന് ദാരുണാന്ത്യം

Kuwait
  •  10 hours ago
No Image

'ആദിവാസികള്‍ ഹിന്ദുക്കളല്ല, ബി.ജെ.പിയും ആര്‍.എസ്.എസും ഗോത്രസമൂഹത്തിന് മേല്‍ ഹിന്ദുത്വം അടിച്ചേല്‍പിക്കരുത്' തുറന്നടിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ്

National
  •  10 hours ago
No Image

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം; 'പ്രതികളായ പൊലിസുകാര്‍ കാക്കിയിട്ട് പുറത്തിറങ്ങില്ല; നടപടി എടുത്തില്ലെങ്കില്‍ കേരളം ഇന്നുവരെ കാണാത്ത സമരം നടത്തും'; വി ഡി സതീശന്‍

Kerala
  •  10 hours ago